നിങ്ങളുടെ ഫോൺ നിരീക്ഷിക്കപ്പെടുന്നുണ്ടോ? അറിയേണ്ടതെല്ലാം

|

ഇന്ന് നമ്മുടെ കയ്യിലുള്ള ഏറ്റവും പ്രധാനപ്പെട്ട ഡിവൈസുകളിൽ ഒന്ന് നമ്മുടെ സ്മാർട്ട്ഫോണുകൾ തന്നെയാണ്. ഉണർന്നിരിക്കുമ്പോഴെല്ലാം സ്മാർട്ട്ഫോണുകൾ കൊണ്ട് നടക്കുന്നവരുമാണ് നാം. ബാങ്ക് വിശദാംശങ്ങൾ തുടങ്ങി സ്വകാര്യ വിവരങ്ങൾ വരെ നമ്മുടെ ഡിവൈസുകളിൽ സൂക്ഷിക്കാറുണ്ട്. അത് പോലെ തന്നെയാണ് ഫോണുകളിലേക്ക് വരുന്ന കോളുകൾ, മെസേജുകൾ എന്നിവയെല്ലാം. തട്ടിപ്പുകാർക്ക് പലപ്പോഴും നമ്മെ നിരീക്ഷിക്കാനുള്ള ഉപകരണമായി നമ്മുടെ മൊബൈൽ ഫോണുകളെ മാറ്റാൻ കഴിയും. ഇന്റർനെറ്റ് വഴി നടക്കുന്ന തട്ടിപ്പുകൾ പോലെ തന്നെയാണ് നമ്മുടെ കോളുകളും മെസേജുകളും നിരീക്ഷിച്ചും നടക്കുന്ന തട്ടിപ്പുകൾ.

ഫോൺ

ഫോൺ ടാപ്പ് ചെയ്യുന്നത് പോലെ തന്നെ നമ്മുടെ കോളുകളും മെസേജുകളും റീഡയറക്ട് ചെയ്തും തട്ടിപ്പുകൾ നടക്കാറുണ്ട്. ഇത്തരത്തിൽ കോളുകളും മെസേജുകളും ഫോർവേഡ് അല്ലെങ്കിൽ ഡൈവേർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താനും ചില വഴികൾ ലഭ്യമാണ്. ചില കോഡുകൾ ഉപയോഗിച്ചാണ് ഇത് ചെയ്യാൻ കഴിയുക. ഈ കോഡുകൾ നിങ്ങളുടെ ഫോണിലെ ഡയൽ പാഡിൽ ടെപ്പ് ചെയ്ത് ഡയൽ ചെയ്ത് കൊടുത്താൽ മാത്രം മതിയാകും. ഈ കോഡുകളെക്കുറിച്ചും അവയുടെ ഉപയോഗങ്ങളെക്കുറിച്ചും അറിയാൻ തുടർന്ന് വായിക്കുക.

എസ്ബിഐ സേവിങ്സ് അക്കൗണ്ടും പാൻ കാർഡും എങ്ങനെ ലിങ്ക് ചെയ്യാംഎസ്ബിഐ സേവിങ്സ് അക്കൗണ്ടും പാൻ കാർഡും എങ്ങനെ ലിങ്ക് ചെയ്യാം

മെസേജുകൾ

*#21#

നിങ്ങളുടെ മെസേജുകൾ, കോളുകൾ, മറ്റ് ഡാറ്റകൾ എന്നിവ മറ്റൊരു നമ്പരിലേക്ക് ഫോർവേഡ് അല്ലെങ്കിൽ ഡൈവേർട്ട് ചെയ്തിട്ടുണ്ടോ എന്ന് മനസിലാക്കാൻ സഹായിക്കുന്ന കോഡ് ആണിത്. വളരെ ഉപയോഗപ്രദമായ കോഡുകളിൽ ഒന്ന് കൂടിയാണിത്. ഏതെങ്കിലും ഡാറ്റ ഉത്തരത്തിൽ വഴി തിരിച്ച് വിട്ടിട്ടുണ്ടെങ്കിൽ അത് ഏത് നമ്പരിലേക്കാണെന്നും ഏതൊക്കെ തരത്തിൽ ഡാറ്റകൾ ഡൈവേർട്ട് ചെയ്തിട്ടുണ്ടെന്നും മനസിലാക്കാൻ സാധിക്കും.

കോൾ

*#62#

ചിലർക്കെങ്കിലും ആര് വിളിച്ചാലും കോൾ കണക്റ്റാകുന്നില്ലെന്ന പരാതി കേൾക്കേണ്ടി വന്നിട്ടുണ്ടാകും. എപ്പോഴൊക്കെ നിങ്ങളെ വിളിച്ചാലും ലഭിക്കില്ലെന്ന പരിഭവത്തിന് നാം മറുപടി നൽകുന്നത് റേഞ്ചിന്റെ പ്രശ്നമാണ് എന്നായിരിയ്ക്കും. എന്നാൽ ഇത് പൂർണമായും ശരിയാകണമെന്നില്ല. പ്രത്യേകിച്ചും നിങ്ങളെ വിളിക്കുന്നവർ കേൾക്കുന്നത് നോ സർവീസ് എന്നോ അൺ ആൻസ്വേഡ് എന്നൊക്കെ ആണെങ്കിൽ. ഇത്തരം സാഹചര്യങ്ങളിൽ ഈ കോഡ് ഉപയോഗിക്കുക. നിങ്ങളുടെ കോളുകളും സന്ദേശങ്ങളും ഡാറ്റയും റീഡയറക്‌ട് ചെയ്യപ്പെടുന്നുണ്ടോ എന്ന് മനസിലാക്കാൻ ഈ എംഎംഐ കോഡ് യൂസറിനെ സഹായിക്കും. ഈ വിവരങ്ങൾ നിങ്ങളുടെ സെൽഫോൺ ഓപ്പറേറ്ററുടെ നമ്പരിലേക്കാണോ ഡയറക്റ്റ് ചെയ്യപ്പെടുന്നത് എന്നും മനസിലാക്കാൻ സാധിക്കും. ഇത് മിക്കപ്പോഴും സംഭവിക്കാറുണ്ട്.

ജിടിഎ 5 ഗെയിമിന്റെ പ്രീമിയം പതിപ്പ് സൌജന്യമായി നേടാൻ അവസരംജിടിഎ 5 ഗെയിമിന്റെ പ്രീമിയം പതിപ്പ് സൌജന്യമായി നേടാൻ അവസരം

ഡാറ്റ

##002#

മുകളിൽ പറഞ്ഞത് പോലെ നിങ്ങളുടെ കോളുകളും സന്ദേശങ്ങളും ഡാറ്റയും റീഡയറക്‌ട് ചെയ്യപ്പെടുകയാണെന്നും ഇത് എങ്ങനെ സംഭവിച്ചു എന്ന് നിങ്ങൾക്ക് മനസിലാകുന്നുമില്ല എന്ന് വയ്ക്കുക. ഇത് എങ്ങനെ അവസാനിപ്പിക്കും എന്ന് ആലോചിക്കുമ്പോഴാണ് ഈ എംഎംഐ കോഡ് ഉപയോ​ഗപ്രദമാകുന്നത്. ##002# എന്ന ഈ കോ‍ഡ് ഉപയോക്താക്കളെ അവരുടെ ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ നിന്ന് എല്ലാ തരത്തിലുമുള്ള ഡാറ്റ റീഡയറക്‌ടുകളും ഫോ‍‍‍ർവേഡുകളും സ്വിച്ച് ഓഫ് ചെയ്യാൻ അനുവദിക്കുന്നു. നിങ്ങൾ റോമിങ് ഉപയോഗിക്കാൻ താത്പര്യപ്പെടുകയും അനാവശ്യ റീഡയറക്‌ട് കോളുകൾക്ക് പണം നൽകേണ്ടതില്ല എന്നും തീരുമാനിക്കുമ്പോഴും ഈ കോഡുകൾ കൂ‌ടുതൽ ഉപകാരപ്രദമാകും.

ഐഎംഇഐ

*#06#

വളരെ ഉപയോ​ഗപ്രദമായ മറ്റൊരു കോഡ‍് ആണ് ഇത്. നിങ്ങളുടെ സ്മാർട്ട്ഫോണിന്റെ ഐഎംഇഐ ( ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ് ഐഡന്റിഫയർ ) നമ്പർ കണ്ടെത്താൻ ഈ കോഡ് യൂസേഴ്സിനെ സഹായിക്കും. സ്മാ‍‍‍ർട്ട്ഫോണിന്റെ ഐഎംഇഐ നമ്പ‍‍‍ർ അറിഞ്ഞിരിക്കുന്നത് എപ്പോഴും നല്ലതാണ്. പ്രത്യേകിച്ചും നിങ്ങളുടെ ഡിവൈസ് നഷ്ടമാകുന്ന സാഹചര്യത്തിൽ. ഫോൺ നഷ്ടമായാൽ സെൻട്രൽ എക്യുപ്‌മെന്റ് ഐഡന്റിറ്റി രജിസ്‌റ്റർ അല്ലെങ്കിൽ സിഇഐആർ വെബ്‌സൈറ്റ് സന്ദർശിച്ച് നഷ്ടപ്പെട്ട സ്‌മാർട്ട്‌ഫോണിന്റെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ ഈ ഐഎംഇഐ നമ്പർ ഉപയോഗിക്കാം. ഫോൺ ഓഫായിരിക്കുമ്പോഴും പുതിയ സിം കാർഡ് ഉള്ളപ്പോഴും അത് ട്രാക്ക് ചെയ്യാനും ഐഎംഇഐ നമ്പർ നിങ്ങളെ സഹായിക്കും.

ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ?, റിക്കവർ ചെയ്യാൻ വളരെ എളുപ്പംഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ?, റിക്കവർ ചെയ്യാൻ വളരെ എളുപ്പം

Best Mobiles in India

English summary
One of the most important devices we have today is our smartphones. Fraudsters can often turn our mobile phones into surveillance devices. Scams that monitor our calls and messages are similar to scams that take place over the Internet.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X