ഒരു ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

Written By:

ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഫേസ്ബുക്ക് വാട്ട്‌സാപ്പ് എന്നിവ ഉപയോഗിക്കാനും മൊബൈല്‍ മതിയാകും. അത്രയധികം സവിശേഷതകള്‍ മൊബൈലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓപ്പോ എഫ്5 യൂത്ത് എഡിഷന്‍ കിടിലന്‍ സെല്‍ഫി ക്യാമറയുമായി എത്തി!!

ഒരു ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

എന്നാല്‍ പഠനത്തിനും ഓഫീസ് ജോലികള്‍ക്കും ലാപ്‌ടോപ്പുകള്‍ തന്നെ വേണം. ഇപ്പോഴത്തെ കാലഘട്ടത്തില്‍ ഒട്ടനേകം സവിശേഷതകളിലാണ് ലാപ്‌ടോപ്പുകളും, മൊബൈല്‍ ഫോണുകളും, ടിവികളും എല്ലാം വിപണിയില്‍ എത്തുന്നത്. എന്നാല്‍ ഇൗ ഗാഡ്ജറ്റുകളുടെ എല്ലാ സവിശേഷതകളും നിങ്ങള്‍ക്ക് അറിയാന്‍ സാധിക്കില്ല.

നിങ്ങള്‍ ഒരു ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ ഒട്ടനേകം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഉപയോഗം മാറുന്നതിനനുസരിച്ച് മോഡലിന്റെ ഗുണമേന്മയും കൂടിയതായിരിക്കണം. ഉപയോഗം എന്തുമായിക്കോട്ടോ, ലാപ്‌ടോപ്പ് വാങ്ങുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം.

ലാപ്‌ടോപ്പിന്റെ കാര്യക്ഷമതയെ ബാധിക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്. അവ ഏതെക്കെ എന്നു പരിശോധിക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗ്രാഫിക്‌സ് കാര്‍ഡ്

ഒരു ലാപ്‌ടോപ്പിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണ് ഗ്രാഫിക്‌സ് കാര്‍ഡ്. ഇന്റലിന്റെ ഐറിസ്, എച്ച്ഡി സീരീസുകളില്‍ ഗ്രാഫിക്‌സ് കാര്‍ഡുകള്‍ വൈദ്യുതി ഉപയോഗം കുറയ്ക്കുമെന്നു മാത്രമല്ല ലാപ്‌ടോപ്പ് അനാവശ്യമായി ചൂടാകാതെ നോക്കുകയും ചെയ്യും. മികച്ച പ്രവര്‍ത്തനം നടക്കണം എങ്കില്‍ മികച്ച ഗ്രാഫിക്‌സ് കാര്‍ഡ് തന്നെ വേണം എന്ന് ചിന്തിക്കുന്നത് തെറ്റിദ്ധാരണയാണ്.

വളരെ ഉയര്‍ന്ന തലത്തിലുളള പ്രോഗ്രാമുകള്‍ ചെയ്യുന്നവര്‍ക്ക് മാത്രം ഇത്തരത്തിലുളള ഗ്രാഫിക്‌സ് കാര്‍ഡുകള്‍ മതിയാകും. സാധാരണ നിലയിലുളള ഉപയോഗങ്ങള്‍ക്ക് ശരാശരി മികച്ച ഒരു പ്രോസസറും ആവശ്യത്തിന് റാമുമുളള ഇന്റഗ്രേറ്റ് ഗ്രാഫിക്‌സ് കാര്‍ഡുളള ലാപ്‌ടോപ്പ് മതിയാകും. ഗ്രാഫിക്‌സ് കാര്‍ഡുകളും വിലയും കണക്കിലെടുത്ത് വേണം ഇതു തീരുമാനിക്കാന്‍.

