സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ കാണുന്നത് എങ്ങനെ?

|

ഫോട്ടോകള്‍ പങ്കുവയ്ക്കുന്നതിനാണ് ഇന്‍സ്റ്റാഗ്രാം പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍ പോസ്റ്റ് ചെയ്യുന്ന വ്യക്തി അനുവദിക്കുന്നവര്‍ക്ക് മാത്രമേ പലപ്പോഴും ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോകള്‍ കാണാന്‍ കഴിയൂ. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് സ്വകാര്യമാക്കിയാണ് (Private) ഇത് ചെയ്യുന്നത്.

 
സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ കാണുന്നത് എങ്ങനെ?

സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പിന്തുടരുന്ന ആളാണ് നിങ്ങളെന്ന് ഇരിക്കട്ടെ. അക്കൗണ്ട് ഉടമ അനുമതി നല്‍കിയാല്‍ പോസ്റ്റുകള്‍ തടസ്സം കൂടാതെ നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അനുമതി ഇല്ലെങ്കില്‍ പ്രൊഫൈലും ഫോട്ടോകളും കാണാന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവരും. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ സഹായിക്കുന്ന നിരവധി ആപ്പുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെങ്കിലും അവയൊന്നും ഉദ്ദേശിക്കുന്ന ഫലം നല്‍കണമെന്നില്ല. മാത്രമല്ല ഇത്തരം ആപ്പുകളോടൊപ്പം അപകടകരമായ മാള്‍വെയറുകളും അനാവശ്യ പരസ്യങ്ങളും നിങ്ങളുടെ ഉപകരണത്തില്‍ എത്താനും സാധ്യതയുണ്ട്.

വ്യാജ അക്കൗണ്ടിലൂടെ പിന്തുടരുക

ആളുകളെ കബളിപ്പിക്കാന്‍ ആഗ്രഹമില്ലാത്തവര്‍ക്ക് പരീക്ഷിക്കാവുന്ന മാര്‍ഗ്ഗമാണിത്. ഒരു വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉണ്ടാക്കി ഫോളോവര്‍ അപേക്ഷ അയക്കുക. നിങ്ങള്‍ പിന്തുടരാന്‍ ആഗ്രഹിക്കുന്ന വ്യക്തി അംഗീകരിക്കാന്‍ സാധ്യതയുള്ള വിധത്തില്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് അംഗീകാരം ലഭിക്കും. പിന്തുടരുന്നതിനുള്ള അപേക്ഷ നല്‍കുന്നതിന് മുമ്പ് നിങ്ങള്‍ക്ക് കുറച്ച് ഫോളോവര്‍മാരെ ഉണ്ടാക്കിയെടുക്കുക. ഇതെല്ലാം നിങ്ങളുടെ വിജയ സാധ്യത വര്‍ദ്ധിപ്പിക്കും.

പിന്തുടരാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ അക്കൗണ്ടില്‍ നിങ്ങള്‍ക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരുടെ സഹായത്തോടെ അതിലെ ഫോട്ടോകളും മറ്റും സന്ദര്‍ശിക്കാന്‍ ശ്രമിക്കുക.

ആപ്പുകളുടെ സഹായം തേടുക

സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളിലെ ഉള്ളടക്കം കാണാന്‍ സഹായിക്കുന്ന നിരവധി ആപ്പുകളുണ്ട്. ഇന്‍സ്റ്റാഗ്രാം+, പ്രൈവറ്റ് ഇന്‍സ്റ്റ വ്യൂവര്‍ മുതലായവ അവയില്‍ ചിലതാണ്. ഇതില്‍ പലതും അവകാശപ്പെടുന്ന കാര്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ പരാജയമാണെന്ന് പറയേണ്ടതില്ലല്ലോ? ഇവയോടൊപ്പം വൈറസ് ഉള്‍പ്പെടെയുള്ളവ ഫോണില്‍ എത്താനുള്ള സാധ്യതയും കൂടുതലാണ്.

ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രണ്ടുവതണ ആലോചിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കുക.

Most Read Articles
Best Mobiles in India

Read more about:
English summary
How to View Private Instagram Accounts

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X