Home
How to

മഴക്കാലത്ത് നിങ്ങളുടെ സ്മാർട്ഫോൺ സംരക്ഷിക്കുവാൻ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

സ്മാർട്ഫോൺ ഇല്ലാതെയൊരു ജീവിതം നമുക്ക് ഇന്ന് ചിന്തിക്കുവാൻ പോലുമാവില്ല. നമുക്ക് വേണ്ട എല്ലാ സേവനങ്ങളും ഇന്ന് സ്മാർട്ഫോണിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ പരമാവധി എല്ലാ സമയത്തും സ്മാർട്ഫോൺ കൂടെ കൊണ്ടുനടക്കുവാൻ ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ ഏത് സമയത്തും സ്മാർട്ട്ഫോൺ നമുക്ക് അത്യാവശ്യമാണ്. അതെ സമയം മഴക്കാലത്ത് നിങ്ങൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുമ്പോൾ ഒരല്പം കൂടുതൽ കരുതൽ ആവശ്യമായി വരുന്നു. വാട്ടർ പ്രൂഫ് അല്ലാത്ത സ്മാർട്ട്ഫോണുകളിൽ മഴക്കാലത്ത് വെള്ളം കയറുമോയെന്ന് ഉപയോക്താക്കൾ ഭയപ്പെടുന്നു. ഈ സ്മാർട്ട്ഫോണിനകത്ത് ഏതെങ്കിലും തരത്തിൽ വെള്ളം കയറിയാൽ അത് എന്നെന്നേക്കുമായി നശിച്ചുപോകുവാനുള്ള സാധ്യതയേറെയാണ്. ഈ മഴക്കാലത്ത് നിങ്ങളുടെ സ്മാർട്ട്ഫോൺ എങ്ങനെ സംരക്ഷിക്കാം എന്നുള്ള കാര്യം നമുക്ക് ഇവിടെ പരിശോധിക്കാം.

വാട്ടർ പ്രൂഫ് സ്മാർട്ഫോൺ കവറുകൾ

വാട്ടർ പ്രൂഫ് സ്മാർട്ഫോൺ കവറുകൾ

നിങ്ങളുടെ സ്മാർട്ഫോണിനെ മഴയിൽ നിന്നും സംരക്ഷിക്കുവാനുള്ള ഒരു പ്രധാന മാർഗമാണ് ഒരു വാട്ടർ പ്രൂഫ് കവർ ഉപയോഗിച്ച്‌ സൂക്ഷിക്കുക എന്നുള്ളത്. വെള്ളത്തെ പ്രതിരോധിക്കുന്ന സ്മാർട്ട്‌ഫോൺ കവറുകൾ ഇത്തിരി വിലയുള്ളതാണെങ്കിലും ഈ മൺസൂൺ കാലത്ത് വാട്ടർപ്രൂഫ് കവർ ഉപയോഗിക്കുന്നത് എന്തുകൊണ്ടും ഒരു മികച്ച തീരുമാനം തന്നെയാണ്. കഴിവതും നല്ല ഗുണമേന്മയുള്ള ഒരു വാട്ടർ പ്രൂഫ് സ്മാർട്ഫോൺ കവർ വാങ്ങി ഉപയോഗിക്കുക.

പ്ലാസ്റ്റിക്ക് ബാഗ്

പ്ലാസ്റ്റിക്ക് ബാഗ്

സിപ്പ് ലോക്ക്, സിലിക്ക ജെൽ എന്നിവ നിങ്ങളുടെ കൈയിൽ ഇല്ലായെങ്കിൽ ഒരു പ്ലാസ്റ്റിക് കവറിൽ കുറച്ച് ന്യൂസ് പേപ്പർ നിറച്ചതിന് ശേഷം നിങ്ങളുടെ സ്മാർട്ട്‌ഫോൺ ഒരു തൂവാല കൊണ്ട് പൊതിയുക, ശേഷം വീണ്ടും പേപ്പർ ഉപയോഗിച്ച് പൊതിയുക. എന്നിട്ട് ഈ പ്ലാസ്റ്റിക്ക് ബാഗിനുള്ളിൽ ഇടുക. ഇത് വെള്ളം ഞൊടിയിടയിൽ വലിച്ചെടുക്കുകയും, നിങ്ങളുടെ സ്മാർട്ഫോൺ സുരക്ഷിതമായി ഇരിക്കുകയും ചെയ്യും.

ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിക്കുക

ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിക്കുക

മഴസമയത്ത് സ്മാർട്ഫോൺ ഇപ്പോഴും പുറത്തെടുക്കുന്നത് അത്ര നല്ല കാര്യമല്ല. ഏതെങ്കിലും കാരണവശാൽ വെള്ളം നിങ്ങളുടെ സ്മാർട്ഫോണിനകത്ത് കയറിയാൽ പിന്നെ അത് കേടാകുവാൻ അധികം സമയം വേണമെന്നില്ല. നിങ്ങളുടെ സ്മാർട്ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള ഒരു ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിക്കുന്നത് എപ്പോഴും സ്മാർഫോൺ പുറത്തെടുക്കുവാനുള്ള സാഹചര്യം ഒഴിവാക്കുന്നു. ഈ ബ്ലൂടൂത്ത് ഹെഡ്സെറ്റ് ഉപയോഗിച്ച് കോളുകൾ എടുക്കുവാനും മറ്റും ചെയ്യുന്നത് നിങ്ങളുടെ സ്മാർട്ഫോൺ സുരക്ഷിതമാക്കും.

