എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം

|

നിങ്ങളുടെ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനാകുന്ന ആവസാന ദിവസമാണ് 2021 മാർച്ച് 31. ഈ ദിവസത്തിന് ഉള്ളിൽ പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാനായില്ല എങ്കിൽ ഇൻകം ടാക്സ് ആക്ടിലെ 272B ആക്ട് പ്രകാരം 10,000 രൂപ പിഴ അടക്കേണ്ടതായി വരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

എസ്എംഎസ് വഴി പാൻകാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കാം

 

കോവിഡ് മഹാമാരി കാരണം പല തവണയാണ് ആധാർ - പാൻകാർഡ് ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി നീട്ടിയത്. 50,000 രൂപക്ക് മുകളിൽ ഉള്ള എല്ലാ ഇടപാടുകൾക്കും പാൻകാർഡ് നിർബന്ധമാണ്. ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതിനും ഷെയറുകൾ വാങ്ങുന്നതിനും എല്ലാം പാൻകാർഡ് ആവശ്യമാണ്. എങ്ങനെ പാൻകാർഡിനെ ആധാറുമായി ബന്ധിപ്പിക്കാം എന്ന് പരിശോധിക്കാം

എസ്എംഎസ് വഴി ലിങ്ക് ചെയ്യാം

എസ്എംഎസി ലൂടെ പാൻകാർഡിനെ ആധാറുമായി ബന്ധിപ്പിക്കാം. UIDPAN എന്ന് ടൈപ്പ് ചെയ്ത് ആധാർ, പാൻ നമ്പറുകൾ ചേർത്ത് 567678 എന്ന നമ്പരിലേക്കോ 56161 എന്ന നമ്പരിലേക്കോ മെസേജ് അയക്കാവുന്നതാണ്.

ഇൻകം ടാക്സ് ഇ ഫയലിംഗ് വെബ്സൈറ്റിലൂടെ പാൻകാർഡ് - ആധാർ കാർഡ് ബന്ധിപ്പിക്കൽ

സ്റ്റെപ്പ് 1: ഇൻകം ടാക്സ് വെബ്സൈറ്റിൽ കയറി ആധാർ ഓപ്ക്ഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. ശേഷം നിങ്ങളുടെ പേരിനോടൊപ്പം ആധാർ നമ്പർ, പാൻ നമ്പർ എന്നിവ നൽകുക

സ്റ്റെപ്പ് 2: I agree ഓപ്ക്ഷനിൽ ക്ലിക്ക് ചെയ്യുക, വെരിഫിക്കേഷനായി ക്യപ്ച്ചയും നൽകുക. ശേഷം ലിങ്ക് ആധാർ എന്ന ഓപക്ഷനിൽ ക്ലിക്ക് ചെയ്യുക. പിന്നാലെ ബന്ധിപ്പിക്കൽ പൂർത്തിയായി എന്ന സന്ദേശം സ്ക്രീനിൽ തെളിയും

വിവരങ്ങൾ രണ്ടു രേഖകളിലും കൃത്യമാണെങ്കിൽ മാത്രമേ ബന്ധിപ്പിക്കൽ നടക്കൂ. ആധാറിലെ തിരുത്തലുകൾക്കായി അടുത്തുള്ള ആധാർ എൻറോൾമെൻ്റ് സന്ദർശിക്കാവുന്നതാണ്.

ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം

സ്റ്റെപ്പ് 1: ഇതിനായി ആദ്യം ഇൻകം ടാക്സ് വെബ്സൈറ്റ് സന്ദർശിക്കണം.ശേഷം ഇടതു വശത്തായുള്ള ലിങ്ക് ആധാർ എന്നിതിൽ ക്ലിക്ക് ചെയ്യു.

സ്റ്റെപ്പ് 2: തുറന്ന് വരുന്ന പേജിലെ മുകളിൽ സ്റ്റാറ്റസ് നോക്കാനായി ഉള്ള ലിങ്ക് കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ മറ്റൊരു പേജ് തുറന്ന് വരും. ഇതിൽ ആധാർ, പാൻ വിവരങ്ങൾ കൊടുത്ത് ആധാർ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താം

ആധാർ പാനുമായി ബന്ധിപ്പിക്കുന്നതിൻ്റെ പ്രാധാന്യം എന്ത്

ഒന്നിൽ അധികം പാൻ കാർഡുള്ളവരെ കണ്ടെത്താൻ ഇതിലൂടെ സർക്കാരിന് സാധിക്കും. ഒരാൾക്ക് ഒരു പാൻ കാർഡ് മാത്രമാണ് ഉപയോഗിക്കാനാവുക. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾക്ക് സാധുത ഇല്ലാതാകുന്നതോടെ ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ കൈവശം വക്കാൻ സാധിക്കില്ല.

Most Read Articles
Best Mobiles in India

English summary
PAN card can be linked to Aadhaar through SMS. You can send a message to 567678 or 56161 by typing UIDPAN and adding Aadhaar and PAN numbers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X