നിരവധി ഉപകരണങ്ങളില്‍ ഫോണ്‍ വൈ-ഫൈ എങ്ങനെ കണക്ട് ചെയ്യാം?

|

നിങ്ങളില്‍ പലരും സ്മാര്‍ട്ട്‌ഫോണ്‍ വൈഫൈ ഉപയോഗിച്ച് ലാപ്‌ടോപ്പിലോ മറ്റു ഉപകരണങ്ങളിലോ കണക്ട് ചെയ്യുന്നത് പതിവാണ്. എന്നാല്‍ ഫോണ്‍ വൈഫൈ ഉപയോഗിച്ച് ഒരു സമയം ഒരു ഉപകരണമായിരിക്കും നിങ്ങള്‍ കണക്ട് ചെയ്യുന്നത്.

നിരവധി ഉപകരണങ്ങളില്‍ ഫോണ്‍ വൈ-ഫൈ എങ്ങനെ കണക്ട് ചെയ്യാം?

എന്നാല്‍ ഒരേ സമയം ഒന്നിലധികം ഉപകരണങ്ങളില്‍ നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ വൈഫൈ കണക്ട് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിച്ചിട്ടുണ്ടോ? എന്നാല്‍ അതിനൊരു പരിഹാരം ഞങ്ങള്‍ ഇവിടെ പറയാം. നിങ്ങളുടെ ഫോണിന്റെ വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് മറ്റു ഫോണുകളിലും, ടാബ്ലറ്റുകളിലും കമ്പ്യൂട്ടറുകളിലും ബ്ലൂട്ടൂത്ത് ഉപയോഗിച്ചു കണക്ടു ചെയ്യാം.

നിങ്ങള്‍ക്ക് ഒരു വയര്‍ലെസ് ഇന്റര്‍നെറ്റ് കണക്ഷന്‍ ആക്‌സസ് ഇല്ലെങ്കിലും നിങ്ങളുടെ ഫോണിന്റെ ഡേറ്റ കണക്ഷന്‍ മറ്റു ഉപകരണങ്ങളിലേക്ക് പങ്കിടാന്‍ വളരെ എളുപ്പമാണ്. അതിനായി താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധയോടെ മനസ്സിലാക്കുക.

ബ്ലൂടൂത്തിലൂടെ വൈഫൈ പങ്കിടുക

ആദ്യം വൈഫൈ കണക്ഷന്‍ ഉപയോഗിച്ച് നിങ്ങളുടെ ഫോണ്‍ ഓണ്‍ലൈന്‍ ആക്കി വയ്ക്കുക. ശേഷം ബ്ലൂട്ടുത്ത് വഴി പങ്കിടുന്നതിന് കണക്ഷന്‍ കോണ്‍ഫിഗര്‍ ചെയ്യാന്‍ തയ്യാറാകുക.

നിരവധി ഉപകരണങ്ങളില്‍ ഫോണ്‍ വൈ-ഫൈ എങ്ങനെ കണക്ട് ചെയ്യാം?

. ആദ്യം 'Connected Devices' എന്നതിലേക്ക് പോകുക.

. ബ്ലൂട്ടൂത്ത് ഓണ്‍ ആണെന്ന് ഉറപ്പു വരുത്തുക.

ഇപ്പോള്‍ നിങ്ങള്‍ക്കറിയാം ബ്ലൂട്ടൂത്ത് നിങ്ങളുടെ ഉപകരണത്തില്‍ പ്രാപ്തമാക്കിയോ ഇല്ലയോ എന്ന്:

. Network & Internet ലേക്കു പോകുക.

. Hotspot & tethering തിരഞ്ഞെടുക്കുക.

. Bluetooth tethering ഇനേബിള്‍ ചെയ്യുക.

ഇതു ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ ബ്ലൂട്ടൂത്ത് ലാപ്‌ടോപ്പ്, പിസി, ടാബ്ലറ്റ് അല്ലെങ്കില്‍ മറ്റു ഉപകരണങ്ങളിലേക്കോ നിങ്ങളുടെ ഫോണില്‍ നിന്നും കണക്ട് ചെയ്ത് ഉപയോഗിക്കാം.

ഇതാണ് ഇന്ത്യൻ അയൺ മാൻ; അയൺ മാൻ സ്യൂട്ട് ഉണ്ടാക്കി ഇന്ത്യൻ വിദ്യാർത്ഥി; വീഡിയോ കാണാംഇതാണ് ഇന്ത്യൻ അയൺ മാൻ; അയൺ മാൻ സ്യൂട്ട് ഉണ്ടാക്കി ഇന്ത്യൻ വിദ്യാർത്ഥി; വീഡിയോ കാണാം

ഒരു വിന്‍ഡോസ് കമ്പ്യൂട്ടര്‍ കണക്ട് ചെയ്യണമെങ്കില്‍ ഈ ഘട്ടങ്ങള്‍ പാലിക്കുക,

. സെറ്റിംഗ്‌സിലേക്ക് പോയി 'Devices and printers' തുറക്കുക.

. നിങ്ങളുടെ ഫോണ്‍ പ്രതിനിധീകരിക്കുന്ന ഐക്കണില്‍ വലതു ക്ലിക്ക് ചെയ്യുക. ശേഷം Connect using> Access point തിരഞ്ഞെടുക്കുക.

. ഇനി ഇന്റര്‍നെറ്റ് ബ്രൗസിംഗ് ചെയ്യാം.

Best Mobiles in India

Read more about:
English summary
How To Use Your Mobile's WiFi Connection For Several Devices?

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X