Home
How to

പഴയ ഫോണുണ്ടോ...ഫ്രെയിമാക്കി ഭിത്തിയിൽ തൂക്കാം..! എങ്ങനുണ്ട് ഐഡിയ

പഴയ ഫോണുണ്ടോ...ഫ്രെയിമാക്കി ഭിത്തിയിൽ തൂക്കാം..! എങ്ങനുണ്ട് ഐഡിയ

സാങ്കേതികവിദ്യ രംഗത്ത് കണ്ണഞ്ചിപ്പിക്കുന്ന പുരോഗതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന് അറിയാമല്ലോ. അതിനാൽ തന്നെ സ്മാർട്ട്ഫോണുകളും ടാബ്‌ലറ്റുകളുമൊക്കെ ആഴ്ചയൊന്ന് കഴിഞ്ഞാൽ പഴയതാവുന്ന അവസ്ഥയാണ് ഇപ്പോൾ. അതിനാൽ ഒരു ഡിവൈസ് തന്നെ വർഷങ്ങളോളം ഉപയോഗിക്കാൻ പലർക്കും താത്പര്യമില്ല താനും. ആൻഡ്രോയിഡ് ഡിവൈസുകളാണ് ഏറ്റവും എളുപ്പം "പഴയ" മോഡലുകൾ ആകുന്നത്. ഒരു പരിധിക്കപ്പുറം സോഫ്റ്റ്വെയർ അപ്ഡേറ്റുകൾ ലഭിക്കാത്തതാണ് ഇതിന് പ്രധാന കാരണമെന്നതും മറന്ന് പോകരുത്.

ഇങ്ങനെ പഴകിപ്പോകുന്ന സ്മാർട്ട്ഫോണുകൾ എന്ത് ചെയ്യണമെന്നത് എല്ലാവർക്കും ഉണ്ടാകുന്ന ആശങ്കയാണ്. പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതാണ് ഏറ്റവും നല്ല ചോയ്സ്. അത് പക്ഷെ ഡിവൈസ് കൃത്യമായി ഒന്നിലധികം തവണ ഫോർമാറ്റും ഫാക്റ്ററി റീസെറ്റുമൊക്കെ ചെയ്തതിന് ശേഷവുമായിരിക്കണം. ഇല്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മറ്റുള്ളവരുടെ കൈവശമെത്തുന്നതിനൊക്കെ ഇത് കാരണമാകും.

എന്നാൽ പഴയ ഫോണുകൾ കൈമാറാൻ താത്പര്യമില്ലാത്തവരെന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ. വലിയ കുഴപ്പമൊന്നുമില്ലാത്ത സ്മാർട്ട്ഫോണുകൾ വെറുതെ വീടിന്റെ മൂലയ്ക്ക് കൂട്ടിയിടുന്നതിന് പകരം അവയ്ക്ക് ക്രിയേറ്റീവായ പല ഉപയോഗങ്ങളും കണ്ടെത്താൻ കഴിയും. സെക്യൂരിറ്റി ക്യാമറ, സെക്കൻഡറി സ്ക്രീൻ എന്നിങ്ങനെ പഴയ സ്മാർട്ട്ഫോണുകൾ ഉപയോഗപ്പെടുത്താൻ കഴിയുന്ന നിരവധി മാർഗങ്ങളുണ്ട്. അതിൽ ഒന്നാണ് " ഡിജിറ്റൽ ഫോട്ടോ ഫ്രെയിം ".

പൊട്ടലുകളും പോറലുകളും ഇല്ലാത്ത ഒരു പഴയ ഫോൺ അല്ലെങ്കിൽ ടാബ് എന്നിവയുടെയൊക്കെ സ്ക്രീൻ എപ്പോഴും ചിത്രങ്ങൾ മാറി മാറി വരുന്ന ഡിജിറ്റൽ ഫോട്ടോ ഫ്രെയിം ആക്കാം. ഇതിന് വേണ്ടി സ്ക്രീൻ ഇളക്കി മാറ്റേണ്ടതൊന്നുമില്ല. ഇനിയൽപ്പം പോറലുണ്ടെങ്കിലും പ്രശ്നമൊന്നുമില്ലെന്നാണ് കവിയുടെ പക്ഷം. സാധാരണ ഡിജിറ്റൽ ഫോട്ടോ ഫ്രെയിമുകൾക്ക് ആയിരക്കണക്കിന് രൂപയാണ് ഈടാക്കുന്നത്. ഇവിടെയാണ് ഉപയോഗമില്ലാത്തൊരു ഉപകരണം ഉപയോഗിച്ച് ഡിജിറ്റൽ ഫ്രെയിം സെറ്റ് ചെയ്യാൻ കഴിയുന്നത്.

സ്മാർട്ട്ഫോൺ ഡിജിറ്റൽ ഫോട്ടോ ഫ്രെയിം ആക്കുന്നത് എങ്ങനെ?

