ഇൻസ്റ്റാഗ്രാമിൽ കമന്റുകൾ പിൻ ചെയ്യേണ്ടതെങ്ങനെ; അറിയേണ്ടതെല്ലാം

|

സോഷ്യൽ മീഡിയ രംഗം അടക്കി വാഴുന്ന ഫേസ്ബുക്ക് കമ്പനിയുടെ ജനപ്രിയ പ്ലാറ്റ്ഫോമുകളിലൊന്നാണ് ഇൻസ്റ്റഗ്രാം. മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വിഭിന്നമായി നിരവധി സവിശേഷതകൾ ഉൾക്കൊള്ളുന്ന ഇൻസ്റ്റഗ്രാം എല്ലാ അപ്ഡേറ്റുകളിലും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്താനും മറ്റ് സമാന പ്ലാറ്റ്ഫോമുകളെ പിന്തള്ളാനും ശ്രമിക്കുന്നുണ്ട്. ഉപയോഗിക്കാൻ എളുപ്പവും ഫോട്ടോ, വീഡിയോ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു എന്നതും പുതു തലമുറയെ ഇൻസ്റ്റഗ്രാമിലേക്ക് അടുപ്പിക്കുന്നു.

 

കമന്റുകള്‍ പിന്‍ ചെയ്ത് വെക്കാവുന്ന സവിശേഷത

കമന്റുകള്‍ പിന്‍ ചെയ്ത് വെക്കാവുന്ന സവിശേഷതയുമായി ഇന്‍സ്റ്റാഗ്രാം രംഗത്ത് എത്തിയിരിക്കുകയാണ്. ആഗോളതലത്തിലുള്ള ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഇതിനോടകം ലഭ്യമാക്കി കഴിഞ്ഞു ഇൻസ്റ്റാഗ്രാം. ഇതുവഴി ഇഷ്ടമുള്ള കമന്റുകള്‍ കമന്റ് ലിസ്റ്റിന്റെ മുകളില്‍ പിൻ ചെയ്യ്തുനിർത്തുവാൻ ഉപയോക്താക്കള്‍ക്ക് കഴിയും. അതുപോലെ തന്നെ ഇത് അണ്‍പിന്‍ ചെയ്യാനും സാധിക്കുന്നതാണ്. ട്വിറ്ററില്‍ ഇതേ രീതിയില്‍ കമന്റുകള്‍ പിന്‍ ചെയ്തുവെക്കാനുള്ള സൗകര്യം ലഭ്യമാണ്.

ട്വിറ്ററിലെ പുതിയ പിൻ ചെയ്ത കമന്റ് സവിശേഷത

ട്വിറ്ററിലെ പുതിയ പിൻ ചെയ്ത കമന്റ് സവിശേഷതയ്ക്കായി ജൂലൈ 7 നാണ് ഇൻസ്റ്റാഗ്രാം ലോഞ്ച് പ്രഖ്യാപനം നടത്തിയത്. ഈ സവിശേഷത ലഭിക്കുന്നതിനായി ഉപയോക്താക്കൾ അവരുടെ ഫോണുകളിൽ ഇൻസ്റ്റാഗ്രാം അപ്ലിക്കേഷൻ ഗൂഗിൾ പ്ലേയ് സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്. എത്ര കമന്റുകള്‍ ഈ രീതിയില്‍ പിന്‍ ചെയ്ത് വെക്കാനാവും എന്ന കാര്യം ഇതുവരെ അറിവായില്ല. ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപയോക്താക്കള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.

ടിക്ടോക്ക്-സ്റ്റൈൽ വീഡിയോകൾ എങ്ങനെ ഇൻസ്റ്റാഗ്രാം റീലുകളിൽ നിർമിക്കാം ?ടിക്ടോക്ക്-സ്റ്റൈൽ വീഡിയോകൾ എങ്ങനെ ഇൻസ്റ്റാഗ്രാം റീലുകളിൽ നിർമിക്കാം ?

