ലാപ്‌ടോപ്പ് തുടര്‍ച്ചയായി ചാര്‍ജ്ജില്‍ വച്ച് ഉപയോഗിക്കാമോ?

Written By:

ലാപ്‌ടോപ്പ് ബാറ്ററി മൊബൈല്‍ ബാറ്ററി എന്നിവയെ കുറിച്ച് നിങ്ങള്‍ എല്ലാവരും വേവലാതിപ്പെടാറുണ്ട്, അല്ലേ? ലാപ്‌ടോപ്പ് എപ്പോഴും ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കുന്നതാണോ അതോ ചാര്‍ജ്ജ് മുഴുവന്‍ കഴിയുമ്പോള്‍ ഉപയോഗിക്കുന്നതാണോ നല്ലത്? ഇതിനെ കുറിച്ച് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ?

500% അധിക ഡാറ്റ, 60% ഓഫര്‍: ബിഎസ്എന്‍എല്‍ ഞെട്ടിക്കുന്നു!

ലാപ്‌ടോപ്പ് തുടര്‍ച്ചയായി ചാര്‍ജ്ജില്‍ വച്ച് ഉപയോഗിക്കാമോ?

ഇപ്പോള്‍ നമ്മള്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പുകളില്‍ എല്ലാം തന്നെ ലിഥിയം അയോണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഈ ബാറ്ററികള്‍ ഇതര ബാറ്ററികളെ സംബന്ധിച്ച് ചാര്‍ജ്ജിങ്ങിന്റെ കാര്യത്തില്‍ അത്ര സങ്കീര്‍ണ്ണതകളോ മറ്റും ഇല്ലാത്തതാണ്. നിശ്ചിത അളവില്‍ ചാര്‍ജ്ജ് ആകുന്നതു വരെ നല്‍കുക, മുഴുവന്‍ ചാര്‍ജ്ജ് ആയാല്‍ ചാര്‍ജ്ജ് ചെയ്യുന്നത് നിര്‍ത്തുക. ഇതാണ് എളുപ്പത്തില്‍ പറഞ്ഞാല്‍ ലിഥിയം അയോണ്‍ ബാറ്ററികളുടെ ചാര്‍ജ്ജിങ്ങിനെ സംബന്ധിച്ചു പറഞ്ഞാല്‍.

ലാപ്‌ടോപ്പ് ബാറ്ററി ചാര്‍ജ്ജിങ്ങിനെ കുറിച്ച് കൂടുതല്‍ അറിയാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഓവര്‍ ചാര്‍ജ്ജിങ്ങ് ചെയ്യരുത്

ലാപ്‌ടോപ്പ് ബാറ്ററികള്‍ ഒരിക്കലും ഓവര്‍ ചാര്‍ജ്ജിങ്ങ് ചെയ്യരുത്. ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അതായത് 100% ചാര്‍ജ്ജ് ആയി കഴിഞ്ഞതിനു ശേഷം ലിഥിയം അയോണ്‍ ബാറ്ററികള്‍ തുടര്‍ന്ന് ചാര്‍ജ്ജ് ചെയ്താല്‍ തീപിടിക്കാനുളള സാധ്യത ഏറെയാണ്. ആധുനിക ലിഥിയം അയോണ്‍ ബാറ്ററികള്‍ ഉപയോഗക്രമം അനുസരിച്ച് ഈ അവസ്ഥ കൂടി തടയാനുളള കറന്റെ് ഇന്ററപ്ട് ഡിവൈസ്, തെര്‍മല്‍ ഷട്ട്ഡൗണ്‍ സപ്പറേറ്റര്‍, പ്രഷര്‍ റിലീസ് വെന്റ്‌സ് തുടങ്ങി വിവിധ സാങ്കേതിക വിദ്യകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാട്ട്‌സാപ്പ് കാരണം നിങ്ങളുടെ ഫോണ്‍ മെമ്മറി നിറയുന്നോ?

 

 

ലിഥിയം ബാറ്ററി, ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന ബാറ്ററി

ലിഥിയം ബാറ്ററി ചാര്‍ജ്ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന എല്ലാ ചാര്‍ജ്ജറുകളിലും ബാറ്ററി വോള്‍ട്ടേജ് ഒരു നിശ്ചിത പരിതിയില്‍ എത്തിയാല്‍ അത് സെന്‍സ് ചെയ്ത് ഓട്ടോമാറ്റിക് ആയി ചാര്‍ജ്ജ് നിര്‍ത്താനുളള സംവിധാനം ഇപ്പോള്‍ ഉണ്ട്. എന്നാല്‍ ലാപ്‌ടോപ്പുകളില്‍ ബാറ്ററി ഫുള്‍ ചാര്‍ജ്ജ് ആയി കഴിഞ്ഞാല്‍ ബാറ്ററി ഓവര്‍ ചാര്‍ജ്ജ് ആകാതിരിക്കാനും ലാപ്‌ടോപ്പ് പവര്‍ സപ്ലേയില്‍ നിന്നുളള വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കാനുമുളള സംവിധാനം ആണ് നല്‍കിയിരിക്കുന്നത്.

ലിഥിയം ബാറ്ററിയുടെ ആയുസ്സ്?

ലിഥിയം അയോണ്‍ ബാറ്ററികള്‍ ഒരു പരിധി വരെ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. അതായത് 300 സൈക്കിള്‍ ആയുസ്സുളള ഒരു ലിഥിയം അയോണ്‍ ബാറ്ററി 300 തവണ പൂര്‍ണ്ണമായും ഡിസ്ച്ചാര്‍ജ്ജ് ചെയ്തതിനു ശേഷം പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്ത് ഉപയോഗിക്കാം. പൊതുവേ ഇത്തരം ബാറ്ററികള്‍ 300 മുതല്‍ 500 വരെ സൈക്കിളുകളാണ് ആയുസ്സ്.

300 മുതല്‍ 500 വരെ എന്നു പറയുമ്പോള്‍ അതിനിടയ്ക്കുളള 200 സൈക്കളുകളുടെ വലിയ വ്യത്യാസം പൊതുവേ 300 െൈസക്കളുകള്‍ വരെ 100% അടുത്ത് ചാര്‍ജ്ജും അതിനു ശേഷം 500 സൈക്കളുകള്‍ വരെ 80% ചാര്‍ജ്ജും മാത്രമേ ഇത്തരം ബാറ്ററികള്‍ നല്‍കാറുളളൂ.

 

ചാര്‍ജ്ജിങ്ങ് ഡിസ്ച്ചാര്‍ജ്ജിങ്ങ് കണക്ക്?

ഒരു ദിവസം 50% ബാറ്ററി ഉപയോഗിച്ചു, അതിനു ശേഷം ഫുള്‍ ചാര്‍ജ്ജ് ചെയ്തു. എന്നാല്‍ ഇതിനെ ഒരു ഫുള്‍ സൈക്കള്‍ ആയി കണക്കാക്കില്ല. അടുത്ത ദിവസം വീണ്ടും 50% ഉപയോഗിച്ച് ഫുള്‍ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ ഇതു രണ്ടും ചേര്‍ത്താണ് ഒരു ഫുള്‍ സൈക്കള്‍ എന്നു പറയുന്നത്.

നിക്കല്‍ കാഡ്മിയം ബാറ്ററി

നിക്കല്‍ കാഡ്മിയം ബാറ്ററികള്‍ക്ക് 'മെമ്മറി ഇഫക്ട്' എന്ന ഒരു പ്രശ്‌നം ഉണ്ട്. അതായത് 50% താഴെ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതി വിശേഷം വരും. എന്നാല്‍ സ്ഥിരമായ ചാര്‍ജ്ജിങ്ങ്/ഡിസ്ച്ചാര്‍ജ്ജിങ്ങ് ലെവലുകള്‍ ഓര്‍ത്തു വയ്ക്കപ്പെടുന്ന മെമ്മറി ഇഫക്ട് പോലുളള പ്രശ്‌നങ്ങള്‍ ലിഥിയം ബാറ്ററിക്ക് ഇല്ല. അതിനാല്‍ എപ്പോള്‍ എവിടെ വച്ചു വേണമെങ്കിലും ചാര്‍ജ്ജ് ചെയ്യാം.

ഓവര്‍ ചാര്‍ജ്ജിങ്ങ് സംവിധനം ഉണ്ട്

ഇപ്പോഴത്തെ ലാപ്‌ടോപ്പുകളില്‍ ബാറ്ററി ഓവര്‍ ചാര്‍ജ്ജ് ആയാല്‍ അതു നിയന്ത്രിക്കാനുളള സംവിധാനം ഉണ്ട്. അതിനാല്‍ ലാപ്‌ടോപ്പ് ചാര്‍ജ്ജിങ്ങില്‍ അത്ര പേടിക്കേണ്ടതില്ല. എന്നിരുന്നാലും ഉപയോഗക്രമം അനുസരിച്ച് പവര്‍ പഗ്ല് ചെയ്‌തോ അല്ലാതേയോ ഉപയോഗിക്കാം.

ഏറ്റവും മികച്ച ഫ്രീലാന്‍സ് വെബ്‌സൈറ്റുകള്‍ അറിയാം!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Almost all laptop batteries anymore are of Lithium technology (some say Lithium Ion, but most are Lithium Polymer) which will explode when they're overcharged. Because of this, the batteries have an electrical circuit which prevents them from overcharging.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot