Home
How to

സ്വറെയിൽ: റെയിൽവേയുടെ സൂപ്പർ ആപ്പ്; ഇത് എങ്ങനെ ഉപയോഗിക്കണം, ​എന്തൊക്കെ ചെയ്യാം എല്ലാം ഇതാ അ‌റിയൂ

ഇന്ത്യൻ പൊതുഗതാഗത സംവിധാനത്തിന്റെ നട്ടെല്ലായ ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സൂപ്പർ ആപ്പ് ആണ് സ്വറെയിൽ (SwaRail app). ഇത് ഇപ്പോൾ ആൻഡ്രോയിഡ് സ്മാർട്ട്​ഫോൺ ഉപയോക്താക്കൾക്ക് ലഭ്യമായിരിക്കുന്നു. ടിക്കറ്റ് ബുക്കിംഗ്, പിഎൻആർ സ്റ്റാറ്റസ് പരിശോധിക്കൽ, ട്രെയിൻ ട്രാക്കിംഗ്, ചരക്ക് മാനേജ്മെന്റ്, ഭക്ഷണ ഓർഡറുകൾ തുടങ്ങിയ വിവിധ സേവനങ്ങൾക്കായി ആശ്രയിക്കാൻ കഴിയുന്ന ഒറ്റ പ്ലാറ്റ്ഫോം എന്നതാണ് സ്വറെയിൽ ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഇതുവരെ ഈ പലവിധ ആവശ്യങ്ങൾക്കായി പ്രത്യേകം പ്രത്യേകം ആപ്പുകൾ ഉപയോഗിക്കണമായിരുന്നു, സ്വറെയിൽ ആപ്പ് ഉണ്ടെങ്കിൽ പല ആപ്പിന്റെ ആവശ്യമില്ല എന്നതാണ് നേട്ടം.

ഈ വർഷത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ റെയിൽവേ മന്ത്രാലയം സ്വറെയിൽ ആപ്പ് അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സേവനങ്ങളും ഒരു കുടക്കീഴിൽ വാഗ്ദാനം ചെയ്യുന്ന സ്വറെയിൽ ആപ്പ് ഇൻഫർമേഷൻ ടെക്നോളജി (ഐടി) സംവിധാനങ്ങളുടെ ഉത്തരവാദിത്തമുള്ള റെയിൽവേ മന്ത്രാലയത്തിന്റെ വിഭാഗമായ CRIS (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ്) ആണ് ആണ് വികസിപ്പിച്ചത്.

സ്വറെയിൽ: റെയിൽവേയുടെ സൂപ്പർ ആപ്പ് എങ്ങനെ ഉപയോഗിക്കണം, ​ഇതാ അ‌റിയൂ

റെയിൽവേയുടെ പ്രാഥമിക ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷനുമായി (IRCTC) സഹകരിച്ചുകൊണ്ടാണ് CRIS സ്വറെയിൽ ആപ്പ് അ‌വതരിപ്പിച്ചത്. ഇപ്പോഴും ഈ ആപ്പ് പൂർണ്ണതോതിൽ വികസിപ്പിച്ചുകഴിഞ്ഞു എന്ന് പറയാറായിട്ടില്ല. എങ്കിലും ആൻഡ്രോയിഡ്, ഐഫോൺ ഉപയോക്താക്കൾക്ക് ബീറ്റ വേർഷൻ ലഭ്യമാണ്.

സ്വറെയിൽ ആപ്പിൽ താൽപ്പര്യമുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിലെ ബീറ്റ പ്രോഗ്രാമിൽ ചേരുന്നതിലൂടെ നേരത്തെ ആക്‌സസ് ലഭിക്കും. അതേസമയം, ഐഫോൺ ഉപയോക്താക്കൾക്ക് ആപ്പിളിന്റെ ടെസ്റ്റ്ഫ്ലൈറ്റ് ആപ്പ് ഉപയോഗിച്ച് ബീറ്റ പതിപ്പ് ആക്‌സസ് ചെയ്യാം. വരുംമാസങ്ങളിൽ തന്നെ ഈ ആപ്പ് ഔദ്യോഗികമായി പൂർണ്ണതോതിൽ എല്ലാവർക്കുമായി ലഭ്യമാക്കും എന്ന് പ്രതീക്ഷിക്കുന്നു.

