മഴയിൽ നഷ്ടപ്പെട്ടുപോയവ എങ്ങനെ വീണ്ടെടുക്കാം?

By Shafik
|

മഹാപ്രളയം ദുരിതം വിതച്ചു പോയതിന് പിന്നാലെ അതിനൊപ്പം നമ്മളിൽ പലരുടെയും വിലപ്പെട്ട പല രേഖകളും കടലാസുകളും സർട്ടിഫിക്കറ്റുകളും എല്ലാം തന്നെ നഷ്ടമായിട്ടുണ്ടാകും. ആധാർ കാർഡ് ആവാം, സ്കൂൾ സർട്ടിഫിക്കറ്റുകൾ ആകാം, വീടിന്റെ ആധാരമാകാം, വാഹനത്തിന്റെ പേപ്പറുകൾ ആകാം അങ്ങനെ പല രേഖകളും നിങ്ങൾക്ക് നഷ്ടമായിട്ടുണ്ടാകും. എന്നാൽ ഇതോർത്ത് വിഷമിച്ചിരിക്കാതെ ഇവ ഓരോന്നായി വേഗത്തിൽ തന്നെ വീണ്ടെടുക്കാവുന്നതാണ്. അങ്ങനെ ഓരോന്നും തിരിച്ചുകിട്ടാനായി ചെയ്യേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ചുവടെ വിവരിക്കാം.

 

പാഠപുസ്തകങ്ങൾ

പാഠപുസ്തകങ്ങൾ

മഴയിൽ കുതിർന്ന് ഇല്ലാതായ പാഠപുസ്തകങ്ങൾ തിരിച്ചുകിട്ടാനായി ചെയ്യേണ്ടത് ആദ്യം നിങ്ങളുടെ പ്രധാന അധ്യാപകനെ കണ്ട് ഇത്ര പുസ്തകങ്ങൾ നഷ്ടമായി എന്ന സാക്ഷ്യപത്രം വാങ്ങിക്കുക. ശേഷം ഇതുമായി ഡിഡി ഓഫീസിൽ ചെന്നാൽ നിങ്ങൾക്ക് വേണ്ട എല്ലാ പുസ്തകങ്ങളും ലഭ്യമാകും.

വാഹന രേഖകൾ

വാഹന രേഖകൾ

വാഹനത്തിന്റെ രേഖകളായ ആർസി ബുക്ക്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കേടുപാടുകൾ സംഭവിച്ച് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വന്നിട്ടുണ്ടെങ്കിൽ അവയുമായി ആർടിഒ ഓഫിസിൽ എത്തിയാൽ പുതിയതിനായി നിങ്ങൾക്ക് അപേക്ഷിക്കാം. വാഹനത്തിന് ലോൺ ഉണ്ടെങ്കിൽ അതിന്റെ എൻഒസി പേപ്പർ കൂടെ കരുതുക. ഇനി നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ പത്രത്തിൽ പരസ്യം കൊടുത്ത് അപേക്ഷിച്ചാൽ രണ്ടാഴ്ചക്കുളിൽ പുതിയ രേഖകൾ ലഭ്യമാകും.

ആധാർ കാർഡ്
 

ആധാർ കാർഡ്

ഇത് താരതമ്യേന വളരെ എളുപ്പമുള്ള പ്രക്രിയയാണ്. ഇതിനായി തൊട്ടടുത്തുള്ള ആധാർ എൻറോൾമെൻറ് സെന്ററിൽ പോവുക, അവിടെ നിങ്ങളുടെ പേരും ജനനതിയ്യതിയും വിലാസവും പറഞ്ഞുകൊടുത്താൽ ഇ-ആധാർ ഡൗൺലോഡ് ചെയ്തു പ്രിന്റ് എടുത്ത് തരും. തുടർന്ന് അവ നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

റേഷൻ കാർഡ്

റേഷൻ കാർഡ്

റേഷൻ കാർഡ് നഷ്ടമായവർക്ക് താത്കാലിക റേഷൻ കാർഡിനായി താലൂക്ക് ഓഫീസിൽ അപേക്ഷിക്കാം. റേഷൻ കാർഡിന്റെ പകർപ്പ് കയ്യിലുണ്ടെങ്കിൽ അതുമായി പുതിയ റേഷൻ കാർഡിന് അപേക്ഷിക്കാം, ഇനി ഇല്ലാ എങ്കിലും പുതിയ കാർഡിനായി അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ അവിടെ നിന്നും ലഭ്യമാകും.

വോട്ടർ ഐഡി

വോട്ടർ ഐഡി

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ സന്ദർശിച്ച് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്യുക. ശേഷം അത് കൃത്യമായി പൂരിപ്പിച്ച് വോട്ടർ ഐഡിയുടെ പകർപ്പും 25 രൂപ ഫീസും നൽകി തഹസിൽദാർക്ക് അപേക്ഷ നൽകുക. ഇനി വോട്ടർ ഐഡി കാർഡിന്റെ നമ്പർ അറിയില്ലെങ്കിൽ ഇതേ വെബ്സൈറ്റിൽ തിറയാനുള്ള സൗകര്യമുണ്ട്. അതും ഉപയോഗപ്പെടുത്താം.

ആധാരം

ആധാരം

ആധാരമാണ് നഷ്ടപ്പെട്ടത് എങ്കിൽ നഷ്ടപ്പെട്ട ആധാരം ആരും ദുരുപയോഗം ചെയ്യരുത് എന്നുകാണിച്ചുകൊണ്ടുള്ള ഒരു പത്രപ്പരസ്യം ആദ്യം കൊടുക്കുന്നത് നല്ലതാണ്. ഇനി ഇത് കിട്ടാനായി സബ് രജിസ്ട്രാർ ഓഫിസ് സന്ദർശിച്ചാൽ ആധാരത്തിന്റെ അംഗീകൃത കോപ്പി നിങ്ങൾക്ക് ഉടൻ ലഭ്യമാകും. ആധാരം രെജിസ്റ്റർ ചെയ്ത നമ്പർ, തിയ്യതി, ആളുടെ പേര് വിവരങ്ങൾ എന്നിവയെല്ലാം തന്നെ വെച്ച് സെർച്ച് ചെയ്യാനുള്ള സൗകര്യവും ഇവിടെ ലഭ്യവുമാണ്.

ഉടൻ വാട്സാപ്പ് പഴയ ചാറ്റും ചിത്രങ്ങളും എല്ലാം തന്നെ ഡിലീറ്റ് ചെയ്യും! എങ്ങനെ ബാക്കപ്പ് ചെയ്യാം?ഉടൻ വാട്സാപ്പ് പഴയ ചാറ്റും ചിത്രങ്ങളും എല്ലാം തന്നെ ഡിലീറ്റ് ചെയ്യും! എങ്ങനെ ബാക്കപ്പ് ചെയ്യാം?

Best Mobiles in India

English summary
Kerala Flood: How to Apply for Lost Certificates and ID Proofs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X