Just In
- 1 min ago
5ജിയാണ്, 108 എംപി ക്യാമറയുണ്ട്, പോക്കറ്റും കീറില്ല, ഇന്ത്യൻ മനസറിഞ്ഞ് പോക്കോ എക്സ് 5പ്രോ എത്തുന്നു
- 4 min ago
ബിഎസ്എൻഎല്ലിന് ഇങ്ങനെയും ഒരു പ്ലാനോ? അറിഞ്ഞിരിക്കാം ആനുകൂല്യങ്ങളെക്കുറിച്ച്
- 1 hr ago
ഒരു കൈ നോക്കുന്നോ? ജിയോ, എയർടെൽ, വിഐ കമ്പനികളുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പ്രീപെയ്ഡ് പ്ലാൻ
- 2 hrs ago
ദിവസവും 2.5 ജിബി ഡാറ്റയും അടിപൊളി ആനുകൂല്യങ്ങളും; അറിയാം ഈ ജിയോ പ്ലാനുകളെക്കുറിച്ച് | Jio
Don't Miss
- Lifestyle
കാഴ്ചശക്തി ഇരട്ടിയാക്കാനും സമ്മര്‍ദ്ദം കുറക്കാനും നേത്രയോഗ ശീലമാക്കാം
- News
'രാഷ്ട്രപതിയിലൂടെ ബിജെപി അടുത്ത തിരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നു'; രൂക്ഷവിമർശനവുമായി തരൂർ
- Automobiles
മാരുതിയുടെ കുട്ടിക്കുറുമ്പൻ; ഫ്രോങ്ക് ക്രോസ്ഓവറിന്റെ എതിരാളികളും പ്രതീക്ഷിക്കുന്ന വിലയും
- Finance
കെഎസ്എഫ്ഇയിൽ നിന്ന് ചിട്ടിത്തുക സ്വന്തമാക്കാൻ സ്വർണം ജാമ്യമായി നൽകാം; നേട്ടങ്ങളറിയാം
- Movies
'നിങ്ങളോട് ഒരുപാട് ബഹുമാനം തോന്നുന്നു, ഇതൊരു പുണ്യപ്രവൃത്തിയാണ്'; കുടുംബത്തോടൊപ്പം ക്ഷേത്ര സന്നിധിയിൽ ബഷീർ!
- Sports
World Cup 2023: ഞാന്‍ ടീമിലെടുക്കുക അവനെ, ഇന്ത്യന്‍ സ്പിന്നറെ ചൂണ്ടിക്കാട്ടി മുന്‍ സെലക്ടര്‍
- Travel
ഭയവും കൗതുകവും ഒരുപോലെ! ഉത്തരാഖണ്ഡിലെ ഈ ഗ്രാമങ്ങൾ അതിശയിപ്പിക്കും!
ഒത്തിരി ഫോട്ടോകൾ ഒരുമിച്ച് എഡിറ്റ് ചെയ്യാം; ഐഒഎസ് 16ലെ അടിപൊളി ഫീച്ചർ
ആപ്പിൾ ഐഫോണുകൾക്കായി ഐഒഎസ് 16 ബീറ്റ പുറത്തിറക്കിയിരിക്കുകയാണ്. ഏറെ ഉപകാരപ്രദവും ഈസിയുമായ ഫീച്ചറുകളും പുതിയ അപ്ഡേറ്റിന് ഒപ്പം കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറെ മികവ് പുലർത്തുന്ന ഫീച്ചറുകൾ ഒന്നിനെപ്പറ്റിയാണ് ഈ ലേഖനം. ഐഒഎസ് 16 ഉപയോഗിക്കുന്ന ഐഫോണുകളിൽ മുഴുവൻ ഫോട്ടോ ആൽബവും അതിലെ ഫോട്ടോകളും വേഗത്തിൽ എഡിറ്റ് ചെയ്യാൻ സാധിക്കും.

അതായത് ഒരുപാട് ഫോട്ടോകളിൽ ഒരേ സമയം മാറ്റങ്ങൾ കൊണ്ട് വരാൻ കഴിയുമെന്ന് സാരം. ഒരു ഫോട്ടോയിൽ നടത്തുന്ന എഡിറ്റുകൾ കോപ്പി ചെയ്ത് നിങ്ങൾ സെലക്റ്റ് ചെയ്യുന്ന ഫോട്ടോകളിൽ എല്ലാം പേസ്റ്റ് ചെയ്താണ് ഇത് സാധ്യമാക്കുന്നത്. നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാനുള്ള ചിത്രങ്ങൾ എഡിറ്റ് ചെയ്യുന്നവർക്കും മറ്റും ഏറെ ഉപകാരപ്രദം ആകുന്ന ഫീച്ചർ ആയിരിക്കും ഇത്.

