വാട്ട്‌സ്ആപ്പ് ഉപയോഗിക്കുമ്പോൾ ഈ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക

|

വാട്ട്‌സ്ആപ്പിന് ലോകമെമ്പാടുമായി രണ്ട് ബില്യൺ ഉപയോക്താക്കളുണ്ടെന്ന് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്ലിക്കേഷൻ പറയുന്നു. ഇത് ശരിക്കും അമ്പരപ്പിക്കുന്ന ഒരു റിപ്പോർട്ട് തന്നെയാണ്. ഫേസ്ബുക്കിന്റെ ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്ലിക്കേഷനായ വാട്ട്സ്ആപ്പ് ഇന്ന് പേഴ്സണൽ മെസ്സേജുകൾ അയയ്ക്കാൻ മാത്രമല്ല ഔദ്യോഗിക കാര്യങ്ങൾക്കായി സന്ദേശങ്ങൾ കൈമാറാനും ഉപയോഗിച്ചുവരുന്നു. ഉപയോക്താക്കൾക്ക് സ്ഥിരമായി പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്ന വാട്ട്സ്ആപ്പിന് നിരവധി സവിശേഷതകളുണ്ട്. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ഷനായാല്‍ കൂടിയും വാട്ട്‌സാപ്പിൻറെ വേഗത എടുത്ത് പറയേണ്ട ഒന്നാണ്. സന്ദേശങ്ങൾ സ്വകാര്യമായി സൂക്ഷിക്കുന്നതിന് എൻഡ്-ടു-എൻഡ് എൻ‌ക്രിപ്ഷൻ ഉപയോഗിക്കുന്നത് പോലുള്ള ചില സെക്യൂരിറ്റി ഫീച്ചറുകൾ ഇതിന് ഉണ്ട്.

​നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ആക്‌സസ് എല്ലാവർക്കും നൽകുന്നത് ഒഴിവാക്കുക

​നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ആക്‌സസ് എല്ലാവർക്കും നൽകുന്നത് ഒഴിവാക്കുക

നിങ്ങളുടെ ഫോൺ നമ്പർ പലയിടത്തും നൽകേണ്ടതായി വരും. ചിലപ്പോൾ നൽകുന്ന നമ്പർ സേവ് ചെയ്യ്ത് സൂക്ഷിക്കുന്ന ആളുകളുമുണ്ടാകും. ഇവർ ചിലപ്പോൾ അപരിചിതരും ആയേക്കാം. അവരുടെ നമ്പർ നിങ്ങളുടെ കോൺടാക്റ്റ് ലിസ്റ്റിലും ചിലപ്പോൾ സേവ് ചെയ്യ്ത് കണ്ടേക്കാം. അതുകൊണ്ടുതന്നെ, അവർക്ക് നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് പ്രവേശനം ലഭിക്കും.അതിനാൽ, നിങ്ങളുടെ കോൺ‌ടാക്റ്റ് ലിസ്റ്റ് പരിശോധിക്കുകയും നിങ്ങൾ‌ ഇനി ഒരിക്കലും ബന്ധപ്പെടാൻ സാദ്ധ്യതയില്ലാത്ത ആളുകളുടെ ഫോൺ‌ നമ്പറുകൾ‌ നീക്കം ചെയ്യാനും ശ്രദ്ധിക്കുക.

​ടച്ച് ഐഡി/ഫെയ്‌സ് ഐഡി ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കുക

​ടച്ച് ഐഡി/ഫെയ്‌സ് ഐഡി ഉപയോഗിച്ച് വാട്ട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമാക്കുക

വാട്ട്‌സ്ആപ്പ് അക്കൗണ്ട് സുരക്ഷിതമായി ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. നിങ്ങളുടെ ഫോൺ വേറൊരാളുടെ കൈയിൽ കിട്ടിയാൽ അവർ ചിലപ്പോൾ ഫോൺ തുറന്ന് നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് ദുരുപയോഗം ചെയ്യുവാൻ സാധ്യതയുണ്ട്. പാസ്സ്‌വേർഡ് നൽകുമ്പോൾ ഇത്തരമൊരു സാഹചര്യം ഒഴിവായി കിട്ടും. ഈ ടു സ്റ്റെപ്പ് വെരിഫിക്കേഷൻ നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടിൻറെ സുരക്ഷാ ഉറപ്പാക്കുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഫിംഗർപ്രിന്റ് ലോക്ക് സംവിധാനവും കൂടുതൽ സുരക്ഷയാണ് ഒരുക്കുന്നത്. പലതവണ പാസ്സ്‌വേർഡ് നൽകുവാനുള്ള മടി കാരണം പലരും ഈ സേവനം ഒഴിവാക്കാറുണ്ട്. എന്നാൽ, അത് അത്ര നല്ല പ്രവണതയായി കാണുവാൻ കഴിയില്ല. 'സൂക്ഷിച്ചാൽ ദുഖിക്കേണ്ട' അത്രതന്നെ.

​സ്റ്റാറ്റസ് സന്ദേശങ്ങൾ ഒരുപരിധിവിട്ട് മറ്റുള്ളവർക്ക് നൽകാതിരിക്കുക

​സ്റ്റാറ്റസ് സന്ദേശങ്ങൾ ഒരുപരിധിവിട്ട് മറ്റുള്ളവർക്ക് നൽകാതിരിക്കുക

സ്റ്റാറ്റസ് സന്ദേശങ്ങൾ നിങ്ങളുടെ കൂട്ടുകാരുമായും അല്ലെങ്കിൽ കുടുംബാംഗങ്ങളുമായും മാത്രമായി ഷെയർ ചെയ്യാനുള്ളതാണ്. അതേസമയം, മറ്റുള്ളവർക്ക് കാണുന്ന രീതിയിൽ സ്റ്റാറ്റസ് ഇടാതിരിക്കുക. നിങ്ങളുടെ സ്റ്റാറ്റസ് സന്ദേശങ്ങൾ കാണുന്നതിൽ നിന്ന് മറ്റുള്ള ആളുകളെ ഒഴിവാക്കുന്നതിനായി 'പ്രൈവസി സെറ്റിങ്സ്' രീതിയിൽ അത്യാവശ്യമായ മാറ്റങ്ങൾക്ക് അനുസൃതമാക്കുക.

നിങ്ങളെ മറ്റൊരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കുന്നത് ഒഴിവാക്കുക

നിങ്ങളെ മറ്റൊരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കുന്നത് ഒഴിവാക്കുക

നിങ്ങളെ ഗ്രൂപ്പ് ചാറ്റുകളിലേക്ക് ആർക്കൊക്കെ ചേർക്കാനാകുമെന്ന് നിയന്ത്രിക്കാനുള്ള ഒരു ഓപ്ഷൻ വാട്ട്‌സ്ആപ്പ് നൽകുന്നു. 'പ്രൈവസി സെറ്റിങ്സ്' സാധാരണയായി എല്ലാവരും (ആർക്കും നിങ്ങളെ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് ചേർക്കാൻ കഴിയും), 'മൈ കോൺടാക്റ്റ്സ്‌' (കോൺടാക്റ്റ് ലിസ്റ്റിലുള്ള ആളുകൾക്ക് ചേർക്കാൻ കഴിയും), 'മൈ കോൺടാക്റ്റ്സ്‌' എക്സെപ്റ്റ്' (നിങ്ങളെ ഒരു ഗ്രൂപ്പിലേക്ക് ആർക്കൊക്കെ ചേർക്കാമെന്ന് തിരഞ്ഞെടുക്കാൻ ഇത് നിങ്ങളെ അനുവദിക്കുന്നു). ഏതെങ്കിലും ഗ്രൂപ്പ് ചാറ്റിലേക്ക് നിങ്ങളെ ചേർക്കാൻ മറ്റൊരു വ്യക്തിയെ അനുവദിക്കാതിരിക്കുന്നത് വളരെ നല്ലതാണ്.

ഫോൺ ഗാലറിയിലേക്ക് വാട്ട്‌സ്ആപ്പ് മീഡിയ ഫയലുകൾ ചേർക്കുന്ന ഓപ്‌ഷൻ മാറ്റുക

ഫോൺ ഗാലറിയിലേക്ക് വാട്ട്‌സ്ആപ്പ് മീഡിയ ഫയലുകൾ ചേർക്കുന്ന ഓപ്‌ഷൻ മാറ്റുക

അനാവശ്യമായി നിങ്ങളുടെ സ്മാർട്ഫോൺ ഗ്യാലറിയിലേക്ക് വാട്ട്‌സ്ആപ്പ് മീഡിയ ഫയലുകൾ ചേർക്കുന്നത് സ്റ്റോറേജ് കപ്പാസിറ്റി കുറയ്ക്കുവാൻ ഇടയാക്കും. ഗ്യാലറിയിലേക്ക് ചേർക്കപ്പെടുന്ന വാട്ട്‌സ്ആപ്പ് മീഡിയ ഫയലുകളിൽ നിങ്ങൾക്ക് ആവശ്യമില്ലാത്തതോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾക്ക് വഴിവെക്കുന്നതോ ആയ ഫയലുകൾ ഒഴിവാക്കുവാൻ ഈ ഓപ്ഷൻ സഹായിക്കും.

അശ്ലീല ക്ലിപ്പുകളോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒന്നുംതന്നെ വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്യരുത്

അശ്ലീല ക്ലിപ്പുകളോ അല്ലെങ്കിൽ അത്തരത്തിലുള്ള ഒന്നുംതന്നെ വാട്ട്‌സ്ആപ്പിൽ ഷെയർ ചെയ്യരുത്

വാട്ട്‌സ്ആപ്പിലുടനീളമുള്ള ആളുകളുടെ അശ്ലീല ക്ലിപ്പുകളോ വീഡിയോ ക്ലിപ്പുകളോ പങ്കിടുന്നത് സൈബർ കുറ്റകൃത്യമാണ്. നിങ്ങൾ അങ്ങനെ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഗുരുതരമായ പ്രശ്‌നത്തിലാകും. അത്തരം കാര്യങ്ങൾ ചെയ്യാതിരിക്കാൻ പ്രത്യകം ശ്രദ്ധിക്കുക. അല്ലാത്തപക്ഷം, ശിഷ്ടകാലം ജയിലിൽ കഴിയേണ്ടതായി വരും.

​ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ചാറ്റുകളുടെ ഓട്ടോ ബാക്കപ്പ് നിർത്തുക

​ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ ചാറ്റുകളുടെ ഓട്ടോ ബാക്കപ്പ് നിർത്തുക

ഐക്ലൗഡിലോ ഗൂഗിൾ ഡ്രൈവിലോ സൂക്ഷിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റ് ബാക്കപ്പുകൾ എൻ‌ക്രിപ്റ്റ് ചെയ്തിട്ടില്ല. അതിനാൽ, പ്രധാനപ്പെട്ട ചാറ്റുകൾ‌ അവ എക്‌സ്‌പോർട്ട് ചെയ്യുകയും മറ്റെവിടെയെങ്കിലും സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്യേണ്ടതാണ്. എല്ലാ വാട്ട്‌സ്ആപ്പ് ചാറ്റുകളും അനാവശ്യമായി ബാക്കപ്പ് ചെയ്യുന്നത് സ്റ്റോറേജ് സ്പേസ് കുറയ്ക്കുന്നു.

​ഡിവൈസ് ലിങ്കിങ് സെക്യൂരിറ്റി അപ്ഡേറ്റ് ഓണക്കുക

​ഡിവൈസ് ലിങ്കിങ് സെക്യൂരിറ്റി അപ്ഡേറ്റ് ഓണക്കുക

നിങ്ങളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ട് വാട്ട്‌സ്ആപ്പ് വെബ് വഴി ലാപ്ടോപ്പ്/ഡെസ്ക്ടോപ്പുമായി ബന്ധിപ്പിക്കുന്നതിന് ഫോണിൽ നിന്ന് ക്യുആർ കോഡ് സ്‌കാൻ ചെയ്യുന്നതിനുമുമ്പ് നിങ്ങളുടെ ഫോണിൽ ഫേസ് റെക്കഗ്‌നിഷൻ അല്ലെങ്കിൽ ഫിംഗർപ്രിന്റ് അൺലോക്ക് ഉപയോഗിക്കാൻ ആവശ്യപ്പെടും. ഈ ഫീച്ചർ ഉപയോഗിച്ച്, ഒരു വെബ് / ഡെസ്ക്ടോപ്പ് ലോഗിൻ ചെയ്യുമ്പോഴെല്ലാം നിങ്ങളുടെ വാട്ട്‌സ്ആപ്പ് ചാറ്റുകൾ മറ്റൊരാൾ കാണുന്നില്ലെന്ന് ഉറപ്പുവരുത്തികൊണ്ട് ഒരു നോട്ടിഫിക്കേഷൻ ലഭിക്കും.

Best Mobiles in India

English summary
WhatsApp's speed is one of the highlights, even with a slow internet connection. It has some security features, such as using end-to-end encryption to keep messages private.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X