Home
How to

നിങ്ങളുടെ ഫോൺ ഏതുമാകട്ടെ, ഐഫോൺ മികവിൽ ഇനി ചിത്രം പകർത്താം; അതും വളരെ എളുപ്പത്തിൽ

സാധാരണക്കാരായ ഉപയോക്താക്കൾ ഏറെ ഉള്ള രാജ്യമാണ് ഇന്ത്യ. ഇവർ ഉപയോ​ഗിക്കുന്നതും ബേസിക് റേഞ്ച് സ്മാർട്ട് ഫോണുകളോ മിഡ് റേഞ്ച് സ്മാർട്ട് ഫോണുകളോ ആയിരിക്കും. നിരവധി പരിമിതികൾ ഉള്ളവയാണ് ഇത്തരം ഫോണുകൾ എന്ന് നമ്മുക്ക് അറിയാം. ഇത്തരം ഫോണുകൾ ഉപയോ​ഗിക്കുന്നവരിൽ ഭൂരിഭാ​ഗം ആളുകളുടേയും ആ​ഗ്രഹം ചിലപ്പോൾ ഒരു ഐഫോൺ സ്വന്തമാക്കുക എന്നതായിരിക്കും.

ഫോണുകളെ കുറിച്ച് അധികം അറിവ് ഇല്ലാത്ത സ്മാർട്ട് ഫോൺ ഉപയോക്താക്കൾ ക്യാമറ ഫീച്ചറുകൾ കണ്ടുകൊണ്ടായിരിക്കാം ഐഫോണുകൾ ആ​ഗ്രഹിക്കുന്നത്. മികച്ച ക്യാമറ ഫീച്ചറുകൾ ആണ് ഐഫോണുകൾ ഉപയോക്താക്കൾക്ക് വാ​ഗ്ദാനം ചെയ്യുന്നത്. സാംസങ്ങിന്റെ എസ് 23 അൾട്ര ഇറങ്ങുന്നത് വരെ സ്മാർട്ട് ഫോൺ വിപണിയിൽ ഐഫോണുകളുടെ ക്യാമറയെ വെല്ലാൻ മറ്റൊരു സ്മാർട്ട് ഫോൺ ക്യാമറ ഇല്ലായിരുന്നു. എന്നിരുന്നാലും ഐഫോണുകളുടെ ക്യാമറയ്ക്ക് മാത്രമായി പ്രത്യേകം ആരാധകർ ഉണ്ട്.

ഐഫോൺ മികവിൽ ഇനി ചിത്രം പകർത്താം; അതും വളരെ എളുപ്പത്തിൽ

ഉപയോക്താക്കളെ ഇംപ്രസ് ചെയ്യാനായി ആപ്പിൾ നൽകുന്ന മികച്ച സേവനത്തിന്റെ ഉദാഹരണങ്ങളിൽ ഒന്നാണ് ഐഫോണുകളുടെ ക്യാമറ ക്ലാരിറ്റി. എന്നാൽ ഇവയുടെ ഉയർന്ന വിലയാണ് സാധാരണക്കാരെ ഐഫോണിൽ നിന്ന് അകറ്റി നിർത്തുന്നത്. ക്യാമറ മോഹിച്ചാണ് നിങ്ങൾ ഐഫോൺ സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്നത് എങ്കിൽ ഇതിന് മറ്റൊരു മാർ​ഗം ഉണ്ട്. നിങ്ങൾ ഉപയോ​ഗിക്കുന്നത് ഏത് ഫോണോ ആയിക്കോട്ടെ ഇതിൽ ഐഫോണിന്റെ ക്യാമറ ഫീച്ചറുകളും ഫിൽട്ടറുകളും കൊണ്ടുവരാൻ സാധിക്കുന്നതാണ്.

ഇത് എങ്ങനെ ആണെന്നല്ലെ? പറഞ്ഞു തരാം. ഇതിനായി നിങ്ങൾ പ്രത്യേകം ആപ്പുകൾ ഒന്നും തന്നെ ഡൗൺലോഡ് ചെയ്യേണ്ടതില്ല. ഭൂരിഭാ​ഗം ഉപയോക്താക്കളുടെയും സ്മാർട്ട് ഫോണിൽ തന്നെ ഇതിനായുള്ള ആപ്പ് ഉണ്ട്. ജനപ്രിയ സോഷ്യൽ മീഡിയ ആയ ഇൻസ്റ്റ​ഗ്രാം ആണ് ഈ ആപ്പ്. ഏത് ഫോണിലും ഐഫോണിന്റെ ഫിൽട്ടറുകൾ നൽകാൻ ഇൻസ്റ്റ​ഗ്രാമിന് സാധിക്കുന്നതാണ്. അതും വളരെ എളുപ്പത്തിൽ തന്നെ. ഈ ഫീച്ചർ ഉപയോ​ഗിക്കാനായി ആദ്യം നിങ്ങൾ നിങ്ങളുട ഇൻസ്റ്റ​ഗ്രാം തുറക്കുക.

ഐഫോൺ മികവിൽ ഇനി ചിത്രം പകർത്താം; അതും വളരെ എളുപ്പത്തിൽ

ശേഷം ഇതിൽ ക്യാമറ ഓപ്പൺ ചെയ്യുക. ഇതിൽ സ്റ്റോറി ഇടാനായി ഉപയോ​ഗിക്കുന്ന ഓപ്ഷൻ ആണ് തിരഞ്ഞെടുക്കേണ്ടത്. ഇത്തരത്തിൽ ചെയ്തു കഴിയുമ്പോൾ താഴെയായി നിരവധി ഫിൽട്ടർ ഓപ്ഷനുകൾ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ്. ഇവ വലതു നിന്ന് ഇടത് വശത്തേക്ക് സ്വൈപ്പ് ചെയ്യുക. ഇതിൽ അവസാനമായി ഒരു ലെൻസ് പ്ലസ് ബട്ടൺ കാണാൻ സാധിക്കുന്നതായിരിക്കും. ഇതിനർത്ഥം കൂടുതൽ ഫിൽട്ടറുകൾ എന്നാണ്. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

ഇപ്പോൾ നിരവധി ഫിൽട്ടറുകൾ ലിസ്റ്റ് ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ഇതിന് മുകളിലായി ഒരു സർച്ച് ബാറും ഉണ്ടായിരിക്കുന്നതാണ്. ഈ സർച്ച് ബാറിൽ ക്ലിക്ക് ചെയ്ത് ഇവിടെ ഐഫോൺ എന്ന് സർച്ച് ചെയ്താൽ മതി. ഐഫോണിന്റെ ക്യാമറ ഫിൽട്ടറുകൾക്ക് സമാനമായ ഫിൽട്ടറുകൾ നിങ്ങൾക്ക് ഇവിടെ നിന്ന് ലഭിക്കുന്നതാണ്. ഐഫോണിന്റെ തന്നെ ഒന്നിലധികം ഫിൽട്ടറുകളാണ് ഉപയോക്താക്കൾക്കായി ഇൻസ്റ്റ​ഗ്രാം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്.

അതേ സമയം നിങ്ങൾ ഉപയോ​ഗിക്കുന്ന ഫോണിന്റെ ക്യാമറ അനുസരിച്ചുള്ള ക്ലാരിറ്റി മാത്രമാണ് ഫോട്ടോയ്ക്ക് ലഭിക്കുക. ഐഫോണിന്റെ ക്യാമറയുമായി സാദൃശ്യമുള്ള ഫിൽട്ടർ മാത്രമാണ് ഇൻസ്റ്റ​ഗ്രാം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. എന്നിരുന്നാലും നിങ്ങളുടെ സ്മാർട്ട് ഫോണിന്റെ ക്യാമറ ഉപയോ​ഗിച്ച് എടുക്കുന്ന സാധാരണ ഫോട്ടോയെക്കാൾ മികച്ച അനുഭവം ഇൻസ്റ്റ​ഗ്രാമിന്റെ ഈ ഐഫോൺ ഫിൽട്ടർ വാ​ഗ്ദാനം ചെയ്യുന്നതായിരിക്കും. ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുള്ള എല്ലാ ഉപയോക്താക്കൾക്കും സൗജന്യമായി ഈ ഫീച്ചർ ഉപയോ​ഗിക്കാവുന്നതാണ്.

അതേ സമയം അടുത്തിടെ പുതിയ ചില അപ്ഡേറ്റുകൾ ഇൻസ്റ്റ​ഗ്രാമിൽ കൊണ്ടു വന്നിരുന്നു. പരസ്യരഹിത സേവനം ആസ്വദിക്കാനായി സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തിയതാണ് ഇതിലെ പ്രധാന മാറ്റം. ചില യൂറോപ്യൻ രാജ്യങ്ങളിലാണ് ഈ മാറ്റം നിലവിൽ വന്നിരിക്കുന്നത്. അധികം വൈകാതെ തന്നെ മറ്റ് രാജ്യങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇൻസ്റ്റ​ഗ്രാമിന് പുറമെ ഫെയ്സ്ബുക്കിലും ഈ മാറ്റം വന്നിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
The camera clarity of iPhones is one of the best examples of services provided by Apple to impress the users. If you want to get an iPhone because of the camera, there is another way. It brings the iPhone's camera features and filters to whatever phone you're using.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X