Home
How to

ജിയോ ഹോട്ട്‌സ്റ്റാറിന്റെ വരവ് ! നിലവിൽ സബ്‌സ്‌ക്രിപ്ഷൻ എടുത്തവർ എന്ത് ചെയ്യും: നോക്കാം

ഇന്ത്യയിൽ ഒടിടി പ്ലാറ്റ്‌ഫോമുകൾക്കിടയിൽ വൻ വിപ്ലവത്തിനാണ് ഇന്നലെ രാജ്യം സാക്ഷിയായത്. ജിയോസിനിമയും ഡിസ്‌നി+ ഹോട്ട്സ്റ്റാറും ലയിച്ച് ജിയോ ഹോട്ട്സ്റ്റാർ (JioHotstar) എന്ന പേരിൽ പുതിയ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് മാറിയതോടെ വമ്പൻ മാറ്റങ്ങൾക്കാണ് ഇനി സാക്ഷിയാവാൻ പോകുന്നത്. എന്നാൽ ഈ മാറ്റം വരുമെന്നും പരസ്പരം ലയിക്കാൻ സാ്യതയുമുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഈ രണ്ട് പ്ലാറ്റ് ഫോമിലും നേരത്തെ സബ്‌സ്‌ക്രിപ്ഷൻ എടുത്തവരുണ്ടാകും. ഇവർക്ക് മുന്നിൽ നിരവധി സംശയങ്ങൾ ഉണ്ടാവാൻ സാധ്യത ഏറെയാണ്. ജിയോ സിനിമയിലെയും ഡിസ്നി+ ഹോട്ട്സ്റ്റാറിലെയും നിലവിലെ പ്ലാൻ റദ്ദാകുമോ? പുത്തൻ ജിയോഹോട്ട്സ്റ്റാറിൽ ഉള്ളടക്കങ്ങൾ കാണാൻ ഉടനടി മറ്റെന്തെങ്കിലും സബ്സ്‌ക്രിപ്ഷൻ പ്ലാൻ തിരഞ്ഞെടുക്കണോ? അത്തരം സംശയങ്ങൾക്ക് വിശദമായി ഉത്തരമറിയാം.

നിലവിൽ ഡിസ്നി+ ഹോട്ട്സ്റ്റാറിൽ സബ്‌സ്‌ക്രിപ്ഷൻ എടുത്തവർക്ക് പുതിയ ജിയോഹോട്ട്സ്റ്റാറിലേക്ക് തടസ്സങ്ങളൊന്നുമില്ലാതെ മൈഗ്രേറ്റാവാൻ കഴിയുമെന്നാണ് ജിയോ ഹോട്ട്‌സ്്റ്റാർ വ്യക്തമാക്കുന്നത്. പുതിയ ലയനത്തിന് പിന്നാലെ നിലവിൽ ഡിസ്നി+ ഹോട്ട്സ്റ്റാർ ആപ്പ് പുത്തൻ ലുക്കിലേക്ക് മാറിയിട്ടുണ്ട്. പഴയ ആപ്പ് തുറന്നാൽ പുതിയ ജിയോഹോട്ട്സ്റ്റാറിലേക്കാണ് എത്തുക. ഇതിനാൽ തന്നെ കൂടുതൽ ആശയക്കുഴപ്പങ്ങളുണ്ടാവാൻ സാധ്യത കുറവാണ്.

ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ എടുത്തവർ ചെയ്യേണ്ടത്‌

കൂടാതെ ഡിസ്നി + ഹോട്ട്സ്റ്റാറിലുള്ള പ്ലാനുകൾ മൂന്ന് മാസത്തേക്ക് പഴയ നിരക്കിൽ തന്നെ പുത്തൻ പ്ലാറ്റ്ഫോമിൽ തുടരും. ഈ കാലയളവിന് ശേഷം, അവർ പുതിയ ജിയോഹോട്ട്സ്റ്റാർ പ്ലാനുകൾ റീച്ചാർജ് ചെയ്യേണ്ടി വരും എന്ന് മാത്രം. ജിയോ ഹോട്ട്സ്റ്റാർ എന്ന പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുമ്പോൾ നിലവിലെ ഡിസ്നി+ ഹോട്ട്സ്റ്റാർ ഉപയോക്താക്കൾക്ക് ഉടനടി മാറ്റങ്ങളൊന്നും ഉണ്ടാവില്ല.

