ജെറ്റ് എയര്‍വെയ്‌സ് സേവനം റദ്ദാക്കി; റീഫണ്ട് ലഭിക്കാന്‍ ചെയ്യേണ്ടത് ?

|

വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്‌സ് തങ്ങളുടെ ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ സേവനം നിര്‍ത്തലാക്കി. താത്ക്കാലികമായാണ് സേവനം നിര്‍ത്തലാക്കുന്നതെന്ന് കമ്പനി അറിയിക്കുമ്പോഴും പരുങ്ങലിലാണ് ഒരുകൂട്ടം യാത്രക്കാര്‍. വരും ദിവസങ്ങളില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു കാത്തിരിക്കുന്നവര്‍ക്ക് പുതിയ തീരുമാനം തിരിച്ചടിയാണ്.

 
ജെറ്റ് എയര്‍വെയ്‌സ് സേവനം റദ്ദാക്കി; റീഫണ്ട് ലഭിക്കാന്‍ ചെയ്യേണ്ടത് ?

കമ്പനിയുടെ പതനം മൂലം തൊഴില്‍ നഷ്ടമായിരിക്കുന്നത് നിരവധിപേര്‍ക്കാണ്. എന്നാല്‍ ഇതിനോടകം ടിക്കറ്റ് അഡ്വാന്‍സ് ബുക്കിംഗ് നടത്തിയവര്‍ക്ക് പണം തിരികെ ലഭിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ പറഞ്ഞു നല്‍കുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

അറിയിപ്പ് ലഭിക്കും

അറിയിപ്പ് ലഭിക്കും

വിമാനങ്ങള്‍ ക്യാന്‍സല്‍ ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നുമുതല്‍ ജെറ്റ് എയര്‍വെയ്‌സ് തങ്ങളുടെ ഉപയോക്താക്കള്‍ക്ക് അറയിപ്പു നല്‍കും. ഇ-മെയിലിലൂടെയും എസ്.എം.എസായുമായിട്ടാകും അറിയിപ്പു നല്‍കുക. ടിക്കറ്റ് ക്യാന്‍സല്‍ ചെയ്ത് തുക ലഭിക്കാനുള്ള നിര്‍ദേശവും ഇ-മെയിലില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകും. ജെറ്റ് എയര്‍വെയ്‌സിന്റെ വെബ്‌സൈറ്റ് വഴി ബുക്ക് ചെയ്തവര്‍ക്കും അല്ലാതെ ബുക്കിംഗ് നടത്തിയവര്‍ക്കും വെവ്വേറെ രീതിയിലാകും റീഫണ്ട് ലഭിക്കുക.

എങ്ങിനെ അപേക്ഷിക്കും

എങ്ങിനെ അപേക്ഷിക്കും

ടിക്കറ്റ് റീഫണ്ടിനായി എങ്ങിനെ അപേക്ഷിക്കുമെന്നതാണ് അടുത്തതായി അറിയേണ്ടത്. (https://www.jetairways.com/information/disruption-assistance.aspx) എന്ന ജെറ്റ് എയര്‍വെയ്‌സിന്റെ ഡിസ്ട്രപ്ഷന്‍ അസിസ്റ്റന്‍സ് പേജില്‍ കയറുക. ഇവിടെ ഒരു ഫോം ലഭ്യമാക്കിയിരിക്കും. ഇത് പൂരിപ്പിക്കണം. പേര്, റൂട്ട്, പി.എന്‍.ആര്‍/ബുക്കിംഗ് റഫറന്‍സ്, ടിക്കറ്റ് നമ്പര്‍, യാത്രാ ദിവസം, കോണ്ടാക്ട് വിവരങ്ങള്‍ തുടങ്ങിയവയാണ് പൂരിപ്പിച്ചു നല്‍കേണ്ടത്. പൂരിപ്പിച്ചുകഴിഞ്ഞ് സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക.

കൃത്യമായ റിസല്‍ട്ട് ലഭിക്കാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ പത്ത് സേര്‍ച്ച് ട്രിക്കുകള്‍കൃത്യമായ റിസല്‍ട്ട് ലഭിക്കാന്‍ സഹായിക്കുന്ന ഗൂഗിളിന്റെ പത്ത് സേര്‍ച്ച് ട്രിക്കുകള്‍

സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍
 

സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍

സബ്മിറ്റ് ചെയ്തുകഴിഞ്ഞാല്‍ റീഫണ്ട് സംബന്ധിച്ച അലേര്‍ട്ട് ലഭിക്കും. ഏഴുമുതല്‍ പത്തു ദിവസത്തിനകം റീഫണ്ട് ലഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇത് ജെറ്റ് എയര്‍വെയ്‌സിന്റെ സൈറ്റ് വഴി ബുക്ക് ചെയ്തവര്‍ക്കുള്ള അറിയിപ്പാണ്.

ബുക്ക് ചെയ്തവര്‍ക്ക്

ബുക്ക് ചെയ്തവര്‍ക്ക്

മേക്ക് മൈട്രീപ്പ്, യാത്രാ ഡോട്ട് കോം അടക്കമുള്ള മറ്റുള്ള സേവനദാതാക്കള്‍ വഴി ബുക്ക് ചെയ്തവര്‍ക്ക് 08039243333 എന്ന കസ്റ്റമര്‍കെയര്‍ സെന്ററുമായി ബന്ധപ്പെട്ടാല്‍ മതിയാകും. അല്ലെങ്കില്‍ എയര്‍പേര്‍ട്ടില്‍ സ്ഥിതിചെയ്യുന്ന ജെറ്റ് എയര്‍വെയ്‌സ് കൗണ്ടറുമായി ബന്ധപ്പെട്ടാലും മതിയാകും.

വ്യാപകമായി പരക്കുന്നുണ്ട്.

വ്യാപകമായി പരക്കുന്നുണ്ട്.

റീഫണ്ട് ഉടന്‍ ലഭ്യമാകില്ല എന്ന തരത്തിലുള്ള വാര്‍ത്തകള്‍ ഓണ്‍ലൈന്‍ വഴി വ്യാപകമായി പരക്കുന്നുണ്ട്. എന്നാല്‍ ജെറ്റ് എയര്‍വെയ്‌സ് ഇത്തരം വാര്‍ത്തകള്‍ നിരസിക്കുകയാണ്. കൃത്യ സമയത്തുതന്നെ പണം തിരികെ ലഭിക്കുമെന്നും മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അധികൃതര്‍ പ്രതികരിച്ചു.

കൈയ്യിലൊതുങ്ങുന്ന വിലയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണ്‍; റിയല്‍മി 3 പ്രോ റിവ്യൂകൈയ്യിലൊതുങ്ങുന്ന വിലയില്‍ മികച്ച സ്മാര്‍ട്ട്‌ഫോണ്‍; റിയല്‍മി 3 പ്രോ റിവ്യൂ

Best Mobiles in India

Read more about:
English summary
Jet Airways shutdown: How to get a refund on your booked tickets

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X