സാധാരണ ഫോണിലും ഐഫോൺ ക്യാമറ ക്ലാരിറ്റി ലഭ്യമാക്കാം; അതിന് ആയിരം രൂപ തികച്ച് വേണ്ട!
സ്മാർട്ട് ഫോൺ വഴി ഫോട്ടോയെടുക്കാൻ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? പക്ഷെ ഇത്തരത്തിൽ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരെ നിരാശപ്പെടുത്തുന്ന ഒരു കാര്യം ഉണ്ട്. ചില ഫോണുകളുടെ ക്യാമറ ക്ലാരിറ്റി ചിലപ്പോൾ വാങ്ങി അൽപം നാളുകൾ കഴിയുമ്പോൾ നഷ്ടപ്പെടും. എന്നാൽ നിങ്ങളുടെ ക്യാമറയുടെ ക്ലാരിറ്റി പല ഇരട്ടിയാക്കാൻ സഹായിക്കുന്ന ഒരു ഉപകരണം പരിചയപ്പെടാം.
സ്മാർട്ട് ഫോണുകൾക്കായി പ്രത്യേകം രൂപപ്പെടുത്തിയ റിയൽ മൈക്രോ ലെൻസുകൾ വിപണിയിൽ സുലഭമായി ലഭിക്കുന്ന ഒരു ഉപകരണമാണ്. ഇതിന്റെ വിലയും ഉപയോഗവും എല്ലാം എങ്ങനെയാണ് ഈ ലേഖനത്തിലൂടെ പരിജയപ്പെടാം. പല വിലകൾക്ക് റിയൽ മൈക്രോ ലെൻസുകൾ ലഭിക്കുന്നതാണ്. വില ഉയരുന്നത് അനുസരിച്ച് ഇവയുടെ കാര്യക്ഷമതയും ഉയരുന്നതാണ്. മിഡ് റേഞ്ച് ഫോണുകൾക്കായിരിക്കും ഈ ഉപകരണം ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്.

ഇത്തരം ഫോണുകളിൽ കൂടുതലും സ്പെക് ഷീറ്റുകളും സിങ്ക് ഫോട്ടോഗ്രാഫിയും വർദ്ധിപ്പിക്കുന്ന 5 മെഗാപിക്സൽ ലെൻസുകളാണ് ഇടം പിടിച്ചിരിക്കുന്നത്. എന്നാൽ ഈ റിയൽ മൈക്രോ ലെൻസുകൾ ഉപയോഗിക്കുന്നത് വഴി വലിയ രീതിയിലുള്ള മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നതാണ്. ആയിരം രൂപയ്ക്ക് താഴെ വരെ നിരവധി റിയൽ മൈക്രോ ലെൻസുകൾ ലഭിക്കുന്നതാണ്. ആയതിനാൽ തന്നെ സാധാരണക്കാർക്കും ഈ ഉത്പന്നം ഇപ്പോൾ സ്വന്തമാക്കാൻ സാധിക്കും.
സൈവിക് സിഗ്നി എക്സ് മൊബൈൽ ക്യാമറ 20X മാക്രോ ലെൻസ് (Skyvik Signi X Mobile Camera) ഇത്തരത്തിൽ സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന മികച്ച ഉപകരണമാണ്. 1000 രൂപ മുതൽ 1200 രൂപ മുതൽ ഈ ഉപകരണം വാങ്ങാൻ സാധിക്കുന്നതാണ്. കുറഞ്ഞ വിലയിൽ തന്നെ മികച്ച സേവനം ഇവ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നു. നേരത്തേയും ഇതിന് സമാനമായ ഉത്പന്നങ്ങൾ നിരവധി ലഭ്യമായിരുന്നു എങ്കിലും ഇവയ്ക്ക് ഉയർന്ന വിലയായിരുന്നു ഈടാക്കിയിരുന്നത്.

ഓഫ്ലൈൻ ആയി 1299 രൂപയുള്ള സൈവിക് സിഗ്നി എക്സ് മൊബൈൽ ക്യാമറ 20X മാക്രോ ലെൻസ് പല ഓൺലൈൻ പ്ലാറ്റ് ഫോമുകളിലും 1000 രൂപയ്ക്ക് ലഭ്യമാണ്. ആമസോണിൽ ഇതിന് 999 രൂപയാണ് നിലവിലെ വില. ഫോണിൽ ഘടിപ്പിക്കാനുള്ള ക്ലിപ് ഈ ഉപകരണത്തിൽ തന്നെയുണ്ട്. ആയതിനാൽ തന്നെ വളരെ എളുപ്പത്തിൽ ഇത് ഫോണിൽ ഘടിപ്പിക്കാവുന്നതാണ്. സാധാരണ മിഡ് റേഞ്ച് ഫോണുകൾ ഉപയോഗിച്ച് മികച്ച ദൃശ്യങ്ങൾ പകർത്താൻ ഇവ ഉപഭോക്താക്കളെ സഹായിക്കുന്നു.
സ്‌കൈവിക്ക് ക്ലീനിംഗ് ക്ലോത്ത്, ലെൻസ് കവർ, ഒരു ഹുക്ക് എന്നിവയും ഈ ഉത്പന്നത്തിന് ഒപ്പം ലഭിക്കുന്നതാണ്. റെഡ്മി നോട്ട് 12 പ്രോ പ്ലസ്, വൺപ്ലസ് നോർഡ് 3, സാംസങ് ഗാലക്സി എം34 എന്നീ ഫോണുകൾക്ക് ഏറ്റവും മികച്ചതാണ് ഈ ലെൻസ്. നൽകിയിരിക്കുന്ന ക്ലിപ് ഉപയോഗിച്ച് നിങ്ങളുടെ ഫോൺ ക്യാമറയുടെ മുകളിൾ ഇത് ഘടിപ്പിക്കാവുന്നതാണ്. ശേഷം സാധാരണ രീതിയിൽ ഫോണിലൂടെ ഫോട്ടെ എടുക്കാം. വളരെ ലളിതമായി തന്നെയാണ് ഇതിന്റെ ഉപയോഗം.
ഇത് ഉപയോഗിക്കാനായി പ്രത്യേകം സോഫ്റ്റ്വെയറുകളോ ആപ്പുകളോ ഒന്നും തന്നെ ഡൗൺലോഡ് ചെയ്യേണ്ട ആവിശ്യം വരുന്നില്ല. നിങ്ങളുടെ ഫോണിന്റെ പ്രധാന സെൻസറിനൊപ്പം ആയിരിക്കണം ഇത് ഉപയോഗിക്കേണ്ടത്. ഉറുമ്പ്, ചെറിയ പ്രാണികൾ തുടങ്ങിയ ചെറിയ ലക്ഷ്യങ്ങളെ വ്യക്തതയോടെ ചിത്രമെടുക്കാൻ ഈ ലെൻസ് നിങ്ങളെ സഹായിക്കുന്നതാണ്. ഫോട്ടോ എടുക്കാൻ ലക്ഷ്യം വെക്കുന്ന സാധനത്തിന്റ ഏറ്റവും അടുത്ത് 3 സെ.മീ - 8 സെ.മീ ദൂരത്ത് ലെൻസ് ഓട്ടോ ഫോക്കസ് ചെയ്യുന്നതായിരിക്കും.
എന്നാൽ മിനുസം പ്രതലം ഉള്ള ഫോണുകളിൽ ഈ ഉപകരണം ഘടിപ്പുക്കുന്നത് അൽപം പ്രയാസം ഉണ്ടാക്കിയേക്കാം. സ്ക്രാച്ചുകൾ വഴി നിങ്ങളുടെ ഫോണിന്റെ ക്ലാമറയ്ക്ക് പോറൽ ഏൽക്കാനുള്ള സാധ്യതയും വളരെ വലുതാണ്. ആയതിനാൽ തന്നെ ഇത് ഘടിപ്പിക്കുമ്പോഴും വേർപെടുത്തുമ്പോഴും വളരെ സൂക്ഷിച്ച് വേണം കൈകാര്യം ചെയ്യാൻ. നിങ്ങളുടെ സാധാരണ ഫോണുകളിലെ ക്യാമറകളെ മികച്ച ഹൈ എൻഡ് ഫോൺ ക്യാമറകളുടെ ശേഷി കൈവരിക്കാൻ ഈ ഒരു ഉപകരണം സഹായിക്കുന്നതാണ്.


Click it and Unblock the Notifications