അതുപോലെ തന്നെ ജിയോ സിനിമയിലെ പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ എടുത്തവർക്ക് അവരുടെ പ്ലാനിന്റെ അവശേഷിക്കുന്ന കാലയളവിലേക്ക് സ്വമേധയാ ജിയോഹോട്ട്സ്റ്റാർ പ്രീമിയത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും കഴിയും. നിലവിലെ സബ്സ്‌ക്രിപ്ഷൻ കാലാവധി അവസാനിച്ചുകഴിഞ്ഞാൽ ജിയോഹോട്ട്സ്റ്റാർ പ്ലാനുകളിലേക്ക് മാറേണ്ടി വരും. നിലവിൽ ജിയോ സിനിമ ആപ്പ് ഓപ്പൺ ചെയ്താൽ, 'Watch on JioHotstar' എന്ന ഒപ്ഷൻ ലഭിക്കും. ഇതിൽ ക്ലിക്ക് ചെയ്താൽ പുതിയ ജിയോഹോട്ട്സ്റ്റാർ ആപ്പിലേക്ക് റീഡയറക്ട് ചെയ്യപ്പെടും.

ജിയോ ഹോട്ട്സ്റ്റാർ എന്ന പുതിയ പതിപ്പിന് ഇന്നലെ മുതൽ തുടക്കമായതോടെ ഡിസ്നി, എച്ച്ബിഒ, പീക്കോക്ക്, പാരാമൗണ്ട്+, മാർവൽ, പിക്‌സർ എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഹോളിവുഡ് സ്റ്റുഡിയോകളിൽ നിന്നുള്ള പ്രീമിയം പരിപാടികൾ കാണാൻ സാധിക്കുന്നുണ്ട്. ലയനത്തിന് പിന്നാലെ ഇതിന്റെ സബ്‌സ്‌ക്രിപ്ഷൻ വിവരങ്ങളും കമ്പനി പുറത്തിറക്കിയിരുന്നു. മൊബൈൽ, സൂപ്പർ, പ്രീമിയം പ്ലാനുകളാണ് ഇപ്പോൾ നിലവിലുള്ളത്.

ജിയോസിനിമ, ഡിസ്നി+ ഹോട്ട്സ്റ്റാർ സബ്‌സ്‌ക്രിപ്ഷൻ എടുത്തവർ ചെയ്യേണ്ടത്‌

മൊബൈൽ ഫോണിനായി മാത്രം പുറത്തിറക്കിയ പ്ലാനിൽ എച്ച്ഡി സ്ട്രീമിങ് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 149 രൂപക്ക് മൂന്ന് മാസത്തേക്കും 499 രൂപക്ക് ഒരു വർഷത്തേക്കും സബ്സ്‌ക്രിപ്ഷൻ എടുക്കാം. ഒറ്റ ഡിവൈസിൽ മാത്രമാണ് ഈ പ്ലാൻ പ്രവർത്തിക്കുക. കൂടാതെ പരസ്യവും ഉണ്ടാവും.

299 രൂപ മുതലാണ് സൂപ്പർ പ്ലാൻ ആരംഭിക്കുന്നത്. 299 രൂപക്ക് മൂന്ന് മാസത്തേക്കും 899 രൂപക്ക് ഒരു വർഷത്തേക്കും ഈ പ്ലാൻ സ്വന്തമാക്കാൻ കഴിയും. അതുപോലെ ടിവി, ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവയിൽ ഈ പ്ലാൻ വർക്ക് ചെയ്യും. ഒരേ സമയം രണ്ട് ഡിവൈസിൽ പ്രവർത്തിപ്പിക്കാനും കഴിയും.

പ്രീമിയം പ്ലാനുകളും 299 രൂപ മുതൽ ആരംഭിക്കുന്നുണ്ട്. 299 രൂപക്ക് ഒരു മാസത്തേക്കും 499 രൂപക്ക് മൂന്ന് മാസത്തേക്കും 1499 രൂപക്ക് ഒരു വർഷത്തേക്കും സബ്സ്‌ക്രിപ്ഷൻ ലഭിക്കും. ടിവി, ലാപ്ടോപ്പ്, മൈാബൈൽ എന്നിവയിൽ പ്രവർത്തിക്കുന്ന ഈ പ്ലാൻ ഒരേ സമയം നാല് ഡിവൈസിൽ സപ്പോർട്ട് ആവുകയും ചെയ്യും. പരസ്യങ്ങളില്ലാതെ പരിപാടികൾ ആസ്വദിക്കാനും കഴിയും.

More from GizBot

Best Mobiles in India

English summary
Existing Disney+ Hotstar subscribers can easily migrate to the new JioHotstar platform without any immediate changes, with old plans continuing at the same rates for three months. JioCinema Premium subscribers will automatically upgrade to JioHotstar Premium for the remaining period of their subscription, after which they will need to switch to new plans. Both services now redirect users to the JioHotstar app, ensuring a smooth transition.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X