 

ഇന്‍സ്റ്റാഗ്രാമില്‍ പ്രധാനപ്പെട്ടതും മികച്ചതുമായ കമന്റുകള്‍ക്ക് മുൻതൂക്കം നല്‍കുന്നതിനുമാണ് ഈ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. പിൻ ചെയ്‌ത കമന്റ് സവിശേഷത ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾക്ക് പിൻ ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു കമെന്റിൽ വലത്തുനിന്ന് ഇടത്തേക്ക് സ്വൈപ്പുചെയ്യുക. അങ്ങനെ ചെയ്യുമ്പോൾ, കമെന്റിന് മറുപടി നൽകാനോ അതോ റിപ്പോർട്ടുചെയ്യാനോ, ഡിലീറ്റ് ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിച്ച് പുതിയ ഓപ്ഷനുകൾ നിങ്ങൾക്ക് മുന്നിൽ ദൃശ്യമാകും.

ഇൻസ്റ്റഗ്രാം

ലിസ്റ്റിൽ ഒരു പുതിയ പുഷ്പിൻ ഐക്കൺ ലിസ്റ്റിൽ വരികയും, ആ ഐക്കണിൽ ക്ലിക്ക് ചെയ്യുമ്പോൾ കമന്റ് മുകളിലേക്ക് പിൻ ചെയ്യപ്പെടുകയും ചെയ്യുന്നു. ഇത് കൂടാതെ കമന്റുകള്‍ ഒന്നിച്ച് നീക്കം ചെയ്യാനുള്ള ഓപ്ഷനും ഇന്‍സ്റ്റാഗ്രാം ലഭ്യമാക്കിയിട്ടുണ്ട്. ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് ഇപ്പോൾ ഒറ്റയടിക്ക് 25 അഭിപ്രായങ്ങൾ വരെ ഇല്ലാതാക്കാൻ കഴിയും. ഉപയോക്താക്കൾക്ക് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാനോ നിയന്ത്രിക്കാനോ കഴിയും. ആര്‍ക്കെല്ലാം ടാഗ് ചെയ്യാം, മെന്‍ഷന്‍ ചെയ്യാം എന്നെല്ലാം ഇനി ഉപയോക്താവിന് തീരുമാനിക്കാം.

 ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾ

അനുബന്ധ വാർത്തകളിൽ, ഇൻസ്റ്റാഗ്രാം ഇപ്പോൾ ഇന്ത്യയിൽ റീൽസ് എന്ന പുതിയ ഷോർട്ട് വീഡിയോ ഷെറിങ് സവിശേഷത പരീക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അടുത്തിടെ രാജ്യത്ത് നിരോധിച്ച ടിക്ടോക്കിന് സമാനമാണ് പുതിയ സവിശേഷതയാണ് ഇത്. അപ്ലിക്കേഷനിലെ നിരവധി ഉപകരണങ്ങൾ ഉപയോഗിച്ച് 15 സെക്കൻഡ് വീഡിയോകൾ റെക്കോർഡുചെയ്യാനും എഡിറ്റുചെയ്യാനും പോസ്റ്റുചെയ്യാനും ഇത് ഉപയോക്താക്കളെ അനുവദിക്കുന്നു.

ഇൻസ്റ്റാഗ്രാം റീലുകൾ

ഉപയോക്താക്കൾക്ക് സ്നാപ്ചാറ്റ് പോലെ ഇൻസ്റ്റാഗ്രാമിലും കുറച്ച് സമയം മാത്രം നില നിൽക്കുന്ന മെസേജുകൾ അയക്കാൻ കഴിയുന്ന ഒരു സവിശേഷതയും ഭാവിയിൽ അവതരിപ്പിച്ചേക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Most Read Articles
Best Mobiles in India

English summary
Instagram has begun rolling out pinned comments functionality, allowing users to pin up to three comments on top of posts. Through the support of this app, the company claims it can help users monitor the tone of responses on a post while moderating abusive or disrespectful comments at the same time.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X