വാട്ട്‌സാപ്പ് 'Delete for Everyone' എന്ന സവിശേഷത എങ്ങനെ ഉപയോഗിക്കാം?

|

ദശലക്ഷക്കണക്കിണ് ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന മെസേജിങ്ങ് ആപ്പാണ് വാട്ട്‌സാപ്പ്. ഈ വര്‍ഷം അനേകം അപ്‌ഡേറ്റുകളാണ് വാട്ട്‌സാപ്പ് കൊണ്ടു വന്നിരിക്കുന്നത്.

എന്നാല്‍ ഏറ്റവും ഒടുവില്‍ വാട്ട്‌സാപ്പ് കൊണ്ടു വന്ന സവിശേഷതയാണ് 'Delete for everyone' . കഴിഞ്ഞ ആഴ്ചയില്‍ പരിമിതമായ ഉപഭോക്താക്കളില്‍ മാത്രമേ ഈ സവിശേഷത ഉണ്ടായിരുന്നുളളൂ. എന്നാല്‍ ഇപ്പോള്‍ ഈ സവിശേഷതയുടെ ഔദ്യോഗിക അപ്‌ഡേറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.

നോക്കിയ 2: ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വില കുറഞ്ഞ ഫോണ്‍ പുറത്തിറങ്ങി!നോക്കിയ 2: ആന്‍ഡ്രോയിഡില്‍ പ്രവര്‍ത്തിക്കുന്ന വില കുറഞ്ഞ ഫോണ്‍ പുറത്തിറങ്ങി!

വാട്ട്‌സാപ്പ് 'Delete for Everyone' എന്ന സവിശേഷത എങ്ങനെ ഉപയോഗിക്കാം?

ആന്‍ഡ്രോയിഡ്, ഐഫോണ്‍, വിന്‍ഡോസ് ഫോണ്‍ എന്നിവയില്‍ വാട്ട്‌സാപ്പിന്റെ ഈ പുതിയ അപ്‌ഡേറ്റ് ലഭ്യമാകും. 'Delete for Everyone' അല്ലെങ്കില്‍ 'Revoke feature' എന്നതാണ് ഏറ്റവും ഇനകീയമായ ഇന്‍സ്റ്റന്റ് മെസേജിങ്ങ് സേവനത്തില്‍ വളരെ ആവശ്യപ്പെട്ട സവിശേഷത. ഒരു ഗ്രൂപ്പിലേക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കോ അയച്ച എല്ലാ സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ തെറ്റായ ചാറ്റില്‍ ഒരു സന്ദേശം അയക്കുമ്പോഴോ അല്ലെങ്കില്‍ അയച്ചതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെങ്കിലോ നിങ്ങള്‍ക്ക് ആ മെസേജ് ഡിലീറ്റ് ചെയ്യാം.

'WhatsApp Delete for Everyone' എന്ന സവിശേഷത എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഈ സവിശേഷത നിങ്ങളുടെ ഫോണില്‍ ചേര്‍ക്കണം എങ്കില്‍ അയക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും വാട്ട്‌സാപ്പിലെ ഏറ്റവും പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്തിരിക്കണം. ഇത് അപ്‌ഡേറ്റ് ചെയ്തില്ല എങ്കില്‍ ഈ ഫീച്ചര്‍ പന്തുണയ്ക്കില്ല.

500% അധിക ഡാറ്റ, 60% ഓഫര്‍: ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു!500% അധിക ഡാറ്റ, 60% ഓഫര്‍: ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു!

ഒരു കാര്യം നിങ്ങള്‍ മനസ്സില്‍ ഓര്‍ക്കേണ്ടത് നിങ്ങള്‍ ഒരിക്കല്‍ തെറ്റായ സന്ദേശം അയച്ചു എങ്കില്‍ അത് ഏഴു മിനിറ്റിനുളളില്‍ തന്നെ ഡിലീറ്റ് ചെയ്തിരിക്കണം, അല്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്കതു ഡിലീറ്റ ചെയ്യാന്‍ സാധിക്കില്ല. ഒരിക്കല്‍ മെസേജ് ഡിലീറ്റ് ചെയ്തു കഴിഞ്ഞാല്‍ സ്വീകര്‍ത്താവിനും അയക്കുന്ന ആള്‍ക്കും മെസേജ് ഡീലീറ്റ് ചെയ്തു എന്ന സന്ദേശം ലഭിക്കുന്നു.

മെസേജ് ഡിലീറ്റ് ചെയ്യണം എങ്കില്‍, ആദ്യം ഡിലീറ്റ് ചെയ്യാനുളള മെസേജ് തിരഞ്ഞെടുക്കുക. അതിനു ശേഷം 'Delete' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക, അതിനു ശേഷം 'Delete for Everyone' എന്നതില്‍ ക്ലിക്ക് ചെയ്യാം. ഇതെല്ലാം മെസേജ് അയച്ച് ഏഴു മിനിറ്റിനുളളില്‍ തന്നെ ചെയ്യേണ്ടതാണ്.

Best Mobiles in India

English summary
WhatsApp 'Delete for Everyone' is easy to use. Just keep in mind the you can recall messages within seven minutes, and no longer than that.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X