പ്രോസസര്‍

നമ്മള്‍ ഒരു ഉപകരണം വാങ്ങുമ്പോള്‍ ആദ്യം അറിയാന്‍ ആഗ്രഹിക്കുന്നത് അതിന്റെ പ്രോസസറിന്റെ കരുത്താണ്. മൂന്നാം തലമുറയോ നാലാം തലമുറയോ പ്രോസസറുകള്‍ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. ഇന്റലിന്റെ കോര്‍ ഐ3, ഐ5, ഐ7 എന്നിവയാണ് ലാപ്‌ടോപ്പുകളില്‍ പ്രധാനമായും ഉപയോഗിച്ചിരിക്കുന്ന പ്രോസസറുകള്‍.

സാധാരണ ഉപയോഗങ്ങള്‍ക്ക് ഐ3 മതിയാകും. എന്നാല്‍ ഇതിനേക്കാള്‍ മികച്ചതാണ് ഐ5 പ്രോസസര്‍ ആണ്‌. ഫോട്ടോഷോപ്പ്, മാറ്റ്‌ലാബ്, ഓട്ടോകാര്‍ഡ് തുടങ്ങിയവ ഉപയോഗിക്കുന്നതിന് ഐ5 പ്രോസസര്‍ ധാരാളം. എന്നാല്‍ ഇക്കൂട്ടത്തില്‍ ഏറ്റവും കരുത്ത് ഐ5 പ്രോസസറിനാണ്‌. ഡ്യുവല്‍ കോര്‍, ക്വാഡ് കോര്‍, ഒക്ടാകോര്‍ എന്നിവയാണ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഉപയോഗിച്ചിരിക്കുന്ന പ്രോസസറുകള്‍.

റാം

ഒരേ സമയം പല കാര്യങ്ങള്‍ വളരെ പെട്ടന്ന് കാര്യക്ഷമതയോടെ ചെയ്യുന്നതിനു ലാപ്‌ടോപ്പിനെ സഹായിക്കുന്ന ഒരു ഘടകമാണ് റാം. റാം ഉയരുന്നതിനനുസരിച്ച് ലാപ്‌ടോപ്പുകളുടെ പ്രകടനവും കൂടുന്നു. 6ജിബി റാം അല്ലെങ്കില്‍ 8ജിബി റാം എന്നിവ ഉണ്ടെങ്കില്‍ നിങ്ങളുടെ ലാപ്‌ടോപ്പിന്റെ പ്രവര്‍ത്തനം വളരെ മികച്ചതാകും. 2ജിബി റാം മുതലുളള ലാപ്‌ടോപ്പുകള്‍ വിപണിയില്‍ ഉണ്ട്.

ഏറ്റവും കുറഞ്ഞത് 4ജിബി റാം എങ്കിലും ലാപ്‌ടോപ്പുകളില്‍ വേണം. എന്നാല്‍ കുറഞ്ഞ റാമുളള ലാപ്‌ടോപ്പുകള്‍ ഉപയോഗിക്കുന്നവര്‍ പേടിക്കേണ്ട ആവശ്യവുമില്ല, 2000 രൂപ ചിലവാക്കിയാല്‍ ലാപ്‌ടോപ്പിലെ റാം ഉയര്‍ത്താനാകും.

സ്‌ക്രീന്‍

ലാപ്‌ടോപ്പിന്റെ ഒരു പ്രധാനപ്പെട്ട ഘടകമാണ് സ്‌ക്രീന്‍. സിനിമകള്‍ കാണാനും ചാറ്റു ചെയ്യാനും എല്ലാത്തിനു നിങ്ങള്‍ ഉറ്റു നോക്കുന്നത് സ്‌ക്രീനിലേക്കാണ്. അതിനാല്‍ മികച്ച ഡിസ്‌പ്ലേ നല്‍കുന്ന സ്‌ക്രീന്‍ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഒരു ചിത്രമെടുത്തു സൂം ചെയ്തു നോക്കിയാല്‍ സ്‌ക്രീനിന്റെ റസൊല്യൂഷനും ഗുണമേന്മയും അറിയാന്‍ സാധിക്കും. നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിക്കേണ്ടത് സ്‌ക്രീന്‍ വലുപ്പം കൂടുന്നതിനനുസരിച്ച് ലാപ്‌ടോപ്പിന്റെ ഭാരവും കൂടും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
There's a wide variety of sizes, features and prices, which makes choosing the right laptop a challenge.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot