ആന്‍ഡ്രോയിഡ് ഫോണില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് എങ്ങനെ ഫോട്ടോകള്‍ എടുക്കാം?

|

എല്ലാ വര്‍ഷവും അനേകം സ്മാര്‍ട്ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നുണ്ട്. ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്കു പുറമേ സോഫ്റ്റ്‌വയറുകളിലും ഹാര്‍ഡ്‌വയറുകളിലും ഉപയോഗപ്രദമായ മാറ്റങ്ങളും വരുത്താറുണ്ട്. അത്തരമൊരു മാറ്റങ്ങളില്‍ ഒന്നാണ് ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍. കഴിഞ്ഞ വര്‍ഷത്തെ മിക്ക ഫോണുകളിലും ഇത് നടപ്പിലാക്കിയിരുന്നു.

ആന്‍ഡ്രോയിഡ് ഫോണില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് എങ്ങനെ ഫോട

തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ അണ്‍ലോക്ക് മാത്രമേ ഉണ്ടായിരുന്നുളളൂ. എന്നാല്‍ ദിവസം പുരോഗമിക്കുന്തോറും സ്ലൈഡിങ്ങ് നോട്ടിഫിക്കേഷനുകള്‍, ഫോട്ടോകള്‍ എടുക്കാനുളള സവിശേഷതകള്‍ അങ്ങനെ പലതിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് എങ്ങനെ ഫോട്ടോകള്‍ എടുക്കാം എന്ന പ്രക്രിയയാണ് ഇവിടെ കാണാന്‍ പോകുന്നത്.

ആന്‍ഡ്രോയിഡ് ഫോണില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് എങ്ങനെ ഫോട

സ്‌റ്റെപ്പ് 1: പിക്‌സല്‍ ഡിവൈസുകളും ഹുവായി സ്മാര്‍ട്ട്‌ഫോണുകളും ഈ സവിശേഷത പിന്തുണയ്ക്കുന്നു. മറ്റു ഫോണുകളില്‍ ഇവ പിന്തുണയ്ക്കുന്നില്ല. ഈ സാഹചര്യത്തില്‍ നിങ്ങള്‍ക്ക് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും Dactyl എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

സ്‌റ്റെപ്പ് 2:
ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ 'Open Settings page' ഓപ്ഷനിലേക്കു പോവുക. ഇവിടെ നിങ്ങള്‍ക്ക് പ്രേവേശനക്ഷമതയും (Configure accessibility), അനുമതി ക്രമീകരണങ്ങളും (Permission Settings) ക്രമീകരിക്കാന്‍ കഴിയും.

സ്‌റ്റെപ്പ് 3: നിങ്ങള്‍ക്ക് അനുവാദം ലഭിച്ചാല്‍ Dactyl പിന്തുണയ്ക്കുന്ന ആപ്ലിക്കേഷന്റെ ലിസ്റ്റുകള്‍ കാണാം. ഇവിടെ ഫോട്ടോകള്‍ എടുക്കുന്നതിന് ഫിങ്കര്‍പ്രിന്റ് സെന്‍സറിനോടൊപ്പം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ആപ്ലിക്കേഷന്‍ തിരഞ്ഞെടുക്കാം. ഇതിനോടൊപ്പം നിങ്ങള്‍ക്ക് 'Dactyl Service' നോട്ടിഫിക്കേഷന്‍ ഷട്ടര്‍ ബട്ടണിന്റെ മുകളിലായി കാണാം.

സ്‌റ്റെപ്പ് 4:
ഇനി നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഫിങ്കര്‍പ്രിന്റ് സ്‌കാനര്‍ ഉപയോഗിച്ച് ഫോട്ടോകള്‍ എടുക്കാം.

ഏറ്റവും മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ വാങ്ങാം ഇന്ത്യയില്‍!ഏറ്റവും മികച്ച ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ വാങ്ങാം ഇന്ത്യയില്‍!

Best Mobiles in India

Read more about:
English summary
While initially, Fingerprint is used just to unlock the device. But as the day progress, it is made to use for different purpose including sliding notifications, taking pictures and other functionalities. Today, we are going to see on how to capture a picture using the fingerprint scanner.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X