Home
How to

ഐസിസി ലോകകപ്പിന് ഇന്ന് തുടക്കം; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഡ്രീം11ൽ നിന്ന് നിങ്ങൾക്ക് ഇഷ്ടം പോലെ സമ്പാദിക്കാം

2023 ഐസിസി ലോകകപ്പിന് ഇന്ന് തുടക്കമാകും. ഉത്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇം​ഗ്ലണ്ട് ന്യൂസിലാന്റിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 2 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. മഴ ഭീഷണിയായി നിലനിൽക്കുന്നുണ്ടെങ്കിലും മത്സരത്തെ കാര്യമായി ബാധിക്കില്ല എന്നാണ് വിലയിരുത്തുന്നത്. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ഞായറാഴ്ച ആയിരിക്കും.

ഓസ്ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളികൾ ഉച്ചക്ക് രണ്ട് മണിക്ക് ചെന്നൈയിലെ ചെക്പോക് സ്റ്റേഡിയത്തിൽ ആയിരിക്കും ഈ മത്സരം നടക്കുക. വളരെ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ ഈ മത്സരത്തെ കാണുന്നത്. 2011ന് ശേഷം ഇന്ത്യ ലോകകപ്പ് ഉയർത്തുന്നത് കാണാൻ കാത്തിരിക്കുകയാണ് നൂറ്റിനാൽപതോളം വരുന്ന ജനങ്ങൾ. അതേ സമയം ലോകകപ്പ്, ഐപിഎൽ എന്നീ സമയങ്ങളിൽ ക്രിക്കറ്റിനെ പോലെ തന്നെ ആവേശം തരുന്ന ഒന്നാണ് പ്രവചന മത്സരങ്ങളും.

ഐസിസി ലോകകപ്പിന് തുടക്കം; ഡ്രീം 11ൽ പണം ഉണ്ടാക്കാൻ ഇതാ ചില  ടിപ്പുകൾ

ഡ്രീം 11 പോലുള്ള ​ഗെയിമുകൾ ഇതിന് ഉ​ദാഹരണമാണ്. നിരവധിയാളുകളാണ് ക്രിക്കറ്റ് ആവേശത്തോടൊപ്പം ഇത്തരത്തിലുള്ള പ്രവചന ​ഗെയിമുകളിലും പങ്കെടുക്കുന്നത്. ആകർഷകമായ നിരവധി സമ്മാനങ്ങളും ഡ്രീം 11 വാ​ഗ്ദാനം ചെയ്യുന്നു. രണ്ട് ടീമുകൾ തമ്മിൽ മത്സരം നടക്കുമ്പോൾ ഇവയിൽ നമ്മുക്ക് ഇഷ്ടമുള്ള താരങ്ങളെ വെച്ച് ഒരു ടീം തയ്യാറാക്കുന്ന ​ഗെയിമാണ് ഡ്രീം 11 എന്നത്. ഇതിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന താരങ്ങൾ മികച്ച മത്സരം കാഴ്ചവെച്ചാൽ നിങ്ങൾക്ക് സാമ്പത്തിക ലാഭം ഉണ്ടാകുന്നു.

പ്രധാനമായും നിങ്ങൾ തിരഞ്ഞെടുത്ത ക്യാപ്റ്റൻ, വൈസ് ക്യാപ്റ്റൻ എന്നിവരുടെ പ്രകടനം ആണ് ഏറെ നിർണ്ണായകം ആകുന്നത്. ശരദ്ധിച്ചു കളിച്ചു കഴിഞ്ഞാൽ നിങ്ങളുടെ പണം നഷ്ടപ്പെടാതെ സുരക്ഷിതമായി ഈ കളി പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. ഇത് എങ്ങനെയാണെന്ന് വിശദമായി പരിശോധിക്കാം. ഇതിന് ആദ്യമായി പ്ലേ സ്റ്റോറിൽ നിന്ന് നിങ്ങൾ ഡ്രീം 11 ആപ്പ് ഡൗൺലോഡ് ചെയ്യണം. ശേഷം ഇതിൽ നിന്ന് നടക്കാനിരിക്കുന്ന ഒരു മാച്ച് സെലക്ട് ചെയ്യുക.

ഐസിസി ലോകകപ്പിന് തുടക്കം; ഡ്രീം 11ൽ പണം ഉണ്ടാക്കാൻ ഇതാ ചില  ടിപ്പുകൾ

ശേഷം നന്നായി കളിക്കാൻ സാധ്യതയുള്ള കളിക്കാരെ വെച്ച് നിങ്ങൾ ഒരു ടീം നിർമ്മിക്കുക. ഇതിൽ ഏറ്റവും കൂടുതൽ നന്നായി കളിക്കുന്നത് ആരാണോ അവരെ ക്യാപ്റ്റൻ‌, വൈസ് ക്യാപ്റ്റൻ‌ എന്നീ സ്ഥാനങ്ങളിൽ എത്തിക്കുക. 100 ക്രെഡിറ്റുള്ളിൽ 11 കളിക്കാരെ ടീമിൽ എത്തിക്കണം എന്നതാണ് പ്രധാനം. നിങ്ങൾ ക്രിക്കറ്റിനെക്കുറിച്ച് അത്യാവശ്യം അറിവ് ഉള്ള ആളാണ് എങ്കിൽ മാത്രമേ ഡ്രീം 11 ​ഗെയിം കളിക്കാവു എന്ന കാര്യം പ്രത്യേകം ഓർമ്മിപ്പിക്കുന്നു.

