Home
How to

സഹികെട്ട് ഫ്രിഡ്ജിലൊന്നും ​കൊണ്ട് വയ്ക്കല്ലേ... ! സ്മാർട്ട്ഫോൺ ഓവർഹീറ്റ് പരിഹരിക്കാനുള്ള വഴികൾ

കേരളത്തിലിപ്പോൾ പകൽ സമയം ​പുറത്തിറങ്ങിയാൽ ആൾ കരിഞ്ഞുപോകുന്ന അ‌വസ്ഥയാണ്. ഇടയ്ക്ക് അ‌വിടിവിടെയായി ചെറിയ മഴയൊക്കെ ലഭിച്ചെങ്കിലും അ‌താന്നും ചൂടുകുറയ്ക്കാൻ ഒട്ടും മതിയായിട്ടില്ല. മനുഷ്യരും ജീവജാലങ്ങളും ചൂടുകൊണ്ട് അ‌ത്രമേൽ വലയുകയാണ്. എന്നാൽ ജീവനുള്ള മനുഷ്യർ മാത്രമല്ല, അ‌വരോടൊപ്പം എപ്പോഴും ഉണ്ടാകുന്ന സ്മാർട്ട്ഫോണുകളെയും ഈ ചൂട് കാര്യമായി ബാധിക്കുന്നുണ്ട്.

സ്മാർട്ട്ഫോണുകൾ മാത്രമല്ല, പലരുടെയും ലാപ്ടോപ്പുകൾ പോലും ഓവർ ഹീറ്റായി ഹാങ് ആയി നിൽക്കുന്ന അ‌വസ്ഥ നേരിടുന്നുണ്ട്. സ്മാർട്ട്ഫോണുകളുടെയും ലാപ്ടോപ്പിന്റെയുമൊക്കെ പ്രവർത്തനത്തിന്റെ ഓവർ ലോഡ് മാത്രമല്ല, ചുറ്റുപാടുമുള്ള കാലാവസ്ഥയും ഈ ഡി​വൈസുകളെ ഓവർഹീറ്റിലേക്ക് നയിക്കാൻ കാരണമാകുന്നുണ്ട്. കൂൾപാഡ് ഉണ്ടെങ്കിൽപ്പോലും ലാപ്ടോപ്പുകൾക്ക് രക്ഷയില്ല. അ‌ല്ലെങ്കിൽ നല്ല എസിയിൽ ആയിരിക്കണം.

സ്മാർട്ട്ഫോൺ ഓവർഹീറ്റ് പരിഹരിക്കാനുള്ള വഴികൾ

എന്നാൽ എല്ലാവർക്കും തങ്ങളുടെ ഡി​വൈസുകൾ എപ്പോഴും എസിയിൽ തന്നെ വച്ച് ഉപയോഗിക്കാനായി എന്നുവരില്ല. കൊടും ചൂട് സഹിക്കാൻ കഴിയാതെ ഫ്രിഡ്ജിന്റെ ഡോർ തുറന്നുവച്ച് ശരീരം തണുപ്പിക്കുന്ന ആളുകളുടെ തമാശ റീലുകളും മറ്റും നാം കാണാറുണ്ട്. യഥാർഥത്തിൽ തന്നെ അ‌ങ്ങനെയാരെങ്കിലും ശരീരമോ ഫോണോ ഒക്കെ തണുപ്പിച്ചുപോകും, അ‌ത്ര ഉയർന്ന അ‌ളവിലാണ് ചൂട് അ‌നുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഈ വേനൽക്കാലത്ത് സ്മാർട്ട്ഫോണുകൾ ചൂടാകാതിരിക്കാൻ നാം ചില കാര്യങ്ങൾ ശ്രദ്ധിച്ചേ മതിയാകൂ. അ‌തല്ലെങ്കിൽ സ്മാർട്ട്ഫോൺ പൊട്ടിത്തെറിക്കുന്നതു പോലുള്ള വലിയ അ‌പകടത്തിലേക്ക് കാര്യങ്ങൾ ചെന്നെത്തും. ഉപയോഗത്തിൽ വരുന്ന പിഴവുകളും അ‌പ്ഡേറ്റ് ചെയ്യപ്പെടാത്ത ആപ്പുകളും മാൽവേർ ബാധയുമൊക്കെ സ്മാർട്ട്ഫോൺ ചൂടാകുന്നതിന് കാരണമാകാറുണ്ട്. ഈ കൊടും ചൂടിൽ സ്മാർട്ട്ഫോൺ അമിതമായി ചൂടാകുന്നതിനെ എങ്ങനെ നേരിടാമെന്ന് നോക്കാം.

സ്മാർട്ട്ഫോൺ ഓവർഹീറ്റ് പരിഹരിക്കാനുള്ള വഴികൾ

ഉയർന്ന ​ബ്രൈറ്റ്നസിൽ ഫോൺ കൂടുതൽ നേരം ഉപയോഗിക്കുന്നത് ഒഴിവാക്കുക: സ്‌ക്രീൻ ​ബ്രൈറ്റ്നസ് പരമാവധി വർദ്ധിപ്പിക്കുകയും വിജറ്റുകളും 3D വാൾപേപ്പറുകളും ശേഖരിക്കുകയും ചെയ്യുന്നത് ഫോണിന്റെ പ്രകടനത്തെ തടസ്സപ്പെടുത്തുന്നു. ഫോൺ പതിവായി ചൂടാകുകയാണെങ്കിൽ, സ്‌ക്രീനിന്റെ ​ബ്രൈറ്റ്നസ് കുറയ്ക്കാനും ഏറ്റവും പ്രിയപ്പെട്ട വിജറ്റുകൾ മാത്രം സൂക്ഷിക്കാനും സ്റ്റാറ്റിക് വാൾപേപ്പർ തിരഞ്ഞെടുക്കാനും ശ്രമിക്കുന്നത് നന്നായിരിക്കും.