ബൾക്ക് ആയി ഫോട്ടോകൾ എഡിറ്റ് ചെയ്യുന്ന ഈ ഫീച്ചറിനെ ആരാധകർ "ബാച്ച് എഡിറ്റ്" എന്നാണ് വിളിക്കുന്നത്. വലിയ സ്വീകാര്യതയും ആരാധകർക്കിടയിൽ ബാച്ച് എഡിറ്റ് ഫീച്ചറിന് ലഭിച്ചിട്ടുണ്ട്. ഐഒഎസ് 16ലെ ബാച്ച് എഡിറ്റ് ഫീച്ചർ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവർ താഴേക്ക് വായിക്കുക. ബാച്ച് എഡിറ്റിങ് ഫീച്ചർ ഉപയോഗരീതികൾ തുടർന്ന് വിവരിച്ചിട്ടുണ്ട്.

ഐഫോണിൽ ഫോട്ടോകൾ ബാച്ച് എഡിറ്റ് ചെയ്യാം
ഘട്ടം 1 : നിങ്ങൾ പുതിയ ഐഒഎസ് 16ലേക്ക് ഐഫോൺ അപ്‌ഡേറ്റ് ചെയ്‌ത് എല്ലാം സെറ്റ് ചെയ്ത് കഴിഞ്ഞാൽ, ഫോട്ടോസ് ആപ്പിലേക്ക് പോകുക.
ഘട്ടം 2 : തുടർന്ന് നിങ്ങൾ എഡിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു ചിത്രം സെലക്റ്റ് ചെയ്യുക.
ഘട്ടം 3 : ചിത്രത്തിൽ ടാപ്പ് ചെയ്യുക.

ഘട്ടം 4 : എഡിറ്റ് ക്ലിക്ക് ചെയ്ത് നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ എഡിറ്റുകളും ആ ചിത്രത്തിൽ കൊണ്ട് വരിക.
ഘട്ടം 5 : ഇപ്പോൾ, വലത് കോണിലുള്ള ത്രീ ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 6 : കോപ്പി എഡിറ്റുകൾ സെലക്റ്റ് ചെയ്യുക. (ഇത് ചെയ്യുന്നതിലൂടെ, നിങ്ങൾ ചിത്രത്തിൽ വരുത്തിയ എല്ലാ മാറ്റങ്ങളും കോപ്പി ചെയ്യപ്പെടും).

ഘട്ടം 7 : ഇപ്പോൾ, മുകളിൽ ഇടത് വശത്തുള്ള ബാക്ക് ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങൾ തിരികെ പോകേണ്ടതുണ്ട് (അതൊരു അമ്പടയാളമാണ്).
ഘട്ടം 8 : നിങ്ങൾ ഇപ്പോൾ ചെയ്ത എഡിറ്റുകൾ പേസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ചിത്രങ്ങളും സെലക്റ്റ് ചെയ്യുക.

ഘട്ടം 9 : സെലക്റ്റ് ചെയ്ത് കഴിഞ്ഞാൽ, താഴെ വലത് വശത്തുള്ള ത്രീ ഡോട്ട് ഐക്കണിൽ ക്ലിക്ക് ചെയ്യുക.
ഘട്ടം 10 : അവസാനമായി, പേസ്റ്റ് എഡിറ്റ്സ് എന്ന ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
അത്രയേയുള്ളൂ, നേരത്തെ കോപ്പി ചെയ്ത എല്ലാ എഡിറ്റുകളും നിങ്ങൾ സെലക്റ്റ് ചെയ്ത എല്ലാ ഫോട്ടോകളിലും പേസ്റ്റ് ആകും.

ഈ ഫീച്ചർ വളരെ സൗകര്യപ്രദമാണ്, നിലവിൽ ഐഒഎസ് 16 ഉള്ള ഐഫോണുകളിൽ ഇൻ ബിൽറ്റ് ഫീച്ചറായി മാത്രമാണ് ഈ ഫീച്ചർ ലഭിക്കുന്നത്. ഡബ്ല്യൂഡബ്ല്യൂഡിസി 2022 ഇവന്റിൽ ഈ ഫീച്ചറിന് വലിയ ശ്രദ്ധയോ പ്രചാരണമോ ആപ്പിൾ നടത്തിയിരുന്നില്ല. പകരം ആപ്പിളിന്റെ പ്രധാന ശ്രദ്ധ ലോക്ക് സ്‌ക്രീൻ കസ്റ്റമൈസേഷനിലായിരുന്നു.

ഐഒഎസ് 16ൽ വരുന്ന ചില ഫീച്ചറുകൾ
ലോക്ക്‌സ്‌ക്രീൻ അപ്‌ഡേറ്റ്
ഐഒഎസ് 16ലെ പുതിയ ലോക്ക് സ്‌ക്രീനിൽ നിരവധി ഓപ്ഷനുകൾ ഉണ്ട്. വെതർ സ്റ്റാറ്റസ്, കസ്റ്റം വാൾപേപ്പറുകൾ, പുതിയ ക്ലോക്ക് വിജറ്റ് എന്നിവയൊക്കെ പുതിയ ലോക്ക് സ്ക്രീനിൽ ലഭിക്കും. ലോക്ക് സ്‌ക്രീനിൽ പ്രസ് ചെയ്താൽ കസ്റ്റമൈസേഷൻ മെനു തുറന്ന് വരും. ഫസ്റ്റ് പാർട്ടി, തേർഡ് പാർട്ടി വിജറ്റുകൾക്കും പുതിയ ലോക്ക് സ്‌ക്രീനിൽ സപ്പോർട്ട് ലഭിക്കും. വാൾപേപ്പർ ഗാലറി ആക്സസും ഒരു ഫോട്ടോ ഷഫിൾ ഓപ്ഷനും ലോക്ക് സ്ക്രീനിൽ ലഭിക്കും.

നോട്ടിഫിക്കേഷൻസ്
നോട്ടിഫിക്കേഷൻസ് സൌകര്യം മൊത്തത്തിൽ പൊളിച്ച് പണിഞ്ഞിരിക്കുകയാണ് ആപ്പിൾ. സിംഗിൾ ഹാൻഡ് ഓപ്പറേഷൻ എളുപ്പമാക്കിയിട്ടുമുണ്ട്. ലോക്ക് സ്ക്രീൻ നോട്ടിഫിക്കേഷൻസിൽ സ്പോർട്സ് അപ്ഡേറ്റ്സ്, ഊബർ ട്രാക്കിങ്, മ്യൂസിക് കൺട്രോളിങ് തുടങ്ങിയ ഫീച്ചറുകളും ലഭ്യമാക്കിയിട്ടുണ്ട്. മോഡിനെ ആശ്രയിച്ച് വാൾപേപ്പറും വിജറ്റുകളും ഓട്ടോമാറ്റിക്കായി ചേഞ്ച് ചെയ്യാനും ഐഒഎസ് 16ൽ സൌകര്യം ഉണ്ട്.

മെസേജസ്
മെസേജ് ആപ്പിൽ അയച്ച മെസേജുകൾ എഡിറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഉള്ള ഓപ്ഷൻ ഐഒഎസ് 16ൽ ലഭ്യമാണ്. മെസേജിങ് എക്സ്പീരിയൻസ് കൂടുതൽ ഇന്ററാക്ടീവ് ആക്കുകയാണ് ആപ്പിൾ. ഷെയർപ്ലെയ്ക്കുള്ള ബിൽറ്റ് ഇൻ സപ്പോർട്ടും മെസേജസിൽ കൊണ്ട് വരികയാണ് ആപ്പിൾ. മെസേജസ് ആപ്പിലെ ഡിക്റ്റേഷൻ എക്സ്പീരിയൻസും മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഐഒഎസ് 16 സപ്പോർട്ട് ലഭിക്കുന്ന ഡിവൈസുകൾ
- ആപ്പിൾ ഐഫോൺ 8
- ആപ്പിൾ ഐഫോൺ 8 പ്ലസ്
- ആപ്പിൾ ഐഫോൺ എക്സ്
- ആപ്പിൾ ഐഫോൺ എക്സ്എസ്
- ആപ്പിൾ ഐഫോൺ എക്സ്എസ് മാക്സ്
- ആപ്പിൾ ഐഫോൺ എക്സ്ആർ
- ആപ്പിൾ ഐഫോൺ എസ്ഇ
- ആപ്പിൾ ഐഫോൺ 11
- ആപ്പിൾ ഐഫോൺ 11 പ്രോ
- ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ്
- ആപ്പിൾ ഐഫോൺ 12 മിനി
- ആപ്പിൾ ഐഫോൺ 12 മിനി
- ആപ്പിൾ ഐഫോൺ 12
- ആപ്പിൾ ഐഫോൺ 12 പ്രോ
- ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്
- ആപ്പിൾ ഐഫോൺ 13 മിനി
- ആപ്പിൾ ഐഫോൺ 13
- ആപ്പിൾ ഐഫോൺ 13 പ്രോ
- ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്
- ആപ്പിൾ ഐഫോൺ എസ്ഇ 2022

-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470