നനഞ്ഞ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക

നനഞ്ഞ സ്മാർട്ട്ഫോൺ ചാർജ് ചെയ്യുന്നത് ഒഴിവാക്കുക

ഈർപ്പമുള്ള സ്മാർട്ട്‌ഫോൺ ചാർജ് ചെയ്യുന്നത് ആ സ്മാർട്ഫോണിനെ എന്നെന്നേക്കുമായി ഇല്ലാതാക്കാം. ഫോണിൻറെ ചാർജിംഗ് പോർട്ടിൽ ഈർപ്പമുണ്ടെങ്കിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായേക്കാം. സ്മാർട്ഫോൺ ചാർജ് ചെയ്യുന്നതിനുമുമ്പ് ഈർപ്പം ഒട്ടുമില്ല എന്നുള്ള കാര്യം ഉറപ്പിക്കുക. ചെറുതായി ഈർപ്പം തട്ടിയ സ്മാർട്ഫോൺ ശരിക്കും തുണികൊണ്ട് തുടച്ച് ഈർപ്പം ഇല്ലായെന്നുള്ള കാര്യം ഉറപ്പാക്കുക.

ഒരു ബേസിക് ഹാൻഡ്‌സെറ്റ് കരുതുക

ഒരു ബേസിക് ഹാൻഡ്‌സെറ്റ് കരുതുക

മഴക്കാലത്ത് നിങ്ങൾ പുറത്ത് പോവുകയാണെകിൽ കൈയിൽ ഒരു ബേസിക് മോഡൽ സ്മാർട്ഫോൺ കരുതുക. ഇത് നിങ്ങളുടെ സ്മാർട്ഫോൺ സുരക്ഷിതമാക്കുവാൻ സഹായിക്കുന്നു. സാധാരണ ബേസിക് മോഡൽ പെട്ടന്ന് വെള്ളം കയറി ഇല്ലാതാകുവാനുള്ള സാഹചര്യം കുറവാണ്. മാത്രവുമല്ല, അതിന് ഈർപ്പം തട്ടി എന്തെങ്കിലും സംഭവിച്ചാലും ശരിയാക്കുവാൻ അധികം ചിലവും വരുന്നില്ല. കൈകാര്യം ചെയ്യുവാനും എളുപ്പവുമാണ് ഒരു ബേസിക് ഹാൻഡ്‌സെറ്റ് മോഡൽ.

എപ്പോഴും കൈയിൽ ഒരു തൂവാല കരുതുക

എപ്പോഴും കൈയിൽ ഒരു തൂവാല കരുതുക

നിങ്ങളുടെ സ്മാർട്ട്‌ഫോൺ ആകസ്മികമായി നനഞ്ഞാൽ വെള്ളം തുടയ്ക്കാൻ നിങ്ങൾക്ക് ഹാൻഡ് ടവൽ ഉപയോഗിക്കാം. മറ്റൊരു തരത്തിൽ ഈ സ്മാർട്ട്ഫോൺ തൂവാലയിൽ പൊതിഞ്ഞ് നിങ്ങളുടെ ബാഗിൽ വയ്ക്കുകയും വെള്ളം കേടാകാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യാം.

സിലിക്ക ജെല്ലുകളുള്ള സിപ്പ് ലോക്ക്

സിലിക്ക ജെല്ലുകളുള്ള സിപ്പ് ലോക്ക്

നിങ്ങൾ ഷൂ അല്ലെങ്കിൽ അത്തരത്തിൽ എന്തെങ്കിലും വാങ്ങുമ്പോൾ ലഭിക്കുന്ന സിലിക്ക ജെല്ലിൻറെ ചെറിയ പാക്കറ്റുകൾ നിങ്ങൾക്ക് വാട്ടർ റെസിസ്റ്റൻസായി ഉപയോഗിക്കാവുന്നതാണ്. ഈ സിലിക്ക ജെൽ പാക്കറ്റുകളിലൊന്ന് സിപ്പ് ലോക്കിനൊപ്പം നിങ്ങളുടെ ബാഗിൽ സൂക്ഷിക്കുക. മഴ സമയത്ത് പുറത്ത് പോകുമ്പോൾ ഈ കവറിൽ ഫോൺ സൂക്ഷിച്ചാൽ ഈർപ്പം നിലനിൽക്കില്ല. കാരണം, സിലിക്ക ജെൽ പാക്കറ്റുകൾ ഈർപ്പം വലിച്ചെടുക്കുകയും ഫോൺ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.

Best Mobiles in India

English summary
All the services we need are available on smartphones today. Therefore, it is important to carry a smartphone with you at all times. That is why we need a smartphone at any time. At the same time, when you use your smartphone during the rainy season, you need a little extra care.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X