Home
How to

അ‌ക്ഷയ തൃതീയ: ഡിജിറ്റലായും 'ഐശ്വര്യം' വാങ്ങാം കേട്ടോ! ഇതാ ഇങ്ങനെ

അഖ തീജ് എന്നും അറിയപ്പെടുന്ന അക്ഷയ തൃതീയ വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിൻ്റെ മൂന്നാം ദിവസം ആഘോഷിക്കുന്ന ഒരു ആദരണീയമായ ഉത്സവമാണ്. ഈ വർഷം, ദൃക് പഞ്ചാംഗമനുസരിച്ച്, മെയ് 10 വെള്ളിയാഴ്ച, അതായത് ഇന്ന് ആണ് അക്ഷയ തൃതീയ ആഘോഷിക്കുന്നത്. ഹിന്ദു പാരമ്പര്യമനുസരിച്ച്, അക്ഷയ തൃതീയ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിന് സമർപ്പിച്ചിരിക്കുന്ന ദിനമാണ്. ഈ ദിവസം സ്വർണം വാങ്ങുന്നത് ഐശ്വര്യം കൊണ്ടുവരുമെന്ന് ആണ് വിശ്വാസം.

അക്ഷയതൃതീയ കാലത്ത് ചെറിയ ജ്വല്ലറി മുതൽ വലിയ ജ്വല്ലറി വരെ നല്ല തിരക്കാണ് ഉണ്ടാകാറ്. എല്ലാ വർഷവും ഈ ദിവസം വെളുപ്പിനെ മുതൽ പാതിരാത്രി വരെ സ്വർണ്ണ വില്പനകൾ നടക്കാറുണ്ട്.എന്നാൽ ഇങ്ങനെ ക്യൂ നിന്നും തിരക്കിൽ പെട്ടും ഒക്കെ സ്വർണം വാങ്ങേണ്ട കാര്യമുണ്ടോ? ഈ ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സ്വർണം ഈസി ആയി സ്വന്തമാക്കികൂടെ?

അ‌ക്ഷയ തൃതീയ: ഡിജിറ്റലായും 'ഐശ്വര്യം' വാങ്ങാം കേട്ടോ! ഇതാ ഇങ്ങനെ

ഫിസിക്കൽ ഗോൾഡ് സ്വന്തമാക്കുന്നതിന് ബദലായി ഓൺലൈൻ സ്വർണം വാങ്ങുന്നതിനുള്ള ആധുനിക രീതിയാണ് ഡിജിറ്റൽ ഗോൾഡ്. ഡിജിറ്റൽ ഗോൾഡ് പ്ലാറ്റ്‌ഫോമുകളിലൂടെ, ഉപയോക്താക്കൾക്ക് ഓൺലൈനായി സ്വർണം വാങ്ങാം. തത്തുല്യമായ തുക ഫിസിക്കൽ സ്വർണ്ണം ഇൻഷ്വർ ചെയ്ത ലോക്കറുകളിൽ സൂക്ഷിക്കും.

ഏറ്റവും കുറഞ്ഞ പർച്ചേസ് തുക ഒരു രൂപ ആയിരിക്കും. നിലവിലുള്ള മാർക്കറ്റ് നിരക്കുകളെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അവരുടെ ഡിജിറ്റൽ സ്വർണ്ണത്തിൻ്റെ മുഴുവൻ തുകയും അല്ലെങ്കിൽ ഒരു ഭാഗവും വിൽക്കാനുള്ള സൗകര്യമുണ്ട്. എസ്ഇബിഐയോ ആർബിഐയോ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ ഡിജിറ്റൽ സ്വർണ്ണ ഇടപാടുകൾ നടത്തുന്നില്ലെന്നും നികുതി ട്രീറ്റ്‌മെൻ്റ് ഫിസിക്കൽ സ്വർണ്ണത്തിന് ബാധകമാണെന്നും ശ്രദ്ധിക്കേണ്ടതാണ്.

ഡിജിറ്റൽ സ്വർണം ഓൺലൈനായി വാങ്ങുന്നതിന്, പേടിഎം അല്ലെങ്കിൽ ഗൂഗിൾ പേ പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളിൽ സാധിക്കും. എങ്കിലും, ഇതിലൂടെ ഡിജിറ്റൽ സ്വർണം എങ്ങനെ വാങ്ങും എന്ന സംശയം പലർക്കും ഉണ്ടായേക്കാം. ഈ ആപ്പുകൾ വഴി സ്വർണം വാങ്ങുന്നതിനെ കുറിച്ചുള്ള ഒരു ചെറിയ ഗൈഡ് ഇതാ.

പേടിഎം ആപ്പ് ഓപ്പൺ ആക്കിയതിന് ശേഷം All Services എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. അവിടെ കാണുന്ന സെർച്ച് ബാറിൽ Gold എന്ന് ടൈപ്പ് ചെയ്യുക. Buy in Grams അല്ലെങ്കിൽ Buy in Amount എന്ന ഓപ്‌ഷനിൽ നിങ്ങൾക്ക് വേണ്ട ഓപ്‌ഷൻ തിരഞ്ഞെടുക്കാവുന്നതാണ്.

എത്ര രൂപയ്ക്കാണോ നിങ്ങൾക്ക് ഡിജിറ്റൽ സ്വർണം വാങ്ങേണ്ടത് ആ രൂപ അക്കങ്ങളായി ടൈപ്പ് ചെയ്യുക. ശേഷം Proceed എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക. പേടിഎം വാലറ്റ്, യുപിഐ, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് പേയ്‌മെൻ്റ് പൂർത്തിയാക്കാം.

ഇനി ഗൂഗിൾ പേയിൽ ഡിജിറ്റൽ സ്വർണം എങ്ങനെ വാങ്ങാമെന്ന് നോക്കാം. പേടിഎം ആപ്പിൽ നിന്നും ചെറിയ ചില വ്യത്യാസങ്ങൾ ഗൂഗിൾ പേയിൽ ഉണ്ട്. ഗൂഗിൾ പേ ആപ്പ് ഓപ്പൺ ആക്കിയതിന് ശേഷം സെർച്ച് ബാറിൽ Gold Locker എന്ന് ടൈപ്പ് ചെയ്യുക. ശേഷം Buy എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്യുക.

നികുതി ഉൾപ്പെടെയുള്ള സ്വർണത്തിൻ്റെ നിലവിലെ വിപണി വില അവിടെ ഡിസ്‌പ്ലേ ചെയ്യുന്നതാണ്. മാർക്കറ്റ് വിലകൾ ഒരു ദിവസത്തിൽ തന്നെ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം എന്നതിനാൽ, നിങ്ങളുടെ പ്രോസസ്സ് ആരംഭിച്ച് 5 മിനിറ്റ് നേരത്തേക്ക് ഈ വില ലോക്ക് ആയി ഇരിക്കും. നിങ്ങൾക്ക് വേണ്ട ഓപ്‌ഷൻ തിരഞ്ഞെടുത്തത് പണം അടയ്ക്കാവുന്നതാണ്.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Digital gold is a modern way of buying gold online as an alternative to owning physical gold. This article explains how to buy digital gold through Paytm and Google pay.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X