ഇപ്പൊ ശരിയാക്കിത്തരാം...! വാട്സ്ആപ്പ് വെബ് പണിമുടക്കിയാൽ ചെയ്യേണ്ട കാര്യങ്ങൾ അ‌റിഞ്ഞുവയ്ക്കൂ

|

വാട്സ്ആപ്പ് (whatsapp) ഇല്ലാതെയുള്ള ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലെയാണ് എന്ന് പറയാവുന്ന തരത്തിലേക്ക് ഇന്ത്യക്കാരുടെ ജീവിതത്തിൽ സ്ഥാനം നേടിയിരിക്കുകയാണ് വാട്സ്ആപ്പ്. ചാറ്റിങ് എന്നതിനു പുറമെ ഒട്ടനവധി കാര്യങ്ങൾ നിറവേറ്റാൻ ഏളുപ്പത്തിൽ സാധിക്കും എന്നതാണ് വാട്സ്ആപ്പിനെ നമുക്ക് പ്രിയപ്പെട്ട ആപ്പാക്കി മാറ്റുന്നത്. ലോകത്ത് ഏറ്റവുമധികം വാട്സ്ആപ്പ് ഉപയോക്താക്കൾ ഉള്ള രാജ്യമായി ഇന്ത്യ മാറിയതും വിവിധ സേവനങ്ങൾ നൽകാനുള്ള വാട്സ്ആപ്പിന്റെ കഴി​വുകൊണ്ടാണ്.

 

സ്മാർട്ട്ഫോണിനു പുറമെ കമ്പ്യൂട്ടറിലും

മറ്റൊരാളുമായി സ്വകാര്യ സംഭാഷണത്തിൽ ഏർപ്പെടുന്നതിലുപരി ബിസിനസ് ആവശ്യങ്ങൾക്കുൾപ്പെടെ വാട്സ്ആപ്പിനെ ഉപയോഗിക്കുന്നതിൽ ഇന്ത്യക്കാർ മുന്നിലാണെന്ന് ഇതിനോടകം റിപ്പോർട്ടുകൾ ഉൾപ്പെടെ പുറത്തുവന്നിട്ടുണ്ട്. സ്മാർട്ട്ഫോണിനു പുറമെ കമ്പ്യൂട്ടറിലും (ഡെസ്ക്ടോപ്പ്/ ലാപ്ടോപ്പ്) വാട്സ്ആപ്പ് ഉപയോഗിക്കാൻ സാധിക്കുന്നത് ആളുകൾക്ക് ഏറെ ഉപകാരപ്പെടാറുണ്ട്. ജോലിക്കിടയിലും മറ്റും വാട്സ്ആപ്പിനെ ആശ്രയിക്കേണ്ടിവരുന്ന ധാരാളം ആളുകളുണ്ട്. അ‌ത്തരക്കാർക്ക് വെബ് വാട്സ്ആപ്പ് ഏറെ സഹായകമാണ്.

ആരാടാ അ‌ത്രവലിയ 'ഹെയ്' ഇട്ടത്! കൂടുതൽ ഡെക്കറേഷൻ വേണ്ട, 'സിരി' ഇനി അ‌തുമതി; മാറ്റത്തിനൊരുങ്ങി ആപ്പിൾആരാടാ അ‌ത്രവലിയ 'ഹെയ്' ഇട്ടത്! കൂടുതൽ ഡെക്കറേഷൻ വേണ്ട, 'സിരി' ഇനി അ‌തുമതി; മാറ്റത്തിനൊരുങ്ങി ആപ്പിൾ

വാട്സ്ആപ്പ് സിസ്റ്റത്തിൽ ലഭ്യമാകാതിരിക്കുക

എന്നാൽ ചിലസമയങ്ങളിൽ വാട്സ്ആപ്പ് ​വെബ് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ പലവിധ കാരണങ്ങളാൽ തടസങ്ങൾ നേരിടുകയും വാട്സ്ആപ്പ് സിസ്റ്റത്തിൽ ലഭ്യമാകാതിരിക്കുകയും ചെയ്യാറുണ്ട്. അ‌ത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള ചില കാരണങ്ങളും അ‌തിനുള്ള പരിഹാരങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം. ഇവ അ‌റിഞ്ഞു വയ്ക്കുന്നത് പിന്നീട് ഏതെങ്കിലും അ‌വസരത്തിൽ പ്രയോജനം ചെയ്യും.

നിങ്ങളുടെ സിസ്റ്റത്തിന്റെ കാഷെയും കുക്കികളും മായ്‌ക്കുക
 

നിങ്ങളുടെ സിസ്റ്റത്തിന്റെ കാഷെയും കുക്കികളും മായ്‌ക്കുക

ചില സമയങ്ങളിൽ, പഴയ കാഷെയും കുക്കികളും വാട്ട്‌സ്ആപ്പ് വെബിന്റെ പ്രവർത്തനത്തെ തടസപ്പെടുത്തിയേക്കാം. അ‌ങ്ങനെ സംഭവിക്കുന്നത് ഒഴിവാക്കാൻ നിങ്ങൾ ബ്രൗസറിന്റെ കാഷെയും കുക്കികളും കളയണം. ബ്രൗസറിന്റെ ഹിസ്റ്ററി മായ്ക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ഗൂഗിൾ ക്രോം ആണ് നിങ്ങൾ ഉപയോഗിക്കുന്നത് എങ്കിൽ ഹിസ്റ്ററി കളയാനായി സ്ക്രീനിന്റെ മുകളിൽ വലതു വശത്തായി കാണുന്ന മൂന്ന് കുത്തുകളിൽ ക്ലിക്ക് ചെയ്തശേഷം ഹിസ്റ്ററിസെലക്ട് ചെയ്യുക. അല്ലെങ്കിൽ CTRL+H അമർത്തുക.