പഴയ ഡിവൈസുകൾ ഡിജിറ്റൽ ഫോട്ടോ ഫ്രെയിമുകൾ ആക്കി മാറ്റാൻ സഹായിക്കുന്ന നിരവധി മൊബൈൽ ആപ്ലിക്കേഷനുകൾ ഇപ്പോൾ തന്നെ പ്ലേ സ്റ്റോറുകളിൽ ലഭ്യമാണ്. ഈ ആപ്പുകളൊക്കെ സജ്ജീകരിക്കാനും ഉപയോഗിക്കാനുമൊക്കെ വളരെ എളുപ്പവുമാണ്. ആൻഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ആപ്പുകളാണ് ഭൂരിഭാഗവും. സ്ക്രീനിൽ ഏതൊക്കെ ഫോട്ടോകൾ കാണിക്കണം എന്ന് തുടങ്ങിയ ഓപ്ഷനുകളും ഈ ആപ്ലിക്കേഷനുകൾ യൂസേഴ്സിന് നൽകുന്നുണ്ട്.

പഴയ ഫോണുകൾ ഡിജിറ്റൽ ഫോട്ടോ ഫ്രെയിം ആക്കി മാറ്റാൻ ഉപയോഗപ്പെടുത്താവുന്ന രണ്ട് ആപ്ലിക്കേഷനുകളാണ് ലൈവ്ഫ്രെയിം ( ഐഒഎസ് ), ഫോട്ടൂ- ഫോട്ടോ ഫ്രെയിം സ്ലൈഡ്ഷോ ( ആൻഡ്രോയിഡ് ) എന്നിവ. നിങ്ങളുടെ പഴയ ഡിവൈസിന് അനുസരിച്ച് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുക. തുടർന്ന് താഴെപ്പറയുന്ന ഘട്ടങ്ങൾ പിന്തുടർന്ന് ഡിവൈസ് ഡിജിറ്റൽ ഫോട്ടോ ഫ്രെയിം ആക്കാം.

ഘട്ടം 1 : ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുമ്പോൾ തന്നെ ബേസിക് പെർമിഷനുകൾ നൽകാൻ മറക്കരുത്.

ഘട്ടം 2 : പെർമിഷനുകൾ നൽകിക്കഴിഞ്ഞാൽ ഡിവൈസിന്റെഫ്രണ്ട് സ്ക്രീൻ സ്ലൈഡ്ഷോ ഫ്രെയിമിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങൾ സെലക്റ്റ് ചെയ്യാൻ ആപ്ലിക്കേഷൻ ആവശ്യപ്പെടും.

ഘട്ടം 3 : ഡിവൈസിൽ സേവ് ചെയ്തിരിക്കുന്ന ചിത്രങ്ങൾക്ക് പുറമെ ക്ലൌഡ് സ്റ്റോറേജിൽ നിന്നുമുള്ള ഫോട്ടോകളും നിങ്ങൾക്ക് സിങ്ക് ചെയ്യാൻ കഴിയും.

ഘട്ടം 4 : ബാക്ക്ഗ്രൌണ്ട് മ്യൂസിക് അല്ലെങ്കിൽ പവർ സേവിങ് മോഡ് സെറ്റിങ്സ് എനേബിൾ ചെയ്ത് കഴിഞ്ഞാൽ പിന്നെ ഡിജിറ്റൽ ഫോട്ടോ ഫ്രെയിം ആക്റ്റിവേറ്റഡ് ആകും.

ഡിജിറ്റൽ ഫോട്ടോ ഫ്രെയിം ആയി ഉപയോഗിക്കുന്ന ഡിവൈസ് എപ്പോഴും ചാർജർ ഉപയോഗിച്ച് പവർ ഔട്ട്ലെറ്റുമായി കണക്റ്റ് ചെയ്ത് സൂക്ഷിക്കണോ അതോ ആവശ്യാനുസരണം ചാർജ് ചെയ്യണമോ എന്ന് യൂസേഴ്സിന് തീരുമാനിക്കാം. ഒരു പഴയ സ്മാർട്ട്ഫോൺ എപ്പോഴും കുത്തിയിട്ടിരിക്കുന്നതിനോട് കവിക്ക് യോജിപ്പില്ല. മാത്രമല്ല നിങ്ങളുടെ ഇഷ്ടാനുസരണം ഈ ഫ്രൈയിം മൌണ്ട് നിങ്ങൾക്ക് സെറ്റ് ചെയ്യാനും കഴിയും. വീട്ടിൽ ഏറ്റവും സൌകര്യപ്രദമായ സ്ഥലത്ത് നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ അങ്ങനെ കണ്ട് കൊണ്ടിരിക്കാം എന്നതാണ് ഡിജിറ്റൽ ഫോട്ടോ ഫ്രെയിം സംവിധാനത്തിന്റെ സവിശേഷത. സ്ക്രീനിന്റെ ഒരു ഭാഗത്ത് തീയതിയും സമയവും പോലുള്ള വിവരങ്ങളും ആപ്ലിക്കേഷൻ പ്രദർശിപ്പിക്കും.

Best Mobiles in India

English summary
We can find many creative uses for old smartphones. There are many ways that old smartphones can be used as security cameras and secondary screens. One of them is "Digital Photo Frame".
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X