ഗൂഗിളിലെ സ്വകാര്യ ഡാറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

|

ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് ഒരുപിടി മികച്ച സേവനങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതേസമയം തന്നെ ഒരു ഭക്ഷണവും സൗജന്യമായി ലഭിക്കില്ല എന്ന ഇംഗ്ലീഷ് പഴമൊഴി പോലെ ഗൂഗിളും ഉപയോക്താക്കളുടെ പക്കല്‍ നിന്ന് ചിലത് സ്വന്തമാക്കുന്നുണ്ട്.

ഗൂഗിളിലെ സ്വകാര്യ ഡാറ്റകള്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം?

ബിഎസ്എന്‍എല്‍ നമ്പറിലേക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാം?ബിഎസ്എന്‍എല്‍ നമ്പറിലേക്ക് എങ്ങനെ ആധാര്‍ കാര്‍ഡ് ലിങ്ക് ചെയ്യാം?

ഇതില്‍ പ്രധാനം ഗൂഗിള്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുന്നു എന്നതാണ്. നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ എങ്ങനെയാണ് ഗൂഗിള്‍ സ്വന്തമാക്കുന്നതെന്ന് പരിശോധിക്കുകയാണ് ഇവിടെ.

#1

#1

നിങ്ങള്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ആപുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ജിപിഎസ് സവിശേഷതയിലൂടെ ഗൂഗിള്‍ നിങ്ങള്‍ എവിടെ പോയാലും നിങ്ങളെ പിന്തുടരുന്നുണ്ട്. ഈ പേജില്‍ പോയി Delete all history ബട്ടണ്‍ ക്ലിക്ക് ചെയ്ത് നിങ്ങള്‍ക്ക് എല്ലാ ഡാറ്റയും ഇല്ലാതാക്കാവുന്നതാണ്.

#2

#2

ഈ ലിങ്കില്‍ പോയി സെറ്റിങ്‌സ് ഐക്കണ്‍ ക്ലിക്ക് ചെയ്ത് Remove items എന്നത് തിരഞ്ഞെടുത്ത് നിങ്ങള്‍ ഗൂഗിളില്‍ തിരഞ്ഞ എല്ലാ കാര്യങ്ങളും ഇല്ലാതാക്കാവുന്നതാണ്.

#3

#3

ഈ പേജില്‍ പോയി നിങ്ങളുടെ സൈറ്റ് ആര് സന്ദര്‍ശിച്ചു എന്ന് കണ്ടത്താന്‍ സാധിക്കുന്ന ഗൂഗിള്‍ അനലിറ്റിക്‌സ് എന്ന സവിശേഷതയില്‍ നിന്ന് നിങ്ങള്‍ക്ക് പുറത്ത് കടക്കാവുന്നതാണ്.

#4

#4

ഗൂഗിള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യക്കാര്‍ക്കായാണ് വില്‍ക്കുന്നത്. ഈ പേജില്‍ പോയി Opt out settings എന്നതിലേക്ക് സ്‌ക്രോള്‍ ഡൗണ്‍ ചെയ്ത് Opt out of interest-based ads on Google അല്ലെങ്കില്‍ Opt out of interest-based Google Ads Across the Web എന്നതോ തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ഡാറ്റാ പരസ്യക്കാരുടെ കൈയില്‍ എത്തുന്നതില്‍ നിന്ന് വിലക്കാവുന്നതാണ്.

#5

#5

നിങ്ങള്‍ ഓര്‍ക്കാനിടയില്ലാത്ത വെബ്‌സൈറ്റുകളിലും, ആപുകളിലും നിങ്ങളുടെ ഇമെയില്‍ വിലാസങ്ങളും, പേരും സൂക്ഷിച്ച് വച്ചിട്ടുണ്ടാകാം. ഈ യുആര്‍എല്ലില്‍ പോയി നിങ്ങള്‍ അക്കൗണ്ട് ഉപയോഗിച്ച് കൊടുത്ത എല്ലാ അനുവാദങ്ങളും പരിശോധിച്ച് ഇല്ലാതാക്കാവുന്നതാണ്.

#6

#6

ബുക്ക്മാര്‍ക്ക്‌സ്, ഹിസ്റ്ററി, ഡിവൈസസ്, ആപ്‌സ്, വീഡിയോസ്, ഫോട്ടോസ് തുടങ്ങി നിങ്ങളുടെ എല്ലാ ഡാറ്റകളും ഗൂഗിളില്‍ നിന്ന് പുറത്തേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാന്‍ ഗൂഗിള്‍ അനുവദിക്കുന്നുണ്ട്. ഈ യുആര്‍എല്ലില്‍ പോയി ഇച്ഛാനുസൃതം ഡാറ്റാ നിങ്ങള്‍ക്ക് ഗൂഗിളില്‍ നിന്ന് പുറത്തേക്ക് എടുക്കാവുന്നതാണ്.

Best Mobiles in India

English summary
A large part of the search giant's business model is based around advertising – and for this to be successful it needs to know who you are.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X