ഫേസ്ബുക്കില്‍ നിങ്ങള്‍ ലൈക്ക് ചെയ്ത ഫോട്ടോകള്‍ എങ്ങനെ കാണാം?

Posted By: Samuel P Mohan

ഫേസ്ബുക്ക് എന്ന പ്രശസ്ഥമായ പ്ലാറ്റ്‌ഫോമില്‍ ഇപ്പോള്‍ അപ്ഡറ്റുകളുടെ ഒഴുക്കാണ്. എന്നാല്‍ ഫേസ്ബുക്ക് മാത്രമല്ല വാട്ട്‌സാപ്പ്, ഇന്‍സ്റ്റാഗ്രാം എന്നീ എല്ലാ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലും മത്സരിച്ച് ഇപ്‌ഡേറ്റുകളാണ്.

ഫേസ്ബുക്കില്‍ നിങ്ങള്‍ ലൈക്ക് ചെയ്ത ഫോട്ടോകള്‍ എങ്ങനെ കാണാം?

ഫേസ്ബുക്കില്‍ നിങ്ങള്‍ ഒട്ടനേകം ഫോട്ടോകള്‍ അപ്‌ലോഡ് ചെയ്യുകയും പേജുകള്‍ ഇഷ്ടപ്പെടുകയും മറ്റുളളവരുടെ പോസ്റ്റുകള്‍ ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ ഇഷ്ടപ്പെടുന്ന ഫോട്ടോകളും ചിത്രങ്ങളും ഏതൊക്കെയാണെന്ന് അറിയാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സ്മാര്‍ട്ട്‌ഫോണുകളില്‍ (ഐഒഎസ്/ ആന്‍ഡ്രോയിഡ്)

സ്‌റ്റെപ്പ് 1: ആദ്യം നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ ഫേസ്ബുക്ക് ആപ്ലിക്കേഷന്‍ തുറക്കുക. ഫേസ്ബുക്ക് ഇല്ല എങ്കില്‍ പ്ലേ സ്‌റ്റോറില്‍ നിന്നോ ആപ്പിള്‍ സ്‌റ്റോറില്‍ നിന്നോ ഇന്‍സ്‌റ്റോള്‍ ചെയ്യാം.

സ്‌റ്റെപ്പ് 2: ഇനി സ്‌ക്രീനിന്റെ മൂലയില്‍ കാണുന്ന മൂന്ന്-ലൈന്‍ മെനു ബട്ടണില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് മെനുവിന്റെ മുകളില്‍ കാണുന്ന നിങ്ങളുടെ പേരിലും ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 3: ഇനി പ്രവര്‍ത്തന ചിത്രത്തിനു (display picture) ചുവടെയുളള ആക്ടിവിറ്റി ലോഗ് ബട്ടണില്‍ പോവുക. ഇത് മാസങ്ങളോ വര്‍ഷങ്ങളോ നിങ്ങള്‍ ചെയ്ത പ്രവര്‍ത്തനങ്ങളുടെ ഒരു പേജില്‍ എത്തിക്കും.

സ്‌റ്റെപ്പ് 4: ഇനി അതില്‍ ടാപ്പ് ചെയ്താല്‍, ഒരു പ്രത്യേക തീയതി പരിധിയിലുളള ഫേസ്ബുക്കില്‍ നിങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ലോഗ് കാണും.

സ്‌റ്റെപ്പ് 5:

നിങ്ങള്‍ 'Like' ആണ് തിരയുന്നതെങ്കില്‍ സ്‌ക്രീനിന്റെ മുകളില്‍ ഫില്‍റ്റര്‍ ബട്ടണില്‍ ടാപ്പു ചെയ്യുക, തുടര്‍ന്ന് Like ടാപ്പ് ചെയ്യുക.

സ്‌റ്റെപ്പ് 6: ഇനി പ്രധാന ആക്ടിവിറ്റി ലോഗ് സ്‌ക്രീനില്‍ (Main activity Log screen) തിരിച്ചു വരുക. അവിടെ തീയതിയില്‍ ടാപ്പു ചെയ്താല്‍, നിങ്ങള്‍ മാസങ്ങള്‍ വര്‍ഷങ്ങള്‍ മുന്‍പ് ലൈക്ക് ചെയ്ത എല്ലാം കാണാം.

സ്റ്റെപ്പ് 7: നിങ്ങള്‍ക്കിനി 'Unlike' ചെയ്യണമെങ്കില്‍ ഒരു ഇനത്തിന്റെ വലതു ഭാഗത്തിയി കാണുന്ന ഡൗണ്‍-ആരോ (Down arrow) ടാപ്പ് ചെയ്യുക. അതിനു ശേഷം അണ്‍-ലൈക്ക് ചെയ്യാം.

ഡെസ്‌ക്‌ടോപ്പില്‍ എങ്ങനെ?

സ്റ്റെപ്പ് 1: ഫേസ്ബുക്കില്‍ പോയി നിങ്ങളുടെ പ്രൊഫൈലില്‍ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 2: നിങ്ങളുടെ പ്രൊഫൈലില്‍ 'View activity Log Button' ക്ലിക്ക് ചെയ്യുക.

സ്‌റ്റെപ്പ് 3: ലൈക്കുകള്‍ ഫില്‍റ്റര്‍ ചെയ്യണമെങ്കില്‍, സ്‌ക്രീനിന്റെ ഇടതു ഭാഗത്ത് കാണുന്ന 'ലൈക്ക്' ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4: ഇപ്പോള്‍ നിങ്ങള്‍ ലൈക്ക് ചെയ്ത എല്ലാ പോസ്റ്റുകളും കാണാം. അവിടെ എന്തെങ്കിലും എഡിറ്റ് ചെയ്യാന്‍ ഉണ്ടെങ്കില്‍ എഡിറ്റ് ഐക്കണില്‍ ക്ലിക്ക് ചെയ്യുക.

റിയന്‍സ് ജിയോ ഫോണ്‍ Rs.49 പ്ലാന്‍ എല്ലാ 4G സ്മാര്‍ട്ട്‌ഫോണുകളിലും; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
These days, Facebook is rolling out a wave of updates that to keep the platform relevant to us. We've all uploaded tons of photos, updates, web pages, and other online items on Facebook. Today, we have listed out the ways you can do it on both mobile and desktops.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot