Home
How to

കമ്പ്യൂട്ടറിൽ വൈറസ് കയറിയോ; ലക്ഷണം കണ്ട് രോഗമറിയാൻ പഠിക്കാം

Computer വൈറസുകളെക്കുറിച്ചും അവ സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ചും കാലങ്ങളായി കേൾക്കുന്നുണ്ട്. വൈറസുകളും വേമുകളും സ്പൈവെയറുകളും ട്രോജൻസുമടക്കമുള്ള അപകടകരമായ പ്രോഗ്രാമുകളെയും സോഫ്റ്റ്വെയറുകളെയും എല്ലാം പൊതുവെ വിളിക്കുന്ന പേരുകളാണ് മാൽവെയറുകൾ. സാങ്കേതികവിദ്യയുടെ വളർച്ചയ്ക്ക് അനുസരിച്ച് എല്ലാ മാൽവെയറുകളുടെയും രൂപവും ഭാവവും മാറിക്കൊണ്ടുമിരിക്കുന്നു. ഇവ ഉപയോഗിച്ചുള്ള ആക്രമണങ്ങൾക്കും തട്ടിപ്പുകൾക്കും ഇരയാകുന്നവരുടെ എണ്ണവും കൂടുന്നുണ്ട്.

വൈറസുകളുടെ കാര്യത്തിലേക്ക് വരാം. വൈറസുകൾ നിങ്ങളുടെ കമ്പ്യൂട്ടറിനെ സ്ലോ ആക്കും. നമ്മളറിയാതെ ഫയലുകൾ ഡിലീറ്റ് ചെയ്യുക, പേഴ്സണൽ വിവരങ്ങൾ തട്ടിയെടുക്കുക, സിസ്റ്റത്തിന്റെ മൊത്തം ആക്സസ് കൈയ്യിലാക്കി ദൂരത്തിരുന്ന് ഡിവൈസ് കൺട്രോൾ ചെയ്യുക എന്നിവയെല്ലാമാണ് വൈറസുകളുടെ ലീലാവിലാസങ്ങൾ. ഇമെയിൽ അറ്റാച്ച്മെന്റ്സിലൂടെയും ഇൻഫെക്റ്റഡ് സോഫ്റ്റ്വെയറുകൾ ഡൌൺലോഡ് ചെയ്യുന്നതിലൂടെയും കുഴപ്പം പിടിച്ച വെബ്സൈറ്റുകൾ സന്ദർശിക്കുന്നതിലൂടെയും വൈറസുകൾ നിങ്ങളുടെ കമ്പ്യൂട്ടറിലെത്താം.

കമ്പ്യൂട്ടറിൽ വൈറസ് കയറിയോ; ലക്ഷണം കണ്ട് രോഗമറിയാൻ പഠിക്കാം

ഒരിക്കൽ സിസ്റ്റത്തിൽ എത്തിയാൽ പിന്നെ യൂസറിന്റെ അനുവാദമില്ലാതെ തന്നെ സിസ്റ്റം സെറ്റിങ്സിലടക്കം മാറ്റം വരുത്താൻ വൈറസുകൾക്ക് സാധിക്കും. കമ്പ്യൂട്ടറിനെ വൈറസുകളിൽ നിന്നും പ്രൊട്ടക്റ്റ് ചെയ്യാൻ ഏറ്റവും പുതിയ ആന്റിവൈറസ് സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്യണം. അത് പോലെ ഫയലുകൾ ഡൌൺലോഡ് ചെയ്യുമ്പോഴും ലിങ്ക്സിൽ ക്ലിക്ക് ചെയ്യുമ്പോഴുമൊക്കെ ജാഗ്രത പാലിക്കുകയും വേണം. നിങ്ങളുടെ കമ്പ്യൂട്ടറിൽ വൈറസ് കേറിയിട്ടുണ്ടോ എന്ന് മനസിലാക്കാൻ സഹായിക്കുന്ന ഏതാനും കാര്യങ്ങൾ അറിയാൻ തുടർന്ന് വായിക്കുക.

പെർഫോമൻസ് കുറയുന്നത് : കമ്പ്യൂട്ടർ സ്ലോ ആകുന്നതിന് പല കാരണങ്ങളുണ്ട്. ഇത് ഒഎസ് അപ്‌ഡേറ്റ് ചെയ്തപ്പോൾ വന്ന ബഗ്ഗുകൾ കാരണമാകാം. അല്ലെങ്കിൽ എന്തെങ്കിലും ഹാർഡ്‌വെയർ പ്രശ്നങ്ങൾ ആയിരിക്കാം. ഇത് പോലെ തന്നെ കമ്പ്യൂട്ടറിനെ ബാധിക്കുന്ന തരത്തിലുള്ള വൈറസോ മാൽവെയറോ സിസ്റ്റത്തിലുണ്ടെങ്കിലും പെർഫോമൻസ് കുറയും. ബൂട്ട് സ്പീഡ് കുറയുന്നത്, ആപ്പുകളും സോഫ്റ്റ്വെയറുകളുമൊക്കെ ലോഡ് ആവാൻ കൂടുതൽ സമയം എടുക്കുന്നത്, സിസ്റ്റം മൊത്തത്തിൽ സ്ലോ ആകുന്നതുമൊക്കെ വൈറസ് കേറിയിട്ടുണ്ടെന്നതിനുള്ള സൂചനകളാണ്.

സിപിയു, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗം ക്രമരഹിതമായി കൂടുന്നതും സ്വഭാവികമല്ലാത്ത പ്രോസസുകളും : വെറസുകളടക്കമുള്ള മാൽവെയറുകൾ കൊണ്ട് തട്ടിപ്പുകാർ ലക്ഷ്യമിടുന്നത് ഫിഷിങ് അറ്റാക്കുകളും ഡാറ്റ മോഷണവുമാണ്. ഇവ മിക്കവാറും ബാക്ഗ്രൌണ്ടിൽ റൺ ചെയ്യുന്നവയാകുമ്പോൾ സിപിയു ഉപയോഗവും വർധിക്കും. തട്ടിയെടുത്ത ഡാറ്റ കൈമാറുന്നത് വഴി ഇന്റർനെറ്റ് യൂസും കൂടുന്നു. അത് പോലെ തന്നെ കമ്പ്യൂട്ടർ തനിയെ ഷട്ട്ഡൌണും റീസ്റ്റാർട്ടുമാകുക, ആപ്പുകൾ തനിയെ പ്രവർത്തിക്കുക എന്നിങ്ങനെയുള്ള അസ്വാഭാവിക പ്രോസസുകളും വൈറസിന്റെ ലക്ഷണമാണ്.

അനാവശ്യമായി പോപ്പ് അപ്പുകളും പരസ്യങ്ങളും പ്രത്യക്ഷപ്പെടുന്നതും റെഡ് ഫ്ലാഗ് : ഇന്റർനെറ്റ് പരസ്യങ്ങളിൽ നിന്നും സോഫ്റ്റ്വെയറുകളിൽ നിന്നുമാണ് ഏറ്റവും സാധാരണയായി വൈറസുകളും മറ്റ് മാൽവെയറുകളും നമ്മുടെ ഡിവൈസുകളിലേക്ക് എത്തുന്നത്. ഇത്തരം സോഴ്സുകളിൽ നിന്നും യൂസർ അറിയാതെ തന്നെ മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യപ്പെടും. തുടർന്ന് ഇന്റർനെറ്റിൽ ബ്രൗസ് ചെയ്യുമ്പോൾ അനാവശ്യമായ പരസ്യങ്ങളോ പോപ്പ് അപ്പുകളോ ഒരു കാരണവുമില്ലാതെ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ ഡിവൈസിൽ വൈറസ് കടന്ന് കൂടിയിട്ടുണ്ടെന്ന് സംശയിക്കാം.

സേവ് ചെയ്തിരുന്ന ഫയലുകൾ എവിടെപ്പോയി : സിസ്റ്റത്തിൽ ഫയലുകൾ സേവ് ചെയ്തിട്ട് അത് മറന്ന് പോകുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ സേവ് ചെയ്തത് എവിടെയാണെന്ന് ഉറപ്പുണ്ടായിട്ടും ഫയലുകൾ കാണാതാകുന്നെങ്കിലും ഇത് ആവർത്തിച്ച് സംഭവിക്കുന്നുണ്ടെങ്കിലും വൈറസ് സാന്നിധ്യം സംശയിക്കാവുന്നതാണ്. വെറസ് കേറിയെന്നതിനുള്ള മറ്റൊരു തെളിവാണ് ഫോൾഡറുകൾക്കുള്ളിൽ ഡ്യൂപ്ലിക്കേറ്റ് ഫോൾഡറുകൾ പ്രത്യക്ഷപ്പെടുന്നത്. ഡിലീറ്റ് ചെയ്താലും ഇവ പിന്നെയും വന്നു കൊണ്ടുമിരിക്കും.

കമ്പ്യൂട്ടറുകൾ തുടർച്ചയായി ക്രാഷ് ആകുന്നതും കൂടുതൽ എറർ മെസേജുകൾ വരുന്നതും എല്ലാം വൈറസിന്റെയും മാൽവെയറിന്റെയും സാന്നിധ്യം മൂലമായിരിക്കാനും സാധ്യതയുണ്ട്. ഇത്തരം പ്രോഗ്രാമുകൾക്ക് സിസ്റ്റത്തെ അൺസ്റ്റേബിൾ ആക്കാൻ കഴിയുന്നത് കൊണ്ടാണിത്. വെബ് ബ്രൗസർ ടൂൾബാർ പോലുള്ള ആപ്ലിക്കേഷനുകൾ യൂസർ അറിയാതെ തന്നെ ഇൻസ്റ്റാൾ ആകുന്നതും പുതിയ ഡിഫോൾട്ട് സെർച്ച് പേജുകൾ മാറുന്നതും എല്ലാം വൈറസ് സാന്നിധ്യത്തിന്റെ സൂചനയാണ്. ചില വൈറസുകൾക്ക് ഡിവൈസിലെ ആന്റിവൈറസ് സോഫ്റ്റ്വെയറുകൾ ഡിസേബിൾ ചെയ്യാൻ പോലും സാധിക്കും.

Best Mobiles in India

English summary
We have been hearing about computer viruses and the dangers they pose for ages. Malware is a general term for dangerous programms and software, including viruses, worms, spyware, and Trojans.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X