നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

Written By:

വാട്ട്‌സ്ആപ് വെബ് നിങ്ങള്‍ക്ക് വാട്ട്‌സ്ആപ് പിസിയിലും, മാക്കിലും ഉപയോഗിക്കാന്‍ സാധിക്കുന്ന സവിശേഷതയാണ്. സ്മാര്‍ട്ട്‌ഫോണുകളില്‍ കുറച്ച് സമയം ചിലവഴിക്കുകയും, കമ്പ്യൂട്ടറില്‍ കൂടുതല്‍ ഇടപഴകുകയും ചെയ്യുന്നവര്‍ക്ക് ഈ സവിശേഷത വളരെയധികം ഉപകാരപ്രദമാണ്.

ശ്വാസം സ്തംഭിപ്പിക്കുന്ന ഐഫോണ്‍ 6 ചിത്രങ്ങള്‍ ഇതാ...!

എങ്ങനെ വാട്ട്‌സ്ആപ് കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം എന്ന് അറിയുന്നതിനായി സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ പിസിയില്‍ നിന്നോ മാക്കില്‍ നിന്നോ ക്രോം ബ്രൗസറിലൂടെ https://web.whatsapp.com/ എന്നതിലേക്ക് പോകുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

ഈ വെബ്‌പേജ് ഒരു ക്യുആര്‍ കോഡ് സ്‌ക്രീനില്‍ കാണിക്കുന്നതാണ്.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

ചിലപ്പോള്‍ ക്യുആര്‍ കോഡ് പ്രത്യക്ഷപ്പെടാന്‍ കുറച്ച് സമയം എടുക്കുന്നതിനാല്‍ ക്ഷമയോടെ കാത്ത് നില്‍ക്കുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ വാട്ട്‌സ്ആപ് പ്രവര്‍ത്തിപ്പിച്ച് ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ ഡിവൈസിന്റെ ഒഎസ് അനുസരിച്ച്, വെബ്‌പേജിന്റെ താഴെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

ഓരോ ഒഎസിനും പിന്തുടരേണ്ട സ്റ്റെപ്പുകള്‍ വ്യത്യസ്തമാണ്.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ WhatsApp > Menu > WhatsApp Web എന്നതിലേക്ക് പോകുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

നിങ്ങളുടെ വാട്ട്‌സ്ആപില്‍ ഈ ഓപ്ഷന്‍ ഇല്ലെങ്കില്‍, വാട്ട്‌സ്ആപിന്റെ ഔദ്യോഗിക സൈറ്റില്‍ നിന്ന് ഏറ്റവും പുതിയ വാട്ട്‌സ്ആപ് ഡൗണ്‍ലോഡ് ചെയ്ത് അപ്‌ഡേറ്റ് ചെയ്യുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

ബില്‍റ്റ്-ഇന്‍ ക്യുആര്‍ കോഡ് റീഡര്‍ നിങ്ങളുടെ വാട്ട്‌സ്ആപില്‍ ഉണ്ടെന്ന് ഉറപ്പാക്കുക.

നിങ്ങളുടെ കമ്പ്യൂട്ടറില്‍ വാട്ട്‌സ്ആപ് ഉപയോഗിക്കുന്നത് എങ്ങനെ...!

സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യുക. നിങ്ങളുടെ വാട്ട്‌സ്ആപ് സംഭാഷണങ്ങള്‍ ഇപ്പോള്‍ ബ്രൗസറില്‍ പ്രത്യക്ഷപ്പെടുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
How to use WhatsApp from your computer.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot