Home
How to

മൂവർണക്കൊടി പാറട്ടെ! ദേശീയ പതാകയോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാം, അ‌റിഞ്ഞിരിക്കേണ്ട കാര്യങ്ങളിതാ...

നാളെ നമ്മുടെ രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുകയാണ്. ഇത്തവണത്ത ആഘോഷങ്ങളുടെ ഭാ​ഗമായി വിടുകളിൽ ദേശീയ പതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി 'ഹർ ഘർ തിരംഗ' എന്ന പേരിലാണ് വീടുകളിൽ ദേശീയ പതാക ഉയർത്തുക.

ഇത്തവണ ഏകദേശം 20 കോടിയിലധികം വീടുകളിൽ പതാക ഉയർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ദിവസങ്ങളിലായിട്ടായിരിക്കും പരിപാടികൾ നടക്കുന്നത്. അതേ സമയം സ്വാതന്ത്ര്യദിനം ആഘോഷങ്ങളുടെ ഭാ​ഗമായി സോഷ്യൽ മീഡിയകളിലെ ഡിപിയിലും ത്രിവർണ്ണ അലങ്കാരം കൊണ്ടുവരണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. രാജ്യവും ജനങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയാണിതെന്നും ഇദ്ദേഹം പറഞ്ഞു. തുടർന്ന് പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ ഡിപികൾ ത്രിവർണ്ണത്തിൽ അലങ്കരിച്ചിട്ടുമുണ്ട്.

ദേശീയ പതാകയോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാം

നമ്മുടെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലെ ഡിപിയിൽ എങ്ങനെ ത്രിവർണ്ണ അലങ്കാരം കൊണ്ടുവരാം എന്ന് പരിശോധിക്കാം. ഇതിനായി ആദ്യം ഫെയിസ്ബുക്കിൽ എങ്ങനെയാണ് ഇത് നടപ്പിലാക്കുന്നത് എന്ന് നോക്കാം. ആദ്യമായി നിങ്ങൾ നിങ്ങളുടെ ഫെയിസ്ബുക്ക് പ്രൊഫൈലിൽ എത്തുക. ശേഷം നിങ്ങളുടെ ഡിപിയിൽ ക്ലിക്ക് ചെയ്യുക. ഇവിടെ വിവിധ ഫ്രെയിമുകൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ലഭിക്കുന്നതാണ്. ഇതിൽ നിന്ന് ഫ്ലാ​ഗ് ഓപ്ഷൻ തിരഞ്ഞെടുത്ത് ഇന്ത്യൻ ദേശീയ പതാകയിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ ഇഷ്ടാനുസരണം നിങ്ങളുടെ ഡിപിയിൽ ഇന്ത്യൻ ഫ്ലാ​ഗ് സെറ്റ് ചെയ്യാവുന്നതാണ്. ശേഷം സേവ് ബട്ടൺ അമർത്തിയാൽ നിങ്ങളുടെ ഫെയിസ്ബുക്കിലെ ഡിപി ത്രിവർണ്ണ അലങ്കാരത്തിൽ മാറിയിട്ടുണ്ടാകും. വേണമെങ്കിൽ ഈ ചിത്രം നിങ്ങൾക്ക് ഡൗൺലോഡ് ചെയ്ത് മറ്റ് സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ഉപയോ​ഗിക്കാവുന്നതും ആണ്. ഇനി ഇൻസ്റ്റ​ഗ്രാമിലെ ഡിപിയിൽ എങ്ങനെ ത്രിവർണ്ണ അലങ്കാരം ചേർക്കാം എന്ന് പരിശോധിക്കാം.

ദേശീയ പതാകയോടൊപ്പം സ്വാതന്ത്ര്യദിനം ആഘോഷിക്കാം

ഇതിനായി ഒന്നില്ലെങ്കിൽ ഫെയിസ്ബുക്കിൽ നിന്ന് ഡൗൺലോഡ് ചെയ്ത ചിത്രം നിങ്ങൾക്ക് ഡിപി ആക്കാവുന്നതാണ് ഇതിനായി നിങ്ങൾ നിങ്ങളുടെ പ്രൊഫൈലിൽ എത്തുക. ഇവിടെ നിന്ന് എഡിറ്റ് പ്രൊഫൈൽ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതാണ്. ഇവിടെ ചെയിഞ്ച് പ്രൊഫൈൽ ഫോട്ടോ എന്ന് കാണാൻ സാധിക്കും. പുതിയ പ്രൊഫൈൽ ഫോട്ടോ സെലക്ട് ചെയ്ത് ഇവിടെ അപ്ലോഡ് ചെയ്യാവുന്നതാണ്.

ഇനി വാട്സ്ആപ്പിൽ എങ്ങനെ ഡിപി മാറ്റാം എന്നും പരിശോധിക്കാം. ഫെയിസ്ബുക്കിൽ നിന്ന് ഡൗൺലോഡ് ചെയ്തിരിക്കുന്ന ചിത്രം വാട്സ്ആപ്പിലും ഡിപിയായി ഉപയോ​ഗിക്കാവുന്നതാണ്. ഇതിനായി ആദ്യം നിങ്ങൾ നിങ്ങളുടെ വാട്സ്ആപ്പ് പ്രൊഫൈലിൽ എത്തണം. ഇവിടെ പ്രൊഫൈൽ പിച്ചറിൽ ക്ലിക്ക് ചെയ്യേണ്ടതാണ്. ഇവിടെ നൽകിയിരിക്കുന്ന ക്യാമറ ഐക്കണിൽ ക്ലിക്ക് ചെയ്ത് നേരത്തെ ഡൗൺലോഡ് ചെയ്തിരിക്കുന്ന ചിത്രം തിരഞ്ഞെടുക്കാം ശേഷം ഡൺ എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങളുടെ ഡിപി മാറിയിട്ടുണ്ടാകും.

ട്വിറ്ററിലും ഇതേ രീതിയിൽ തന്നെയാണ് ഡിപി മാറ്റാനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്. ഫെയിസ്ബുക്കിൽ നിന്ന് നമ്മൾ നേരത്തെ ഡൗൺലോഡി ചെയ്തിരിക്കുന്ന ചിത്രം ട്വിറ്ററിലും ഡിപിയാക്കി ഉപയോ​ഗിക്കാവുന്നതാണ്. ഇതിന് പുറമെ ത്രിവർണ്ണ പതാകയോടൊപ്പമുള്ള ചിത്രങ്ങൾ www.harghartiranga.com-ല്‍ അപ്‌ലോഡ് ചെയ്യാനും നേരത്തെ പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. ട്വിറ്റർ വഴിയായിരുന്നു പ്രധാനമന്ത്രിയുടെ അറിയിപ്പ് എത്തിയത്. ഹർ ഘർ തിരംഗ എന്ന ഹാഷ്ടാ​ഗും ഇപ്പോൾ ട്വിറ്ററിൽ ട്രെൻഡിം​ഗ് ആകുന്നുണ്ട്.

കേരളത്തിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള ഹർ ഘർ തിരംഗക്കായുള്ള പതാകകൾ നിർമ്മിക്കുന്നത് കുടുംബശ്രീ പ്രവർത്തകരാണ്. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ വഴി ഇവരുടെ വീടുകളിൽ പതാകയെത്തും. മുപ്പത് രൂപയായിരിക്കും ഒരു പതാകയുടെ വില. പദ്ധതിക്കായി 50 ലക്ഷം ദേശീയ പതാകകളാണ് കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയിരിക്കുന്നത്. എഴുന്നൂറോളം തയ്യൽ യൂണിറ്റുകളിൽ നിന്നായി നാലായിരത്തോളം കുടുംബശ്രീ പ്രവർത്തകർ പതാക നിർമ്മാണത്തിൽ അം​ഗങ്ങളായി.

3:2 എന്ന അനുപാതത്തിൽ ഏഴ് വ്യത്യസ്ത വലിപ്പത്തിലാണ് ദേശീയ പതാകകൾ നിർമ്മിച്ചിരിക്കുന്നത്. അതേ സമയം മൂന്ന് ദിവസത്തോളം നീണ്ട് നിർക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികളാണ് 'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായി സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ ഓരോ പോരാളികളുടെയും ഓർമ്മ പുതുക്കൾ കൂടിയാണ് ഓരോ സ്വാതന്ത്ര്യ ദിനവും.

More from GizBot

Best Mobiles in India

English summary
The Prime Minister had also requested that the DP on social media also bring the tricolor decoration as part of the Independence Day celebrations. He said that this is to maintain a deep relationship between the country and the people. Then the Prime Minister's social media posts have been decorated in tricolor. Let's check how we can bring tricolor decoration to our DP.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X