ഡ്രീം 11ൽ നിന്ന് കൂടുതൽ പണം സംമ്പാദിക്കണമെങ്കിൽ നിങ്ങൾ ഇവിടെ എല്ലാ മത്സരവും കളിക്കുന്നത് ഒഴിവാക്കണം. നിങ്ങൾക്ക് പൂർണ്ണ ആത്മവിശ്വാസമുള്ള മത്സരങ്ങളിൽ മാത്രം കളിക്കാൻ ശ്രമിക്കുക. തുടക്കക്കാർക്ക് ഒരുപാട് പിഴവ് പറ്റിയേക്കാം. മത്സരം നടക്കുന്നതിന് മുമ്പ് നന്നായി റിസർച്ച് നടത്തുക എന്നതാണ് മറ്റൊരു ടിപ്പ്. കളി നടക്കുന്ന പിച്ച് ബാറ്റിം​ഗ് പിച്ച് ആണോ ബൗളിം​ഗ് പിച്ച് ആണോ ഫാസ്റ്റ് ബൗളിം​ഗിനെ പിന്തുണക്കുമോ സ്ലോ ബൗളിം​ഗിനെ പിന്തുണയ്ക്കുമോ

കളിക്കാരുടെ കഴിഞ്ഞ കളികളിലെ പ്രകടനം, ടീമുകളുടെ ഓവറോൾ പ്രകടനം എന്നിവയെല്ലാം നന്നായി പഠിച്ചതിന് ശേഷം മാത്രമേ ഡ്രീം 11 കളിക്കാൻ ശ്രമിക്കാവു. ഇതിന് പുറമെ കൂടുതലായും ഓൾ റൗണ്ടർമാരെ ടീമിൽ ചേർക്കാൻ ശ്രമിക്കുന്നത് നിങ്ങൾക്ക് ​ഗുണം ചെയ്തേക്കാം. ഇത് ബാറ്റിങ്ങിനും ബൗളിങ്ങിനും കൂടുതൽ പോയിന്റ് നൽകുന്നു. ക്യാപ്റ്റനെ തിരഞ്ഞെടുക്കുമ്പോളും ഓൾറൗണ്ടർമാരെ തിരഞ്ഞെടുക്കുന്നത് ​ഗുണം ചെയ്തേക്കാം. പരിമിത ഓവർ മത്സരങ്ങളിൽ നിങ്ങൾ പവർപ്ലേ, ഡെത്ത് ഓവർ ബൗളർമാരെ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.

ചെറിയ ലീ​ഗ് മത്സരങ്ങൾ കളിച്ചു തുടങ്ങുന്നതായിരിക്കും കൂടുതൽ നല്ലത്. കാരണം ലോകകപ്പ്, ഐപിഎൽ തുടങ്ങിയ മത്സരങ്ങൾ ഡ്രീം 11ൽ കളിക്കാൻ ലക്ഷക്കണക്കിന് ആളുകൾ ഉണ്ടായിരിക്കും. ആയതിനാൽ തന്നെ ഇതിൽ വിജയി ആകാനുള്ള സാധ്യത കുറവ് ആയിരിക്കും. മാത്രമല്ല നിങ്ങൾക്ക് പണൺ നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ കൈയ്യിലുള്ള മുഴുവൻ തുകയും ഒരു മാച്ചിനായി ഇൻവസ്റ്റ് ചെയ്യാതിരിക്കുന്നത് റിസ്ക് കുറയ്ക്കാൻ സഹായിക്കുന്ന ഒരു ടിപ്പ് ആണ്.

ചെറിയ തുകകൾ നിക്ഷേപിച്ച് കളിച്ച് ഒരു ആത്മവിശ്വാസം വന്നതിന് ശേഷം മാത്രമേ വലിയ തുകകൾ നിക്ഷേപിക്കാവു. നിങ്ങളുടെ പക്കൽ 10,000 രൂപ നിക്ഷേപിക്കാൻ ഉണ്ടെങ്കിൽ ഇവ ഒന്നാകെ ഒരു മത്സരത്തിനായി ചിലവഴിക്കരുത്. ഇത് വിഭജിച്ച് വിവിധ മത്സരങ്ങളിൽ നിക്ഷേപിക്കുന്നത് ആയിരിക്കും ബുദ്ധി. കൂടുതൽ സമ്പാദിക്കാനും ഈ മാർ​ഗം ആയിരിക്കും നിങ്ങളെ സഹായിക്കുക.

More from GizBot

Best Mobiles in India

English summary
Mainly, the performance of your chosen captain and vice captain is the most decisive factor. After playing hard, you will be able to complete this game safely without losing your money. Let's see how it works in detail. For this, you first need to download the Dream 11 app from the Play Store.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X