ഓവർലോഡ്: താങ്ങാനാകാത്തത്ര ടാസ്കുകൾ പ്രവർത്തിപ്പിക്കുന്നത് ഫോൺ ചൂടാക്കാൻ ഇടയാക്കും. ഫോണിന്റെ CPU ഓവർലോഡ് ആണെങ്കിൽ, അത് നിങ്ങളുടെ ഫോണിനെ ഉള്ളിൽ നിന്ന് ചൂടാക്കുന്നു. കുറഞ്ഞ റാം ശേഷിയിൽ കൂടുതൽ ആപ്പുകൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നത് പലപ്പോഴും ഫോണിനെ ചൂടാക്കാറുണ്ട്. നിരവധി ആപ്പുകൾ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത് ഫോൺ ഓവർഹീറ്റാകാൻ ഇടയാക്കാറുണ്ട്.

കേടായ ബാറ്ററിയും ചാർജറും: ഫോൺ ചാർജ് ചെയ്യുമ്പോഴും ചിലപ്പോൾ അ‌മിതമായി ചൂടാകാറുണ്ട്. തകരാറിലായ ബാറ്ററിയോ, ചാർജറോ ആകാം ഫോൺ അ‌മിതമായി ചൂടാകാൻ കാരണം. ചാർജിങ്ങിലെ അ‌ശ്രദ്ധമൂലം ഫോൺ ചൂടാകാനും തകരാറിലാകാനും അ‌പകടം സൃഷ്ടിക്കാനുമുള്ള സാധ്യത വളരെ കൂടുതലാണ്. അ‌തിനാൽ ചാർജിങ്ങിനിടെ ഫോൺ ചൂടാകുന്നുണ്ടെങ്കിൽ കുറച്ച് ഇടവേളയെടുത്ത് ചാർജ് ചെയ്യുന്നത് നന്നായിരിക്കും.

സ്മാർട്ട്ഫോൺ ഓവർഹീറ്റ് പരിഹരിക്കാനുള്ള വഴികൾ

ദീർഘനേരത്തെ ഉപയോഗം: മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ഗെയിമിങ്, ഓൺ​ലൈൻ വീഡിയോ കാണൽ എന്നിവയൊക്കെ ഫോൺ ചൂടാകുന്നതിന് ചിലപ്പോൾ കാരണമാകാറുണ്ട്. പ്രത്യേകിച്ചും ഗ്രാഫ്ക്സ് ഏറെ ആവശ്യമുള്ള ഗെയിമുകൾ കളിക്കുമ്പോൾ ചൂടാകാനുള്ള സാധ്യത കൂടുതലാണ്. സ്‌ക്രീൻ ദീർഘനേരം പ്രകാശിപ്പിക്കുന്നതും നിങ്ങളുടെ ഫോണിന്റെ ജിപിയു അമിതമായി ഉപയോഗിക്കുന്നതുമായ എന്ത് പ്രവൃത്തിയും ഫോൺ ചൂടാകുന്നതിന് കാരണമാകും. ഇത്തരം കാര്യങ്ങളും ശ്രദ്ധിക്കണം.

സ്മാർട്ട്ഫോണി​ന്റെ ഓവർഹീറ്റിങ് ഒഴിവാക്കാൻ എന്തൊക്കെ ചെയ്യാം: ഫോൺ ചൂടാകുന്ന മേൽപ്പറഞ്ഞ സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക എന്നതാണ് പ്രധാനമായും ചെയ്യാനുള്ളത്. ഉയർന്ന ​ബ്രൈറ്റ്നസിൽ ഫോൺ ദീർഘനേരം ഉപയോഗിക്കാതിരിക്കുക, ചാർജ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കാതിരിക്കുക, ബാക്ഗ്രൗണ്ടിൽ അനാവശ്യ ആപ്പുകൾ പ്രവർത്തിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ഫോൺ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

അ‌തേപോലെ, ശരിയായതും സുരക്ഷിതവുമായ ചാർജിംഗ് രീതി 80% വരെ ഫോൺ ചാർജ് ചെയ്യുന്നതാണ്. 80% കഴിഞ്ഞ് ചാർജറിൽ നിന്ന് (മൊബൈൽ ചാർജർ) ഫോൺ നീക്കം ചെയ്യുന്നത് അ‌മിതമായി ചൂടാകുന്നത് ഒഴിവാക്കാൻ സഹായിക്കും. ചൂടുള്ള കാലാവസ്ഥയിൽ കെയ്‌സ് ഇല്ലാതെ ഫോൺ ഉപയോഗിക്കുന്നത് അമിതമായി ചൂടാകുന്ന പ്രശ്‌നം കുറയ്ക്കാൻ ഉപകരിക്കും.

More from GizBot

Best Mobiles in India

English summary
Many people's smartphones overheat. To avoid this, don't use the phone at high brightness for long periods of time, don't use the phone while charging, and make sure you don't run unnecessary apps in the background. Avoid exposing the phone to direct sunlight. Things like using the phone without a case would be good to watch out for.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X