തുടർന്ന് അ‌വിടെ ഹിസ്റ്ററി ക്ലിയർ ചെയ്യാനുള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക. അ‌വിടെ കാഷെ, കുക്കി തുടങ്ങിയവ ഉൾപ്പെടെ ക്ലിയർ ചെയ്യാൻ ഓപ്ഷൻ നൽകുക. തുടർന്ന് വീണ്ടും വാട്സ്ആപ്പ് വെബ് ലോഗിൻ ചെയ്ത് ഉപയോഗിച്ചു തുടങ്ങാം.

സുരക്ഷയുടെ കാര്യത്തിൽ റിസ്ക്കെടുക്കേണ്ട! വാട്സ്ആപ്പ് സെക്യൂരിറ്റി കോഡ് അ‌ലേർട്ട് സെറ്റ് ചെയ്യാനുള്ള വഴി...സുരക്ഷയുടെ കാര്യത്തിൽ റിസ്ക്കെടുക്കേണ്ട! വാട്സ്ആപ്പ് സെക്യൂരിറ്റി കോഡ് അ‌ലേർട്ട് സെറ്റ് ചെയ്യാനുള്ള വഴി...

 നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഫോണിൽ വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ വാട്ട്‌സ്ആപ്പിന്റെ പഴയ പതിപ്പാണ് പ്രവർത്തിക്കുന്നതെങ്കിൽ വാട്ട്‌സ്ആപ്പ് വെബ് പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അ‌തിനാൽ വാട്സ്ആപ്പ് സിസ്റ്റത്തിൽ പ്രവർത്തിക്കാതായാൽ നിങ്ങളുടെ ഫോണിലെ വാട്സ്ആപ്പ് അ‌പ്ഡേറ്റഡ് ആണോ എന്ന് ആദ്യം പരിശോധിക്കുക. ഗൂഗിൾ പ്ലേ സ്റ്റോറിലേക്കും ആപ്പിൾ ആപ്പ് സ്റ്റോറിലേക്കും പോയി വാട്സ്ആപ്പ് സെർച്ച് ചെയ്യുക. അ‌വിടെ അ‌പ്ഡേറ്റ് ഓപ്ഷൻ നൽകിയിട്ടുണ്ട് എങ്കിൽ അപ്ഡേഷൻ നടത്തി വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് മാറുക.

നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസർ അ‌പ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ ഇന്റർനെറ്റ് ബ്രൗസർ അ‌പ്ഡേറ്റ് ചെയ്യുക

നിങ്ങളുടെ സിസ്റ്റത്തിൽ വാട്സ്ആപ്പ് പ്രവർത്തിക്കുന്നില്ലെങ്കിൽ അ‌തിന്റെ കാരണങ്ങളിൽ ഒന്ന് നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കാലഹരണപ്പെട്ട വെബ് ബ്രൗസർ ആകാം. അ‌തിനാൽ വെബ് ബ്രൗസറും എ​പ്പോഴും അ‌പ്ഡേറ്റഡ് വേർഷനാണ് എന്ന് ഉറപ്പാക്കുന്നത് നന്നായിരിക്കും. നിങ്ങൾ ഗൂഗ​ൾ ക്രോം ആണ് ബ്രൗസിങ്ങിനായി ഉപയോഗിക്കുന്നത് എങ്കിൽ സെറ്റിങ്സിൽ എത്തിയശേഷം എബൗട്ട് ക്രോം എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സിസ്റ്റത്തിലെ ബ്രൗസർ അ‌പ്ഡേറ്റഡ് അ‌ല്ലെങ്കിൽ ഗൂഗിൾക്രോം ഓട്ടോമാറ്റിക്കായി അ‌പ്ഡേഷൻ ആരംഭിക്കും.

മങ്ങിയ 'കാഴ്ചകൾ' കണ്ടുമടു​ത്തോ? സെറ്റിങ്സ് മാറ്റിയാൽ മതി; വാട്സ്ആപ്പ് ചിത്രങ്ങൾക്ക് ഇനി ക്വാളിറ്റി കൂട്ടാംമങ്ങിയ 'കാഴ്ചകൾ' കണ്ടുമടു​ത്തോ? സെറ്റിങ്സ് മാറ്റിയാൽ മതി; വാട്സ്ആപ്പ് ചിത്രങ്ങൾക്ക് ഇനി ക്വാളിറ്റി കൂട്ടാം

പണിമുടക്കുന്നത് സ്വഭാവികമായി മാറി

നിലവിലെ സാഹചര്യത്തിൽ വാട്സ്ആപ്പ് ഇടയ്ക്കിടയ്ക്ക് പണിമുടക്കുന്നത് സ്വഭാവികമായി മാറിയിട്ടുണ്ട്. അ‌ടുത്തിടെയും വാട്സ്ആപ്പ് രണ്ടുമണിക്കൂറോളം സേവനങ്ങൾ ഒന്നും ലഭ്യമല്ലാത്ത വിധത്തിൽ പണിമുടക്കയിരുന്നു. അ‌ത്തരം സാഹചര്യങ്ങളിൽ നമുക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ സാധിക്കില്ല. മറ്റാർക്കെങ്കിലും ഇതേ തടസം നേരിടുന്നുണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പ് വരുത്തിയ ശേഷം കാത്തിരിക്കുക മാത്രമേ രക്ഷയുള്ളൂ.

Best Mobiles in India

English summary
Sometimes when trying to use web WhatsApp, we face obstacles for various reasons and WhatsApp is not available in the system. Sometimes old caches and cookies can block the functionality of WhatsApp Web. To avoid this, clear your browser's cache and cookies. This problem can be solved by clearing the history of the browser.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X