ജിമെയിലിലെ പുതിയ കമ്പോസ് സംവിധാനം ഉപയോഗിച്ച് എങ്ങനെ കമ്പോസ് ചെയ്യാം ?

Posted By: Super

ജിമെയിലിലെ പുതിയ കമ്പോസ് സംവിധാനം ഉപയോഗിച്ച് എങ്ങനെ കമ്പോസ് ചെയ്യാം ?

ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ ഈമെയില്‍ സര്‍വീസ് ആണ് ജിമെയില്‍. ഗൂഗിള്‍ ഇടയ്ക്കിടയ്ക്ക് പുതിയ പരിഷ്‌ക്കാരങ്ങളും സൗകര്യങ്ങളും ഇതില്‍ അവതരിപ്പിയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ പുതിയ ഒരു കമ്പോസ് സൗകര്യമാണ് ഗൂഗിള്‍ അവതരിപ്പിയ്ക്കുന്നത്. ഇതിലൂടെ കമ്പോസ് ചെയ്യുന്നതിനൊപ്പം പോപ് അപ് ജാലകങ്ങളിലൂടെ ഇന്‍ബോക്‌സിലെ മെയിലുകള്‍ നോക്കാന്‍ സാധിയ്ക്കും. രണ്ട് ജാലകങ്ങള്‍ തുറന്ന് മെയില്‍ കമ്പോസ് ചെയ്യാന്‍ സാധ്യമാകുന്നതിലൂടെ പഴയ മെയിലുകള്‍ നോക്കാനായി കമ്പോസ് ചെയ്യുന്ന മെയില്‍ ഡ്രാഫ്റ്റില്‍ സേവ് ചെയ്ത് ക്ലോസ് ചെയ്യേണ്ട കാര്യം ഇനി ഇല്ല.കമ്പോസ്, റിപ്ലൈ ജാലകങ്ങള്‍ ചാറ്റ് സ്‌ക്രീനുകള്‍ പോലെ വരുന്നത് കൊണ്ട് ഒരു സമയത്ത് ധാരാളം മെയിലുകള്‍ തുറക്കാന്‍ സാധിയ്ക്കും. തത്ക്കാലം ആവശ്യമില്ലാത്ത മെയിലുകള്‍ മിനിമൈസ് ചെയ്യാനും സാധിയ്ക്കും. ഈ സംവിധാനത്തിന്റെ അവതരണത്തിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജിമെയില്‍ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണമാണ് സാധ്യമാകുന്നത്. ധാരാളം സമയം ലാഭിയ്ക്കാനും, കൂടുതല്‍ കാര്യക്ഷമമായി മെയിലുകള്‍ കൈകാര്യം ചെയ്യാനും ഈ പരിഷ്‌ക്കാരം സഹായിയ്ക്കും.

എങ്ങനെ ജി മെയില്‍ വഴി എസ് എം എസ് അയയ്ക്കാം ?

എങ്ങനെ ഒരു സന്ദേശം കമ്പോസ് ചെയ്യാം ?

 
  • ഒരു മെസ്സേജ് കമ്പോസ് ചെയ്യാനായി കമ്പോസ് ബട്ടണ്‍ അമര്‍ത്തുക. പക്ഷെ പഴയത് പോലെ ഒരു പുതിയ കമ്പോസ് ജാലകം തുറക്കപ്പെടുകയില്ല.

  • ഒരു ചെറിയ ജാലകം, ചാറ്റ് ജാലകത്തിന് സമാനമായി, ഉയര്‍ന്നു വരും.അതില്‍ സാധാരണ കമ്പോസ് വിന്‍ഡോയിലേത് പോലെ ഓപ്ഷനുകള്‍ കാണാം.

  • പഴയ കമ്പോസ് മോഡിലേയ്ക്ക എപ്പോള്‍ വേണമെങ്കിലും തിരിച്ചു പോകാന്‍ സാധിയ്ക്കും. മോര്‍ ഓപ്ഷനില്‍ നിന്ന് സ്വിച്ച് ബാക്ക് ടു ഓള്‍ഡ് കമ്പോസ് തെരഞ്ഞെടുക്കുക.

ഇന്റര്‍നെറ്റില്ലാതെ എങ്ങനെ ജിമെയില്‍ ആക്‌സസ് ചെയ്യാനാകും?

എങ്ങനെ സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കും ?

 
  • മെയിലുകള്‍ക്ക് മറുപടി നല്‍കുമ്പോള്‍ സ്വീകര്‍ത്താവിന്റെ പേരിന് സമീപമുള്ള മെനുവില്‍ നിന്ന് സ്റ്റാര്‍ട്ട് സെപ്പറേറ്റ് കോണ്‍വര്‍സേഷന്‍  തിരഞ്ഞെടുത്താല്‍ സബ്ജകട് മാറ്റാന്‍ സാധിയ്ക്കും.

  • അതേ മെനുവില്‍ നിന്ന് റിപ്ലൈ, റിപ്ലൈ ഓള്‍, ഫോര്‍വേഡ് തുടങ്ഹിയ ഓപ്ഷനുകളും തെരഞ്ഞെടുക്കാന്‍ സാധിയ്ക്കും.

  • പഴയ മെസ്സേജിനൊപ്പം പ്രതികരിയ്ക്കാന്‍ സാധിയ്ക്കും. അതിനായി താഴെയുള്ള ഷോ ട്രിംമ്ഡ് കണ്ടന്റ് ഓപ്ഷന്‍ തെരഞ്ഞെടുത്താല്‍ മതി.

ബ്ലോക്ക് ചെയ്യപ്പെട്ട ജി മെയില്‍ തുറക്കാന്‍ 8 വഴികള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot