സുരക്ഷിതമായ ഒരു പാസ്‌വേഡ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട 5 കാര്യങ്ങള്‍

Posted By: Super

സുരക്ഷിതമായ ഒരു പാസ്‌വേഡ് തെരഞ്ഞെടുക്കാന്‍ ശ്രദ്ധിയ്‌ക്കേണ്ട 5 കാര്യങ്ങള്‍

പാസ് വേഡ് സുരക്ഷിതമായി സൂക്ഷിയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം സമയാസമയം പുതുക്കുക എന്നുള്ളതാണ്. എന്നാലും ഹാക്കര്‍മാരെ ഒരു തരത്തിലും വിശ്വസിയ്ക്കാനാകില്ല. വളരെ സൂക്ഷിച്ച് ഇന്റര്‍നെറ്റില്‍ പെരുമാറിയില്ലെങ്കില്‍ അക്കൗണ്ടും കൊണ്ട് ആണ്‍പിള്ളേര്‍ പോകും. അതുകൊണ്ട് തന്നെ ജീമെയിലിലും, ട്വിറ്ററിലുമൊക്കെ കുറേ സുരക്ഷാ മാര്‍ഗങ്ങളുണ്ട്. അവ ഉപയോഗിയ്ക്കുക. മാത്രമല്ല ഏത് സൈറ്റിന് വേണ്ടിയും പാസ്‌വേഡ് തെരഞ്ഞെടുക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാനുണ്ട്.

മലയാളം ഓണ്‍ലൈന്‍ മാഗസിനുകള്‍

പാസ്‌വേഡ് തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട 5 കാര്യങ്ങള്‍

1.നീളം കൂടിയ പാസ്‌വേഡുകള്‍ തെരഞ്ഞെടുക്കുക 

നിങ്ങളുടെ പാസ്‌വേഡ് കുറഞ്ഞത് 15 ക്യാരക്റ്ററുകള്‍ എങ്കിലും ഉള്‍പ്പെടുന്നതാകണം. കാരണം ഇത്രയും വലിയ പാസ്‌വേഡ് ഹാക്ക് ചെയ്യുന്നത് അത്ര എളുപ്പമല്ല.

10 സ്‌റ്റൈലിഷ് മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡുകള്‍

2.ഒരിയ്ക്കലും പേര്, ഫോണ്‍ നമ്പര്‍ തുടങ്ങിയവ ഉപയോഗിയ്ക്കരുത് 

പലരും എളുപ്പത്തില്‍ ഓര്‍മ്മിയ്ക്കാനായി പ്രിയപ്പെട്ടവരുടെ പേരോ, മൊബൈല്‍ നമ്പരോ, ജനനത്തീയതിയോ ഒക്കെ പാസ്‌വേഡായി ഉപയോഗിയ്ക്കാറുണ്ട്. ഇങ്ങനെ ഒരിക്കലും ചെയ്യരുത്. കാരണം ഹാക്കര്‍മാര്‍ ആദ്യം ശ്രമിയ്ക്കുന്നത് ഇത്തരം പാസ്‌വേഡുകള്‍ ഉപയോഗിച്ചായിരിയ്ക്കും.

3.അക്ഷരങ്ങള്‍ക്കൊപ്പം അക്കങ്ങളും ഉപയോഗിയ്ക്കുക

പാസ്‌വേഡുകള്‍ നിര്‍മ്മിയ്ക്കുമ്പോള്‍ അക്കങ്ങള്‍ കൂടി ഉള്‍പ്പെടുത്തുക. ഇത്തരം പാസ് വേഡുകള്‍ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍

ഊഹിയ്ക്കാന്‍ സാധിയ്ക്കില്ല.ഉദാ: abzxt13560

4.ആര്‍ക്കും പാസ്‌വേഡ് പറഞ്ഞുകൊടുക്കാതിരിയ്ക്കുക

സ്വന്തം പാസ്‌വേഡ് ആരുമായും പങ്കുവയ്ക്കാതിരിയ്ക്കുക. അഥവാ അങ്ങനെ സംഭവിച്ചാല്‍ ഉടനെ തന്നെ നിങ്ങളുടെ പാസ്‌വേഡ് മാറ്റുക.

എങ്ങനെ നിങ്ങളുടെ ഫോണ്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാം?

5.പൊതു കമ്പ്യൂട്ടറുകളില്‍ ഒരു കാരണവശാലും നിങ്ങളുടെ പാസ്‌വേഡ് സേവ് ചെയ്യാതിരിയ്ക്കുക

ഇന്റര്‍നെറ്റ്് കഫേ, കമ്പ്യൂട്ടര്‍ ലാബ്, ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലെ കമ്പ്യൂട്ടറുകളില്‍ പാസ്‌വേഡ് ഉപയോഗിച്ചാല്‍ ഒരിക്കലും സേവ് ചെയ്യാതിരിയ്ക്കുക.

നിങ്ങളെ അത്ഭുതപ്പെടുത്തുന്ന 20 സാങ്കേതിക സത്യങ്ങള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot