ഗൂഗിള്‍ അക്കൗണ്ടിന്റെ വിവരങ്ങളെല്ലാം ഗൂഗിള്‍ ഡാഷ്‌ബോര്‍ഡില്‍ അറിയാം

Posted By: Super

ഗൂഗിള്‍ അക്കൗണ്ടിന്റെ വിവരങ്ങളെല്ലാം ഗൂഗിള്‍ ഡാഷ്‌ബോര്‍ഡില്‍ അറിയാം

ഗൂഗിളിന്റെ സേവനങ്ങളില്‍ ചിലതെങ്കിലും ഉപയോഗിക്കുന്നവരാകും ഒട്ടുമിക്കവരും. ജിമെയില്‍, ഗൂഗിള്‍ കലണ്ടര്‍, പിക്കാസ, യുട്യൂബ്, ഉള്‍പ്പടെ ധാരാളം സേവനങ്ങള്‍ ഗൂഗിള്‍ ലഭ്യമാക്കുന്നുമുണ്ട്. ഒന്നിലേറെ ഗൂഗിള്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒറ്റയിരുപ്പില്‍ എല്ലാ അക്കൗണ്ടിലേയും വിവരങ്ങളുടെ ഏകദേശ രൂപം ലഭിക്കാന്‍ ഗൂഗിള്‍ ഡാഷ്‌ബോര്‍ഡ് സഹായിക്കും.

ഗൂഗിള്‍ ഡാഷ്‌ബോര്‍ഡില്‍ സൈന്‍ ഇന്‍ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഗൂഗിള്‍ അക്കൗണ്ട്‌സ് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനാകും. സൈന്‍ ഇന്‍ ചെയ്ത്  കഴിഞ്ഞാല്‍ നിങ്ങള്‍ ഏതെല്ലാം ഗൂഗിള്‍ സേവനമാണ് ഒരേ അക്കൗണ്ട് ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്തിട്ടുള്ളതെന്ന് അറിയാന്‍ സാധിക്കും.

ഓരോ അക്കൗണ്ടിലേയും ചില ചുരുക്കം വിവരങ്ങളും. ഓരോ അക്കൗണ്ടിന് നേരെയും അവയുടെ സെറ്റിംഗ്‌സ് ഓപ്ഷനും നല്‍കിയിട്ടുണ്ടാകും അതിനാല്‍ ഒരൊറ്റ പേജില്‍ വെച്ച് തന്നെ ഒന്നിലേറെ ഗൂഗിള്‍ സേവനങ്ങളുടെ സെറ്റിംഗ്‌സ് മാനേജ് ചെയ്യാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot