തലയിൽ കൈവെക്കേണ്ട! ആധാർ നഷ്ടപ്പെട്ടാൽ സിമ്പിളായി വീണ്ടെടുക്കാൻ കഴിയും
ഒരു ഇന്ത്യൻ പൗരനെ സംബന്ധിച്ചിടത്തോളം ഏറ്റവു പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. ഓരോ പൗരന്റെയും പേര്, ജനനത്തീയതി, വിരലടയാളം, ഐറിസ് സ്‌കാനുകൾ, ഫോട്ടോ എന്നിവയുൾപ്പെടെയുള്ള ബയോമെട്രിക് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ആധാർ. അതിനാൽ തന്നെ നിരവധി സർക്കാർ, സാമ്പത്തിക ഇടപാടുകൾക്ക് ഇത് ആവശ്യമാണ്.
വാഹന രജിസ്ട്രഷൻ, ഇൻഷുറൻസ്, സർക്കാർ സേവനങ്ങൾ എന്നിങ്ങനെ എല്ലാ സേവനങ്ങൾക്കും ഇപ്പോൾ ആധാർ നിർബന്ധമാണ്. ഒരു വ്യക്തിയുടെ ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട രേഖയാണിത്. വ്യക്തിയുടെ പേര്, അഡ്രസ്സ്, ജനനത്തീയതി, ഫോട്ടോ, ജെൻഡർ, ഫിംഗർ പ്രിന്റ്, സ്‌കാൾ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും 12 അക്കമുള്ള ഐഡന്റിഫിക്കേഷൻ നമ്പറും ഉൾപ്പെട്ടിട്ടുള്ളതിനാൽ പല തട്ടിപ്പുകൾക്കും വിധേയമാകാവുന്നതാണ്. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) യുടെ നിയന്ത്രണത്തിലാണ് നിലവിൽ ആധാർ പ്രവർത്തിക്കുന്നത്.
ആധാർ കാർഡ് ഇന്നത്തെ കാലത്ത് സുപ്രധാന രേഖയായി മാറി കഴിഞ്ഞിരിക്കുന്നു. ആധാർ കാർഡിൽ ഒരു വ്യക്തിയുടെ ഡെമോഗ്രാഫിക്, ബയോമെട്രിക് ഡാറ്റയാണ് അടങ്ങിയിട്ടുള്ളത്. എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ആധാർ കാർഡ് അത്യാന്താപേക്ഷിതമാണ്. ഇന്നത്തെ കാലത്ത് ബാങ്കിംഗ് മുതൽ എൽപിജി സിലിണ്ടറിന് അപേക്ഷിക്കുന്നത് വരെയുള്ള സേവനങ്ങൾക്ക് ആധാർ കാർഡ് ആവശ്യമാണ്.

അതിനാൽ തന്നെ അത് നഷ്ടപ്പെട്ട് കഴിഞ്ഞാൽ എല്ലാവർക്കും ആശങ്കയുമാണ്. എന്നാൽ ആധാർ കാർഡ് നഷ്ടപ്പെട്ടാൽ അത് എങ്ങനെ തിരിച്ചെടുക്കാം എന്നതിനെ കുറിച്ച് പലർക്കും അറിയാവുന്ന കാര്യമല്ല. എന്നാൽ പെട്ടന്നൊരു ദിവസം ആധാർ കാർഡ് നഷ്ടപ്പെട്ടാൽ കാര്യങ്ങളും അവതാളത്തിലാകും. ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്നതിൽ ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് യുഐഡിഐ.
നമ്മുടെ ആധാർ മറ്റൊരാളുടെ കയ്യിൽ കിട്ടിയാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ട്. ആധാർ കാർഡിൽ വ്യക്തിയുടെ ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആധാർ ആരുമായും ഷെയർ ചെയ്യാതിരിക്കുക. ചെയ്യേണ്ടി വന്നാൽത്തന്നെ മാസ്‌ക്ഡ് ആധാർ കാർഡ് ഉപയോഗിക്കുക. ആധാർ കാർഡിലെ അവസാന നാല് അക്കം മാത്രം കാണിക്കുന്നതാണ് മാസ്‌ക്ഡ് ആധാർ.
ആധാർ നഷ്ടപ്പെട്ടാൽ പൊലീസിൽ പരാതിപ്പെടേണ്ടതില്ല. Uidai.gov.in എന്ന വെബ്സൈറ്റിൽ കംപ്ലെയ്ന്റ് രജിസ്റ്റർ ചെയ്യണം. എപ്പോഴും ആധാറിന്റെ കോപ്പി സൂക്ഷിക്കുന്നത് നല്ലതാണ്. ഏതെങ്കിലും സാഹചര്യത്തിൽ നഷ്ടപ്പെട്ടാൽ പ്രയോജനപ്പെടും. ഇനി അഥവാ ആധാർ നമ്പർ അറിയില്ല എങ്കിൽ myaadhar.uidai.gov.in website retrieve eid/aadhar എന്ന ഓപ്ഷനിൽ ആവശ്യമായ വിവരങ്ങൾ നൽകി കാർഡ് ലഭ്യമാക്കാവുന്നതാണ്.

50 രൂപ ഫീസ് അടക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് വഴി 50 രൂപ അടയ്ക്കാം. പിവിസി കാർഡ് സ്പീഡ് പോസ്റ്റ് വഴി അപേക്ഷകന്റെ വീട്ടുവിലാസത്തിൽ എത്തും. പിവിസി ആധാർ കാർഡിന് ഓഫ്ലൈനായാണ് വേണ്ടതെങ്കിൽപ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിച്ച് ഒരു ഫോം പൂരിപ്പിച്ച് ഫീസ് നൽകിയാൽ കാർഡ് വീട്ടിലെത്തും.
ആധാർ കാർഡ് നഷ്ടപ്പെട്ടാൽ https://uidai.gov.in അല്ലെങ്കിൽ https://resident.uidai.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക. 'ഓർഡർ ആധാർ കാർഡ്' എന്ന ക്ലിക്ക് ചെയ്യുക. 12 അക്ക യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ, 16 അക്ക വെർച്വൽ ഐഡന്റിഫിക്കേഷൻ നമ്പർ അല്ലെങ്കിൽ 28 അക്ക എന്റോൾമെന്റ് നമ്പർ നൽകുക. അപ്പോൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒടിപി വരും.
അത് നൽകിയാൽ നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിങ്ങളുടെ ആധാർ നമ്പറോ എന്റോൾമെന്റ് നമ്പറോ ലഭിക്കും. വീണ്ടും https://resident.uidai.gov.in/lost-uideid എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ഒപ്ഷൻ നൽകിയാൽ ആധാർ വീണ്ടെടുക്കാം. ആധാർ വീണ്ടെടുക്കാൻ എളുപ്പമാണെങ്കിലും ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ നഷ്ടപ്പെടാതെ നോക്കുന്നതാവും ഏറ്റവും നല്ലത്.


Click it and Unblock the Notifications