സ്വറെയിൽ: റെയിൽവേയുടെ സൂപ്പർ ആപ്പ് എങ്ങനെ ഉപയോഗിക്കണം, ​ഇതാ അ‌റിയൂ

പുതിയ കാലത്തിനോട് ചേർന്നുനിൽക്കുന്ന ഒരു ആപ്പിലൂടെ റെയിൽവേയുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി യാത്രക്കാരിലേക്ക് എത്തിക്കുക എന്നതാണ് സ്വറെയിൽ ആപ്പിന്റെ ദൗത്യം. ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ യാത്ര അ‌വസാനിക്കുന്നത് വരെയുള്ള എല്ലാക്കാര്യത്തിനും ഈ ആപ്പിനെ ആശ്രയിക്കാം എന്നാണ് റെയി​ൽവേ പറയുന്നത്. റെയിൽ മദാദ്, യുടിഎസ്, റെയിൽ കണക്ട്, ട്രെയിൻ സ്റ്റാറ്റസ് തുടങ്ങിയ പലവിധി ആപ്പുകളിലെയും സേവനങ്ങൾ ഇനി ഇതിൽ ലഭിക്കും.

സ്വറെയിൽ ആപ്പ് എങ്ങനെ സെറ്റ് ചെയ്യാം: ആപ്പ് ഡൗൺലോഡ് ചെയ്‌തുകഴിഞ്ഞാൽ റെയിൽ കണക്റ്റ് അല്ലെങ്കിൽ ഐആർസിടിസി ഐഡി ഉപയോഗിച്ച് സൈൻ ഇൻ ചെയ്യുകയോ പുതിയ ക്രെഡൻഷ്യലുകൾ സൃഷ്ടിക്കുകയോ ചെയ്യാം. ഇതുപയോഗിച്ച് ലോഗിൻ ചെയ്‌തതിനുശേഷം, ഒരു എംപിഐഎൻ സൃഷ്ടിക്കാനും ബയോമെട്രിക് ഓതന്റിക്കേഷൻ ആക്ടിവേറ്റ് ചെയ്യാനും ആവശ്യപ്പെടും.

ലോഗിൻ ചെയ്‌തശേഷം, ടിക്കറ്റ് ബുക്ക് ചെയ്യുന്നതും ട്രെയിൻ സ്റ്റാറ്റസ് പരിശോധിക്കുന്നതും മുതൽ ചരക്ക് മാനേജ്‌മെന്റും ഭക്ഷണവും ഓർഡർ ചെയ്യുന്നതു വരെ ലഭ്യമായ എല്ലാ സേവനങ്ങളും ഹോം സ്‌ക്രീനിൽ കാണിക്കും. കഴിഞ്ഞതും വരാനിരിക്കുന്നതുമായ യാത്രകളുടെ ട്രാക്ക് സൂക്ഷിക്കുന്ന ഒരു ഡെഡിക്കേറ്റഡ് '​മൈ ബുക്കിംഗ്സ്' സെക്ഷൻ ഇതിലുണ്ട്.

സ്വറെയിൽ: റെയിൽവേയുടെ സൂപ്പർ ആപ്പ് എങ്ങനെ ഉപയോഗിക്കണം, ​ഇതാ അ‌റിയൂ

റെയിൽവേയുടെ വ്യത്യസ്ത സേവനങ്ങൾക്ക് പല പല ആപ്പുകൾ ഉപയോഗിക്കേണ്ടിവരുന്നത് ആളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. ഇത് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് സ്വറെയിൽ ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്. പരാതികൾക്കും അന്വേഷണങ്ങൾക്കുമായി 'റെയിൽ മദാദിനെ'(Rail Madad) ബന്ധപ്പെടാനും ഈ ഒറ്റ ആപ്പ് മാത്രം മതിയെന്ന് റെയിൽവേ മന്ത്രാലയം പറയുന്നു.

More from GizBot

Best Mobiles in India

English summary
SwaRail app, a super app that provides all services related to Indian Railways in one place, is now available for Android smartphone users. The biggest feature of SwaRail app is that it is a reliable platform for services like train ticket booking, PNR status checking, train tracking, cargo management, food orders, etc.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X