ഐഫോൺ ഉപയോഗിക്കുന്നവർ ഈ ഫീച്ചറുകളെ കുറിച്ച് നിർബന്ധമായും അറിഞ്ഞിരിക്കണം

|

ഐഫോൺ നഷ്ടപ്പെട്ടാൽ എന്തു ചെയ്യണമെന്ന് അറിയാമോ? നഷ്ടപ്പെട്ട ഫോൺ ഏതെങ്കിലും ഒരു മോശം ആളുടെ കയ്യിൽ എത്തുന്നതിന് മുമ്പ് നിങ്ങൾ ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഫോൺ എവിടെയാണെന്ന് കണ്ടത്താനും അതിലെ ഡാറ്റ മായ്ച്ച് കളയാനും ലോക്ക് ചെയ്യാനും ഫോൺ നഷ്ടപ്പെട്ടാലും നിങ്ങൾക്ക് സാധിക്കും. Find My iPhone എന്ന ഫീച്ചറാണ് ഇതിനായി ഉപയോഗിക്കുന്നത്.അതിനായി നിങ്ങളുടെ ഐഫോൺ സെറ്റിംഗ്സിൽ ആദ്യമേ ചില മാറ്റങ്ങൾ വരുത്തണം. അത് എങ്ങനെയെന്ന് ആദ്യം മനസിലാക്കാം.

ഫൈൻഡ് മൈ ഐഫോൺ ഫീച്ചർ എങ്ങനെ പ്രവർത്തനക്ഷമാമാക്കും

ഫൈൻഡ് മൈ ഐഫോൺ ഫീച്ചർ എങ്ങനെ പ്രവർത്തനക്ഷമാമാക്കും

• ഐഫോണിലെ സെറ്റിങ്സ് ഓപ്പൺ ചെയ്യുക

• ഫൈൻഡ് മൈസെർച്ച് ബാറിന് തൊട്ടു താഴെയായി ആദ്യം കാണുന്ന ആപ്പിൾ ഐഡിയിൽ ക്ലിക്ക് ചെയ്യുക

• ഐക്ലൌഡ്, മീഡിയ & പർച്ചേസസ് എന്നിവക്ക് താഴെയായി മൂന്നാമത് കാണുന്ന ഫൈൻഡ് മൈ ഓപ്ക്ഷനിൽ ക്ലിക്ക് ചെയ്യുക

• ഫൈൻഡ് മൈ ഓപ്ക്ഷനിൽ ക്ലിക്ക് ചെയ്യുക, ശേഷം കാണുന്ന ഫൈൻഡ് മൈ ഐഫോൺ, ഫൈൻഡ് മൈ നെറ്റ്വർക്ക് ( ഓഫ് ലൈനിൽ ആണെങ്കിലും ഫോൺ ലൊക്കേറ്റ് ചെയ്യാൻ സഹായിക്കുന്നു), സെൻഡ് ലാസ്റ്റ് ലൊക്കേഷൻ (ബാറ്ററി കുറവാണെങ്കിലും ഐഫോണിൻ്റെ ലൊക്കേഷൻ ഓട്ടോമാറ്റിക്കായി അയക്കുന്നു) എന്നിങ്ങനെയുള്ള ഓപ്ക്ഷനുകൾ ഓണാക്കി ഇടുക

മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്താൽ ഏതെങ്കിലും കാരണവശാൽ ഐഫോൺ നഷ്ടപ്പെട്ടാൽ നിങ്ങൾക്ക് അത് കണ്ടെത്താനാകും. ഫോൺ ലൊക്കേറ്റ് ചെയ്യാനും ഡാറ്റ നശിപ്പിക്കാനും icloud.com/find എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യേണ്ടതുണ്ട്

കൂടുതൽ വായിക്കുക: ഐആർസിടിസി റെയിൽ കണക്ട് ആപ്പ് സ്മാർട്ട് ഫോണുകളിൽ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെകൂടുതൽ വായിക്കുക: ഐആർസിടിസി റെയിൽ കണക്ട് ആപ്പ് സ്മാർട്ട് ഫോണുകളിൽ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതെങ്ങനെ

നഷ്ട്ടപ്പെട്ട ഫോൺ മാപ്പിൽ എങ്ങനെ കാണ്ടെത്തും
 

നഷ്ട്ടപ്പെട്ട ഫോൺ മാപ്പിൽ എങ്ങനെ കാണ്ടെത്തും

• ഏതെങ്കിലും ഒരു ബ്രൗസറില്‍ മുകളിൽ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കയറിയ ശേഷം നിങ്ങളുടെ ആപ്പിൾ ഐഡിയും പാസ് വേഡും നൽകി സൈൻ ഇൻ ചെയ്യുക. സ്വമേധയാ ഇത് നിങ്ങളുടെ ഫോണിൻ്റെ ലൊക്കേഷൻ തിരയും

• നിമിഷങ്ങൾക്ക് ഉള്ളിൽ തന്നെ സ്ക്രീനിൽ തെളിയുന്ന മാപ്പിൽ നിങ്ങളുടെ ഫോണിൻ്റെ സ്ഥാനം കാണാനാകും

• അൺനോൺ ഏരിയ എന്നാണ് ലോക്കേഷൻ കാണിക്കുന്നത് എങ്കിൽ സ്വന്തമായി ഫോൺ തിരിച്ചെടുക്കാൻ ശ്രമിക്കുന്നതിന് പകരം പോലീസിനെ അറിയിക്കുകയാണ് ഉചിതം

നഷ്ട്ടപ്പെട്ട ഫോണിൽ എങ്ങനെ സൗണ്ട്‌ പ്ലേ ചെയ്യാം

നഷ്ട്ടപ്പെട്ട ഫോണിൽ എങ്ങനെ സൗണ്ട്‌ പ്ലേ ചെയ്യാം

• ഫോണിൻ്റെ ലൊക്കേഷൻ മാപ്പിൽ തെളിഞ്ഞാൽ മുകളിൽ ആയി All Devices എന്ന ഓപ്ക്ഷൻ കാണാനാകും

• ഡ്രോപ് ഡൗണ്‍ മെനുവിൽ നിന്ന് നിങ്ങളുടെ ഐഫോൺ മോഡൽ സെലക്ട് ചെയ്യുക

• സ്ക്രീനിന് മുകളിലെ വലതു വശത്തെ മൂലയിൽ ഒരു ഫ്ലോട്ടിംഗ് ബോക്സ് കാണാനാകും , നിങ്ങളുടെ ഐഫോണിൻ്റെ ഫോട്ടോ,ശേഷിക്കുന്ന ബാറ്ററി, ഫോണിൻ്റെ പേര് തുടങ്ങിയവ ഇതിൽ കാണാം

• പ്ലേ സൌണ്ട് ബട്ടണിൽ ക്ലിക്ക് ചെയ്യുക.ഫോൺ ചെറുതായി വൈബ്രേറ്റ് ചെയ്യുകയും ബീപ് സൗണ്ട് പുറപ്പെടുവിക്കുകയും ചെയ്യും. പതിയെ പതിയെ ശബ്ദം കൂടി വരും. ഫോൺ സൈലൻ്റ് മോഡിലാണെങ്കിൽ പോലും ശബ്ദമുണ്ടാകും. വീട്ടിലോ റൂമിലോ വച്ച ഫോൺ കാണാനായില്ലെങ്കിൽ പോലും ഈ ഫീച്ചർ ഉപയോഗിക്കാവുന്നതാണ്. ഫോൺ കണ്ടെത്തി അൺലോക്ക് ചെയ്താൽ മാത്രമാണ് ശബ്ദം നിർത്താനാവുക.

കൂടുതൽ വായിക്കുക: അർഹമായ റേഷൻ രാജ്യത്ത് എവിടെ നിന്നും ലഭിക്കും, മേരാ റേഷൻ ആപ്പ് ഉപയോഗിക്കുന്നത് ഇങ്ങനെകൂടുതൽ വായിക്കുക: അർഹമായ റേഷൻ രാജ്യത്ത് എവിടെ നിന്നും ലഭിക്കും, മേരാ റേഷൻ ആപ്പ് ഉപയോഗിക്കുന്നത് ഇങ്ങനെ

ഫോണിനെ ലോസ്റ്റ് മോഡിലേക്ക് ആക്കുന്നത് എങ്ങനെ

ഫോണിനെ ലോസ്റ്റ് മോഡിലേക്ക് ആക്കുന്നത് എങ്ങനെ

• നേരത്തെ പറഞ്ഞിട്ടുള്ള ഫ്ലോട്ടിംഗ് ബോക്സിൽ Lost Mode എന്നത് ക്ലിക്ക് ചെയ്യുക

• ലോസ്റ്റ് മോഡ് ഫീച്ചർ ഡാറ്റ സംരക്ഷിക്കുന്നതിനായി ഫോണിനെ പാസ്കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്യും. ഫോണിൽ തെളിയേണ്ട നിങ്ങളെ ബന്ധപ്പാടാനുള്ള നമ്പർ, മേസേജുകൾ എന്നിവ ആവശ്യം എങ്കിൽ സെറ്റ് ചെയ്യാനും Lost Mode ഓണാക്കുന്ന അവസരത്തിൽ നിങ്ങളോട് ചോദിക്കും

നഷ്ട്ടപ്പെട്ട ഫോണിലെ ഡാറ്റ എങ്ങനെ ഇല്ലാതാക്കാം

നഷ്ട്ടപ്പെട്ട ഫോണിലെ ഡാറ്റ എങ്ങനെ ഇല്ലാതാക്കാം

• ഫ്ലോട്ടിംഗ് വിൻഡോയിൽ നിന്ന് ഇറൈസ് ഐഫോൺ എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

• കൺഫർമേഷൻ ആവശ്യപ്പെട്ട് ഒരു പോപ്പ് അപ്പ് മേസേജ് വരും ഇതിന് ഒകെ കൊടുക്കുക.

• നിങ്ങളുടെ ഫോണിലെ എല്ലാ സെറ്റിങ്സും കണ്ടന്റും ഇതിലൂടെ നഷ്ടമാകും. ഡാറ്റ മായ്ച്ചു കളഞ്ഞാൽ പിന്നീട് ഫോൺ ലൊക്കേറ്റ് ചെയ്യൽ സാധ്യമാകില്ല എന്നും ഓർമ്മ വേണം

കൂടുതൽ വായിക്കുക: ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഷെയർ ചെയ്യുന്നത് എളുപ്പമാക്കാം, അറിയാം ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാമിനെ കുറിച്ച്കൂടുതൽ വായിക്കുക: ഇൻസ്റ്റഗ്രാം സ്റ്റോറികൾ ഷെയർ ചെയ്യുന്നത് എളുപ്പമാക്കാം, അറിയാം ത്രഡ്സ് ഫ്രം ഇൻസ്റ്റഗ്രാമിനെ കുറിച്ച്

Best Mobiles in India

English summary
Do you know what to do if you lose your iPhone? There are a few things you need to do before a lost phone gets into the hands of any bad guy.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X