ഇനി ഐഫോണ്‍ അണ്‍ലോക്ക് ചെയ്യാതെ ഫോട്ടോ കാണാം

By: Archana V

ആപ്പിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസിന്റെ വിവിധ പതിപ്പുകളില്‍ ഉടനീളം സെക്യൂരിറ്റി ബഗുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. സുരക്ഷ സംവിധാനങ്ങള്‍ മറികടന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ആക്‌സസ് ചെയ്യാന്‍ ഇത് അനുവദിക്കും.

ഇനി ഐഫോണ്‍  അണ്‍ലോക്ക് ചെയ്യാതെ ഫോട്ടോ കാണാം

ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് പതിപ്പായ ഐഒഎസ്11 ല്‍ അടുത്തിടെ കാണപ്പെട്ട പുതിയ സെര്‍വര്‍ ബഗ് ഐഫോണ്‍ ലോക് ആണെങ്കിലും ഉപയോക്താക്കളുടെ ഫോട്ടോ ആക്‌സസ് ചെയ്യാന്‍ അനുവദിക്കുന്നതാണ്.

നിങ്ങളുടെ ഐഫോണില്‍ ഐഒഎസ് 11 അല്ലെങ്കില്‍ ഐഒഎസ് 11.1 ബീറ്റ പതിപ്പാണെങ്കില്‍ വളരെ എളുപ്പത്തില്‍ നിങ്ങളുടെ ഫോട്ടോസ് ആക്‌സസ് ചെയ്യാന്‍ കഴിയും.

സിസ്റ്റത്തിന്റെ സുരക്ഷ സംവിധാനം മറികടക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ യൂട്യൂബ് ചാനല്‍ ഐഡിവൈസ്‌ഹെല്‍പ്പില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഫോട്ടോ ആക്‌സസ് ചെയ്യുന്നതിനായി ആദ്യം ഈ ഐഫോണിലേക്ക് ഒരു കോള്‍ എത്തണം . കോള്‍ വരുമ്പോള്‍ മെസ്സേജില്‍ ക്ലിക് ചെയ്ത് മൂന്ന് ഇമോജികള്‍ കൊടുക്കുക. വീണ്ടും കോള്‍ ചെയ്യുമ്പോള്‍ സെറ്റിങ്‌സ് ഓപ്പണ്‍ ചെയ്ത് ഓണ്‍/ ഓഫ് ബട്ടണ്‍ ക്ലിക് ചെയ്ത് മെസ്സേജ് സ്വീകരിക്കാന്‍ സിറി ആവശ്യപ്പെടും . മെസ്സേജില്‍ വീണ്ടും ക്ലിക് ചെയ്താല്‍ ഉപയോക്താവിന് ഐഫോണിലെ ഫോട്ടോ ആക്‌സസ് ചെയ്യാന്‍ കഴിയും.

24എംപി കിടിലന്‍ ക്യാമറയുമായി വിവോയുടെ അടുത്ത ഫോണ്‍ അവതരിപ്പിച്ചു!

വീഡിയോയില്‍ കാണുന്നത് പോലെ വളരെ എളുപ്പം ചെയ്യാന്‍ കഴിയുമിത് .ഇതിലൂടെ വളരെ എളുപ്പം നമുക്ക് ഫോട്ടോസ് ആക്‌സസ് ചെയ്യാന്‍ കഴിയുമെങ്കിലും ഫോണ്‍ നഷ്ടമാവുകയാണെങ്കില്‍ മറ്റുള്ളവര്‍ക്കും ഇത്തരത്തില്‍ ഫോട്ടോ കാണാന്‍ കഴിയും. പ്രശ്‌നത്തെ കുറിച്ച് ആപ്പിളിന് വിവരം നല്‍കിയിട്ടുണ്ടെന്നും ഉടന്‍ പരിഹരിക്കപ്പെടുമെന്നും ആണ് ചാനല്‍ മാനേജര്‍ പറയുന്നത്.

ഐഒഎസിന്റെ ഈ പിഴവില്‍ നിന്നും എങ്ങനെ ഫോണ്‍ സംരംക്ഷിക്കാം

ഈ പ്രോസസിന് സിറി ആവശ്യമായതിനാല്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച മാര്‍ഗം ലോക് സ്‌ക്രീനില്‍ അത്തരം സംവിധാനങ്ങള്‍ ഡിസേബിള്‍ ചെയ്യുക എന്നതാണ്. ഇതിനായി സെറ്റിങ്‌സില്‍ പോയി സിറി എടുക്കുക സ്‌ക്രീന്‍ ലോക് ആയിരിക്കുമ്പോള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന ഓപ്ഷന്‍ ഡീആക്ടിവേറ്റ് ചെയ്യുക.

Read more about:
English summary
How You Can Unlock iPhone Without Passcode and access photos?
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot