മായമല്ല...മന്ത്രമല്ല; ഐഫോണുകളുടെ ആയുസ് കൂട്ടാനുളള എളുപ്പവഴികൾ | iPhone

|

ഐഫോണുകൾ വാങ്ങുന്നവർ പറയുന്ന ഒരു ഗുണം അവ ഏറെക്കാലം ഉപയോഗിക്കാമെന്നതാണ്. അത് വാസ്തവുമാണ്. വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ ഐഫോണുകൾ ഇന്നും ഉപയോഗിക്കുന്നവർ നിരവധിയാണ്. സെക്കൻഡ് ഹാൻഡ് ഡിവൈസുകൾ സ്വന്തമാക്കുന്നവരുടെ കാര്യത്തിലും ഇത് ശരി തന്നെ. എല്ലാ വർഷവും ആപ്പിൾ പുതിയ ഐഫോണുകൾ പുറത്തിറക്കാറുണ്ട്. ഇതിനൊപ്പം വരുന്ന സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ഉപയോഗിച്ച് പഴയ ഡിവൈസുകൾ അപ്ഗ്രേഡ് ചെയ്യാനും സാധിക്കും (iPhone).

 

ഐഫോൺ

പുതിയ ഫോണുകളിലെ ഏതാണ്ട് നല്ലൊരു ശതമാനം ഫീച്ചറുകളും പുതിയ ആപ്പുകളും ഇത് വഴി പഴയ ഐഫോണുകളിലെത്തും. ഇത്തരത്തിൽ ഏറ്റവും കുറഞ്ഞത് മൂന്ന് വർഷമെങ്കിലും ഒരു ഐഫോൺ ഉപയോഗിക്കാൻ സാധിക്കും. നിങ്ങളുടെ കൈയ്യിൽ പഴയ ഐഫോണുകൾ ഉണ്ടെങ്കിൽ അത് എങ്ങനെ കൂടുതൽ നാൾ ഉപയോഗിക്കാമെന്നും ഡിവൈസിന്റെ ആയുസ് കൂട്ടാമെന്നും അറിയാൻ തുടർന്ന് വായിക്കുക.

ബാറ്ററി മാറ്റണോ വേണ്ടയോ?

ബാറ്ററി മാറ്റണോ വേണ്ടയോ?

അൽപ്പം പഴക്കമുള്ള ഐഫോൺ ഉപയോഗിക്കുന്നവർക്ക് അറിയാം, അതിലെ ചാർജ് ദിവസം മുഴുവനും നിൽക്കില്ല. കാലക്രമേണെ സ്മാർട്ട്ഫോണിലെ ബാറ്ററിയുടെ ശേഷി കുറയുന്നതാണ് ഇതിന് കാരണം. ഇക്കാരണത്താൽ പലരും പുതിയ ഐഫോണുകൾ വാങ്ങുകയാണ് പതിവ്. എന്നാൽ പുതിയ ഡിവൈസ് വാങ്ങുന്നതിന്റെ പത്തിലൊന്ന് ചിലവിൽ ഐഫോണുകളിലെ ബാറ്ററി മാറ്റി സ്ഥാപിക്കാൻ കഴിയും. പിന്നെയെന്തിന് പുതിയ ഫോൺ വാങ്ങി കാശ് കളയണം?

വീണ്ടും കൊവിഡ് ഭീതി...; ഭയപ്പെടേണ്ട ഇവ നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ | Top Health Gadgetsവീണ്ടും കൊവിഡ് ഭീതി...; ഭയപ്പെടേണ്ട ഇവ നിങ്ങളുടെ വീട്ടിലുണ്ടെങ്കിൽ | Top Health Gadgets

ബാറ്ററി
 

എന്നാൽ ബാറ്ററി റീപ്ലെയ്സ് ചെയ്യുന്നത് ഔദ്യോഗിക ഐഫോൺ സർവീസ് സെന്ററുകളിൽ നിന്നായിരിക്കണം. ഐഫോൺ 13 നും അതിന് പിന്നോട്ടുള്ള മോഡലുകളുടെയും ബാറ്ററി മാറ്റിസ്ഥാപിക്കുന്നതിന് 5,699 രൂപയാണ് ആപ്പിൾ ഈടാക്കുന്നത്. ഐഫോൺ 14 മുതലുള്ള മോഡലുകളുടെ ബാറ്ററി മാറ്റാൻ 8,177 രൂപ വരെയും ആപ്പിൾ ഈടാക്കും.

ഐഫോൺ ബാറ്ററിയുടെ ശേഷി അളക്കാൻ

ഐഫോൺ ബാറ്ററിയുടെ ശേഷി അളക്കാൻ ഡിവൈസ് സെറ്റിങ്സ് > ബാറ്ററി > ബാറ്ററി ഹെൽത്ത് ആൻഡ് ചാർജിങ് എന്ന പാത്ത് പിന്തുടർന്നാൽ മതിയാകും. ബാറ്ററിയുടെ പരമാവധി കപ്പാസിറ്റി പരിശോധിക്കുമ്പോൾ 80 ശതമാനത്തിൽ താഴെയാണെങ്കിൽ നേരത്തെ പറഞ്ഞത് പോലെ ബാറ്ററി മാറ്റുന്നതാണ് നല്ലത്.

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്

സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ്

ഐഫോണുകളിൽ സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്കൊപ്പം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് ആപ്പിളിന്റെ പതിവാണ്. കുറഞ്ഞത് നാല് മേജർ ഐഒഎസ് അപ്ഡേറ്റുകളെങ്കിലും എല്ലാ ഐഫോൺ മോഡലുകളിലും ലഭിക്കും. ഡിവൈസിന്റെ സുരക്ഷയും ഏറ്റവും പുതിയ ഫീച്ചറുകളുമായിരിക്കും ഈ അപ്ഡേറ്റുകളിലെ കാതലായ ഭാഗം. ഐഒഎസ് 16.2 ഒഎസ് അപ്ഡേറ്റിനൊപ്പം ഐഫോൺ 12, ഐഫോൺ 13 സീരീസുകളിൽ 5ജി സപ്പോർട്ടും കമ്പനി ഉറപ്പ് വരുത്തിയിരുന്നു.

ഐഒഎസ് വേർഷനുകൾ

സോഫ്റ്റ്വെയർ ബഗുകളും എല്ലാം പരിഹരിച്ച് കൊണ്ടാണ് പുതിയ ഐഒഎസ് വേർഷനുകൾ വരിക. അതിനാൽ തന്നെ ഐഫോണിൽ ഏറ്റവും പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റ് ഇൻസ്റ്റാൾ ചെയ്യുന്നതാണ് നല്ലത്. ലഭ്യമായ ഏറ്റവും പുതിയ ഐഒഎസ് വേർഷൻ ഇൻസ്‌റ്റാൾ ചെയ്യുന്നതിന് സെറ്റിങ്സ് > ജനറൽ > സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് എന്ന പാത്ത് പിന്തുടരുക. ഫോണിൽ ആവശ്യത്തിന് ചാർജും നെറ്റ്വർക്കും ഉണ്ടെന്ന് ഉറപ്പ് വരുത്തിയിട്ടാകണം അപ്ഡേറ്റിന് ശ്രമിക്കുന്നത്.

ഇന്ത്യയിൽ നിന്ന് തുടങ്ങി സൃഷ്ടിയുടെ തൂണുകളും ശുദ്ധോർജവും വരെ; 2022-ലെ വലിയ നേട്ടങ്ങളും സംഭവങ്ങളുംഇന്ത്യയിൽ നിന്ന് തുടങ്ങി സൃഷ്ടിയുടെ തൂണുകളും ശുദ്ധോർജവും വരെ; 2022-ലെ വലിയ നേട്ടങ്ങളും സംഭവങ്ങളും

 ഐഫോൺ റീസെറ്റ്

ഐഫോൺ റീസെറ്റ്

ഇന്റേണൽ സ്റ്റോറേജ് നിറയുന്നതോടെ എല്ലാ സ്മാർട്ട്ഫോണുകളും സ്ലോ ആകാറുണ്ട്. ഐഫോൺ ഫാക്റ്ററി റീ സെറ്റ് ചെയ്ത് ചിലപ്പോഴൊക്കെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും ഇങ്ങനെ ചെയ്യുമ്പോൾ ഡിവെസിലെ എല്ലാ കാഷെ, ടെമ്പ് ഫയലുകളും നീക്കം ചെയ്യപ്പെടുന്നു. ഇന്റേണൽ സ്റ്റോറേജും ഡിവൈസ് റിസോഴ്സുകളുമെല്ലാം ഫ്രീ ആകുകയും ഇത് ഡിവൈസിന്റെ പ്രവർത്തന വേഗം വർധിപ്പിക്കുകയും ചെയ്യും. വർഷത്തിൽ ഒരിക്കലെങ്കിലും ഡിവൈസ് പൂർണമായും റീസെറ്റ് ചെയ്യുന്നതും നല്ലതാണ്.

ആപ്പിൾ

സോഫ്റ്റ്വെയർ അപ്ഡേറ്റുകൾക്കായി ഡിവൈസിൽ കുറച്ച് സ്പേസ് എപ്പോഴും ഫ്രീ ആക്കി ഇട്ടിരിക്കണം. ആപ്പിൾ ഐക്ലൌഡ് പോലെയുള്ള സേവനങ്ങൾ ഉപയോഗപ്പെടുത്തി കണ്ടന്റ് ബാക്കപ്പ് എടുക്കുന്നതും ഡിവൈസിന്റെ സ്റ്റോറേജ് സ്പേസ് ഫ്രീ ആക്കാൻ സഹായിക്കും. ഐഫോൺ റീസെറ്റ് ചെയ്യാൻ സെറ്റിങ്സ് > ജനറൽ > ട്രാൻസ്ഫർ ഓർ റീസെറ്റ് ഐഫോൺ > ഇറേസ് ഓൾ കണ്ടന്റ് ആൻഡ് സെറ്റിങ്സ് എന്ന പാത്ത് പിന്തുടർന്നാൽ മതിയാകും.

Best Mobiles in India

English summary
A good percentage of new features and new apps come to older iPhones through software updates. In this way, you can use an iPhone for at least three years. If you have an old iPhone in your hands, here's how to make it last longer and extend the life of the device.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X