ലാപ്‌ടോപ്പ് ശ്രദ്ധിച്ചു ഉപയോഗിച്ചാല്‍ കൂടുതല്‍ കാലം ഉപയോഗിക്കാം

Posted By: Arathy

ലാപ്‌ടോപ്പ് ഇന്നൊരു ആഡംബര വസ്തുവായി മാറികഴിഞ്ഞു. മൊബൈല്‍ കൊണ്ടുനടക്കുന്നതുപോലെയാണ് ആളുകള്‍ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ന് വിപണിയില്‍ ഇതിന് അത്യാവശ്യക്കാര്‍ ഏറെയാണ്. പക്ഷേ മിക്ക ലാപ്‌ടോപ്പുകള്‍ക്കും ഒരു കുഴപ്പമുണ്ട് ബാറ്ററി ഈടുനില്‍ക്കില്ല. ഇത് വിപണിയുടെ തന്ത്രമാണോ എന്നറിയില്ല. എന്തായാല്ലും ലാപാടോപ്പ് ഉപയോഗിക്കുന്നവര്‍ നേരിടുന്ന ഒരുപ്രശ്‌നം തന്നെയാണിത്. എന്നാല്‍ ഒന്ന് ശ്രദ്ധിച്ചാല്‍ കൂടുതല്‍ കാലം ലാപ്‌ടോപ്പ് ബാറ്ററി ഈടുനില്‍ക്കും. കാരണം നമ്മുടെ അശ്രദ്ധമൂലവും ബാറ്ററിക്ക് തകരാര്‍ സംഭവിക്കാറുണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശ്രദ്ധിക്കു

പലപ്പോഴും നമ്മള്‍ ലാപ്‌ടോപ്പുകള്‍ വയ്ക്കുന്നത് തോന്നിയ സ്ഥലങ്ങളിലാണ്. അതുകൊണ്ട് ഈര്‍പ്പമുള്ളതും, കഠിന ചൂടുള്ള സ്ഥലങ്ങളിലും വയ്ക്കാതിരിക്കുക

 

 

 

 

ശ്രദ്ധിക്കു

ചാര്‍ജ് ചെയ്യുവാന്‍ ഉപയോഗിക്കുന്ന ചാര്‍ജര്‍വയറുകള്‍ സൂക്ഷിച്ച് മടക്കിവയ്ക്കുക. ചാര്‍ജു ചെയ്തുകഴിഞ്ഞാല്‍ ലാപ്‌ടോപ്പില്‍ നിന്നു ഊരിവയ്ക്കണം

 

 

ശ്രദ്ധിക്കു

ചാര്‍ജ് ചെയ്തുകൊണ്ട് കുറേനേരം ലാപ്‌ടോപ്പ് ഉപയോഗിക്കരുത്

 

 

ശ്രദ്ധിക്കു

ചാര്‍ജ് തീരുവാന്‍ കാണിചാല്‍ വേഗം ലാപ്‌ടോപ്പ് ഓഫാക്കണം. അല്ലെങ്കില്‍ വേറൊരു ലാപ്‌ടോപ്പ് ബാറ്ററി കൈയില്‍ കരുതണം

ശ്രദ്ധിക്കു

ബാറ്ററി കേടുവന്നാല്‍ അതേ ലാപ്‌ടോപ്പിന്റെ ബാറ്ററി തന്നെ വാങ്ങണം. വാങ്ങുമ്പോള്‍ അതുറപ്പു വരുത്തണം

 

 

ശ്രദ്ധിക്കു

ലാപ്‌ടോപ്പ് ഇടയ്ക്ക് തുടച്ചു വൃത്തിയാക്കുക

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot