സ്മാര്‍ട്‌ഫോണ്‍ റിമോട് കണ്‍ട്രോളായി ഉപയോഗിക്കാം...
നിങ്ങളുടെ ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, കാര്‍ തുടങ്ങിയവയ്‌ക്കെല്ലാം റിമോട്ട് കണ്‍ട്രോള്‍ ഉണ്ടായിരിക്കും. ഇവ കേടുവരികയോ കാണാതാവുകയോ ചെയ്താല്‍ പിന്നെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പ്രയാസമാണുതാനും.
എല്ലാ ഉപകരണങ്ങളും കൂടി പ്രവര്‍ത്തിപ്പിക്കാന്‍ ഒറ്റ റിമോട് കണ്‍ട്രോള്‍ ഉണ്ടെങ്കില്‍ ഒരു പരിധിവരെ സൗകര്യപ്രദമാണ്. യൂണിവേഴ്‌സല്‍ റിമോട്കണ്‍ട്രോള്‍ ഇത്തരത്തിലുള്ള ഒന്നാണെങ്കിലും നല്ല ഒരു സ്മാര്‍ട്‌ഫോണ്‍ കൈയിലുണ്ടെങ്കില്‍ പിന്നെ ഇതും ആവശ്യമില്ല.
സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക
ക്രെസ്‌റ്റോണ്‍ എന്ന കമ്പനിയാണ് ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ റിമോട് കണ്‍ട്രോളായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്.
വൈ-ഫൈ സംവിധാനമുപ യോഗിച്ചാണ് ഈ ആപ്ലിക്കേഷനുകള്‍ ഉപകരണങ്ങള്‍ നിയന്ത്രിക്കുന്നത്. വീടിനു പുറത്തുള്ളപ്പോഴും ഇത് നിയന്ത്രിക്കാന്‍ കഴിയും. ക്രെസ്‌റ്റോണിന്റെ ബേസിക് ആപ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും വികസിപ്പിച്ച ആപ്ലിക്കേഷന് 5000 രൂപ നല്‍കണം. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക.
ഇത്തരത്തില്‍ സ്മാര്‍ട്‌ഫോണ്‍ റിമോട് കണ്‍ട്രോളായി ഉപയോഗിക്കാന്‍ സഹായിക്കുന്ന ഏതാനും ആപ്ലിക്കേഷനുകളാണ് ചുവടെ.
ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക
{photo-feature}


Click it and Unblock the Notifications








