എങ്ങനെ പെയ്ടിഎം വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാം?
പെയ്ടിഎം നിങ്ങൾക്കായി ഈ അടിയന്തിര ഘട്ടത്തിൽ കേരളജനതയെ സഹായിക്കുന്നതിനായി പ്രത്യേക വിഭാഗം അവതരിപ്പിച്ചിട്ടുണ്ട്. പേടിഎം ആപ്പ് അല്ലെങ്കിൽ വെബ്സൈറ്റ് തുറന്നാൽ Kerela Flood എന്നൊരു പുതിയ സെക്ഷൻ കാണാം. അവിടെ ക്ലിക് ചെയ്‌താൽ നിങ്ങൾക്ക് പണം അടയ്ക്കാനുള്ള ഓപ്ഷൻ വരും. ഇതിനായി എന്തെല്ലാം ചെയ്യണം എന്ന് നോക്കാം.

സ്റ്റെപ്പ് 1
പെയ്ടിഎം ആപ്പ് തുറക്കുക. ആപ്പിൽ മുകളിൽ ചിത്രത്തിൽ കാണിച്ച സ്ഥലത്ത് കാണുന്ന Donate Kerala Floods എന്ന സ്ഥലത്ത് ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 2
ഉടൻ തന്നെ അടുത്ത പേജ് ലോഡായി വരും. അവിടെ 500, 1000, 2000 എന്നിങ്ങനെ ഓപ്ഷനുകൾ കാണാം. ഇതിൽ ഏതെങ്കിലും തുകയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ അത് ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 3
ഇനി അതല്ല നിങ്ങൾക്ക് അതിൽ കുറവോ അധികമോ ആണ് കൊടുക്കേണ്ടത് എങ്കിൽ അത് മുകളിൽ ടൈപ്പ് ചെയാം. ശേഷം താഴെയുള്ള പ്രൊസീഡ് ബട്ടൺ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4
ഇനി നിങ്ങൾ സാധാരണ പെയ്ടിഎമ്മിൽ റീചാർജ് ചെയ്യുമ്പോളും മറ്റ് ഇടപാട് നടത്തുമ്പോളും എല്ലാം വരുന്ന അതെ പേജ് വരും. അവിടെ നിങ്ങളുടെ ബാങ്ക് വിവരങ്ങൾ ആദ്യമേ സേവ് ചെയ്തുവെച്ചിട്ടുണ്ടെങ്കിൽ കാണിക്കും. ഇല്ലെങ്കിൽ പുതുതായി കൊടുക്കാം. ശേഷം ഒട്ടിപി അല്ലെങ്കിൽ ബാങ്ക് കാർഡ് പിൻ എന്നിവ ഉപയോഗിച്ച് പേയ്‌മെന്റ് നടത്താം.

ഇനി ഓൺലൈൻ വഴി നേരിട്ട് അടയ്ക്കാൻ
സംഭാവന https://donation.cmdrf.kerala.gov.in/ ലേക്ക് നേരിട്ട് സംഭാവന ചെയ്യുക എന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. ഇതിനായി വെബ്സൈറ്റിലേക്ക് നിങ്ങൾ ലോഗ് ചെയ്തതിനുശേഷം 'Donate' മെനുവിൽ ക്ലിക്ക് ചെയ്ത് ഓൺലൈൻ സംഭാവന ഫോം പൂരിപ്പിക്കുക. ഇമെയിൽ ഐഡി, പേര്, ഫോൺ നമ്പർ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ആവശ്യപ്പെടും. അത് കൊടുത്തതിന് ശേഷം നിങ്ങൾ പേയ്മെന്റ് ഗേറ്റ്വെയിലേക്ക് എത്തും. അവിടെ നിങ്ങൾക്ക് നെറ്റ് ബാങ്കിങ്ങ്, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡുകൾ വഴി പണമടയ്ക്കാം.അടയ്ക്കാം. അങ്ങനെ ഇടപാട്നടന്നാൽ നിങ്ങൾക്ക് ഡിസ്പ്ലേയിലും ഇമെയിൽ വിലാസത്തിലു പേയ്മെന്റ് വിജയ അറിയിപ്പ് കിട്ടും. ഒപ്പം ധനകാര്യ സെക്രട്ടറിയിൽ നിന്നുള്ള ഒരു സർട്ടിഫിക്കറ്റും നിങ്ങൾക്ക് ലഭിക്കും


Click it and Unblock the Notifications








