വാട്സ്ആപ്പ് ബിസിനസ്; വാട്സ്ആപ്പ് ഉപയോഗിച്ച് എങ്ങനെ ബിസിനസ് ചെയ്യാം

Written By:

ലോകത്ത് ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വലിയ മെസ്സേജിങ് സംവിധാനമാണല്ലോ വാട്സാപ്പ്. ഇന്ത്യയിലും നമ്പർ വൺ ഈ ആപ്പ് തന്നെ. ലോകമൊട്ടുക്കും ഇത്രയുമധികം ആളുകൾ ഉപയോഗിക്കുന്നതിനാൽ ആശയങ്ങളും സന്ദേശങ്ങളും കൈമാറുക എന്നതിലുപരിയായി വാട്സാപ്പ് കൊണ്ട് മറ്റു പല സാധ്യതകളും ഉണ്ടെന്ന് കമ്പനി തിരിച്ചറിയുകയും ആ തിരിച്ചറിവിൽ നിന്നും വാട്സാപ്പ് തങ്ങളുടെ പുതിയ ബിസിനസ്സ് ആപ്പ് കഴിഞ്ഞ ജനുവരിയിൽ ഇറക്കുകയുമുണ്ടായി.

വാട്സ്ആപ്പ് ബിസിനസ്; വാട്സ്ആപ്പ് ഉപയോഗിച്ച് എങ്ങനെ ബിസിനസ് ചെയ്യാം

എന്താണ് വാട്സാപ്പ് ബിസിനസ്സ് ആപ്പ് ലക്ഷ്യമാക്കുന്നത്, എന്തൊക്കെയാണ് ഈ ആപ്പിന്റെ പ്രത്യേകതകൾ, എങ്ങനെ ഈ ആപ്പ് ഉപയോഗിച്ച് നമ്മുടെ ബിസിനസിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാം എന്നിവയെല്ലാം നമുക്ക് ഇവിടെ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആദ്യം വാട്സാപ്പ് ബിസിനസ്സ് പ്രൊഫൈൽ ഉണ്ടാക്കുക

1. വാട്സാപ്പ് ബിസിനസ്സ് ആപ്പ് ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

2. നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് സൈൻ അപ്പ് ചെയ്യുക. ബിസിനസ്സ് ആവശ്യത്തിനുള്ള നമ്പർ ആണ് കൊടുക്കുന്നത് എങ്കിൽ വളരെ നല്ലത്.

3. സെറ്റിങ്സ്> ബിസിനസ്സ് സെറ്റിങ്‌സ്> പ്രൊഫൈൽ ൽ പോയി നിങ്ങളുടെ ബിസിനസ്സ് വിവരങ്ങൾ നൽകുക. അക്കൗണ്ട് തയ്യാർ.

ബിസിനസിന് വേണ്ടി ആപ്പ് സജ്ജമാക്കുന്ന വിധം

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കിയ ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇവിടെ നിങ്ങൾക്ക് ഓട്ടോമാറ്റിക്ക് ആയി ഒരു മെസ്സേജിന് മറുപടി നൽകാം, ഉപഭോക്താക്കൾക്ക് പെട്ടെന്നുള്ള മറുപടികൽ നൽകാം, അങ്ങനെ ഒരുപാട് സൗകര്യങ്ങളുണ്ട്.

ബിസിനസിന് വേണ്ടി ആപ്പ് സജ്ജമാക്കുന്ന വിധം

ആപ്പ് ഇൻസ്റ്റാൾ ചെയ്ത് പ്രൊഫൈൽ ഉണ്ടാക്കിയ ശേഷം എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇവിടെ നിങ്ങൾക്ക് ഓട്ടോമാറ്റിക്ക് ആയി ഒരു മെസ്സേജിന് മറുപടി നൽകാം, ഉപഭോക്താക്കൾക്ക് പെട്ടെന്നുള്ള മറുപടികൽ നൽകാം, അങ്ങനെ ഒരുപാട് സൗകര്യങ്ങളുണ്ട്.

1. സെറ്റിങ്സിൽ ബിസിനസ് സെറ്റിങ്സിൽ പോവുക.

2. അവിടെ Away message, Greeting message, Quick replies എന്നിങ്ങനെ മൂന്ന് ഓപ്ഷനുകൾ കാണാം. നിങ്ങളുടെ ആവശ്യത്തിനനുസരിച്ച് ഇവ സെറ്റ് ചെയ്യാം.

3. ഇവിടെ ഓരോന്നിലും നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ മെസ്സേജുകൾ കൊടുക്കാം. എന്തൊക്കെയാണ് അതിൽ വേണ്ടത് എന്ന് നിങ്ങളുടെ ബിസിനസ്സ് പോലെയുണ്ടാകും.

ഡിസ്‌നിയുടെ അവതാര്‍ പാര്‍ക്കിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അവിടേക്ക് മറ്റൊരു അത്ഭുതം കൂടി

വാട്സാപ്പ് ബിസിനസ്സ് ഉപയോഗിച്ച് ബിസിനസ്സ് മെച്ചപ്പെടുത്താൻ

നല്ലൊരു കോണ്ടാക്റ്റ് ലിസ്റ്റ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങൾക്ക് ഇതിനായി ആവശ്യമായ ആളുകളെയെല്ലാം സമീപിക്കാം. ഇതോടൊപ്പം വാട്സാപ്പിലും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇതിനായി വാട്സാപ്പ് ബിസിനസിലെ ലേബൽ സൗകര്യം ഉപയോഗപ്പെടുത്താം.

ഇതിനായി പുതിയ ലേബൽ ഉണ്ടാക്കാനുള്ള സൗകര്യം ഈ ആപ്പിൽ തന്നെ ഉണ്ട്. ചാറ്റുകളിൽ ഈ ലേബൽ ഉപയോഗിക്കുകയും ചെയ്യാം. നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള പുതിയ വിശേഷങ്ങളും പ്രൊഡക്ടുകളും എല്ലാം വരുമ്പോൾ ബ്രോഡ്കാസ്റ്റിങ് വഴി അവരെ അറിയിക്കുകയും ചെയ്യാം.

ഒരു 10000-15000 രൂപ കയ്യിലുണ്ട്; ഏത് ഫോൺ വാങ്ങണം എന്ന സംശയത്തിലാണോ?- എങ്കിൽ ഇത് വായിക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to create a whatsapp business account and how to setup it for your business.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot