നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഃഖിക്കേണ്ട; പാൻ കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള വഴി ഇതാ

|

നികുതിയൊടുക്കാൻ തക്ക സാമ്പത്തിക ഇ‌ടപാടുകളുള്ള എല്ലാ ഇന്ത്യൻ പൗരന്മാ‍രും പ്രായപൂ‍ർത്തിയാകാത്തവരും, രാജ്യത്ത് പാൻ കാ‍‍‍‍ർഡ് രജിസ്ട്രേഷൻ പൂ‍ർത്തിയാക്കിയിരിക്കണം. എന്തിനേറെ വിദേശ പൗരന്മാ‍ർക്ക് പോലും ഇന്ത്യയിൽ പാൻ കാ‍ർഡ് ആവശ്യമാണ്. ടാക്സബിൾ ഇൻകം ഉള്ളവ‍ർക്ക് മാത്രമല്ല മറ്റ് വിവിധ സേവനങ്ങൾക്കും പാൻ കാർഡ് ഉണ്ടായിരിക്കേണ്ട‌ത് അനിവാര്യമാണ്.

 

പാൻ കാ‍ർ‍ഡുകൾ

പലപ്പോഴും ഏറ്റവും അത്യാവശ്യം വരുന്ന സമയത്ത് മാത്രമായിരിക്കും നാം പാൻ കാ‍ർ‍ഡുകൾ പരിശോധിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ പാൻകാ‍‍ർഡുകൾ കാണാതെ പോകുന്നത് വലിയ തലവേദന സൃഷ്ടിക്കാറുണ്ട്. പാൻ കാ‍‍ർഡ് നമ്പരുകൾ ആരും ഓ‍ർത്ത് വയ്ക്കില്ലെന്നതാണ് ഒന്നാമത്തെ കാര്യം. ഫോട്ടോ കോപ്പികൾ എടുത്ത് വയ്ക്കുന്നതിനാൽ ഇത് വലിയ പ്രശ്നം ആകാറില്ല. പാൻ, ആധാ‍ർ പോലെയുള്ള രേഖകൾ ഫോണിലും മറ്റും സൂക്ഷിക്കുന്നത് അത്ര സുരക്ഷിതമല്ല എന്നൊരു കാര്യം എല്ലാവരും ഓർത്തിരിക്കണം.

പാൻ കാ‍ർഡുകൾ നഷ്ടപ്പെട്ടാൽ?

പാൻ കാ‍ർഡുകൾ നഷ്ടപ്പെട്ടാൽ?

പാൻ കാ‍ർഡുകൾ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യുമെന്ന് ചിന്തിച്ചിട്ടുണ്ടോ? നഷ്ടമായ കാ‍ർഡ് തിരിച്ചെടുക്കാൻ വലിയ പ്രയാസമായിരിക്കുമെന്നാണ് എല്ലാവരും കരുതുന്നത്. അതിനാൽ തന്നെ ഇതിനായി മെനക്കെടാനും പലരും തയ്യാറല്ല. എന്നാൽ ഇത് അത്ര വലിയ സംഭവം ഒന്നുമല്ലെന്നതാണ് യാഥാ‍ർഥ്യം. നഷ്ടമായ പാൻ കാ‍ർഡിന് പകരം ഡ്യൂപ്ലിക്കേറ്റ് കാ‍ർഡ് ഓൺലൈൻ ആയി തന്നെ സ്വന്തമാക്കാൻ കഴിയും.

വേണ്ടെങ്കിൽ വേണ്ട; ശല്യമാകുന്ന കോളുകൾ ഒ​ഴിവാക്കാനുള്ള മാർഗങ്ങൾ...വേണ്ടെങ്കിൽ വേണ്ട; ശല്യമാകുന്ന കോളുകൾ ഒ​ഴിവാക്കാനുള്ള മാർഗങ്ങൾ...

ഇൻകം ടാക്സ്
 

ഇൻകം ടാക്സ് വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും യൂസേഴ്സിന് ഡ്യൂപ്ലിക്കേറ്റ് പാൻ കാ‍ർഡ് ഡൗൺലോഡ് ചെയ്യാം. ഈ ഡ്യൂപ്ലിക്കേറ്റ് കാ‍ർഡ് നഷ്ടമായ കാ‍ർഡിന് പകരമായി ഉപയോ​ഗിക്കാനും സാധിക്കും. എന്നാൽ ഡ്യൂപ്ലിക്കേറ്റ് കാ‍ർഡിന്റെ നിയമസാധുതയെക്കുറിച്ച് സംശയമുള്ളവരും നിരവധിയുണ്ടാകും. ഇത്തരക്കാരുടെ ആശങ്ക അസ്ഥാനത്താണെന്നതാണ് യാഥാ‍ർഥ്യം.

എപ്പോഴാണ് ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കേണ്ടത്

എപ്പോഴാണ് ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് അപേക്ഷിക്കേണ്ടത്

പാൻ കാ‍ർഡ് നഷ്ടമായാലോ നശിച്ച് പോയാലോ ഇനി മോഷണം പോയാലോ കാ‍‍ർഡിന് അപ്ലൈ ചെയ്യാം. അഡ്രസ്, സി​ഗ്നേച്ച‍ർ, മറ്റ് വിവരങ്ങൾ എന്നിവ ചേഞ്ച് ചെയ്യാനും ഈ സൗകര്യം ഉപയോ​ഗിക്കാം. പാൻ കാ‍ർഡ് മോഷണം പോയാൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ മറക്കരുത്.

തയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാതയാറെടുക്കാം, മാറ്റത്തിന് സമയമായി; സിമ്മുകൾ ഇ-സിം ആക്കി മാറ്റാനുള്ള എളുപ്പവഴി ഇതാ

ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് വാലിഡാണോ?

ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് വാലിഡാണോ?

ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് ഒർജിനൽ രേഖയ്ക്ക് തുല്യമായ നിയമസാധുതയുണ്ടെന്നതാണ് യാഥാ‍ർഥ്യം. പാൻ കാർഡ് ഉപയോ​ഗപ്പെടുത്തേണ്ട എല്ലാ സ്ഥലങ്ങളിലും സ‍ർവീസുകളിലും ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡുകൾ ഉപയോ​ഗിക്കാൻ കഴിയും. പുതിയ പാൻ കാ‍ർഡ് എടുക്കുന്നതിലും എളുപ്പം ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡ് കരസ്ഥമാക്കുന്നതാണ്.

ഓൺലൈൻ ആയി ഡ്യൂപ്ലിക്കേറ്റ് പാൻ കാ‍ർഡിന് അപ്ലൈ ചെയ്യാം

ഓൺലൈൻ ആയി ഡ്യൂപ്ലിക്കേറ്റ് പാൻ കാ‍ർഡിന് അപ്ലൈ ചെയ്യാം

ഓൺലൈൻ ആയി പാൻ കാ‍ർഡിന് അപ്ലൈ ചെയ്യുന്നത് വളരെ ലളിതമായ പ്രോസസ് ആണെന്ന് പറഞ്ഞല്ലോ. ‌ടിഐഎൻ-എൻഎസ്ഡിഎൽ വെബ്സൈറ്റിലൂടെയാണ് ഡ്യൂപ്ലിക്കേറ്റ് പാൻ കാർഡിന് ആപ്ലിക്കേഷൻ സമ‍‍ർപ്പിക്കേണ്ടത്. ഓൺലൈൻ ആയി ഡ്യൂപ്ലിക്കേറ്റ് പാൻ കാ‍ർഡിന് അപ്ലൈ ചെയ്യാനുള്ള പ്രോസസിന്റെ വിശദ വിവരങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

Airtel Sim Card നഷ്ടമായോ? പണി കിട്ടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾAirtel Sim Card നഷ്ടമായോ? പണി കിട്ടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ടിഐഎൻ-എൻഎസ്ഡിഎൽ
 • ഇതിനായി ആദ്യം ടിഐഎൻ-എൻഎസ്ഡിഎൽ വെബ്സൈറ്റ് സന്ദ‍ർശിക്കുക. https://www.tin-nsdl.com/ ഈ യുആ‍‍ർഎൽ പിന്തുട‍ർന്ന് സൈറ്റിൽ എത്താൻ കഴിയും.
 • പേജിലെ ലെഫ്റ്റ് കോ‍ർണറിൽ ഉള്ള ക്വിക്ക് ലിങ്ക്സ് സെക്ഷനിൽ ടാപ്പ് ചെയ്യുക.
 • തുറന്ന് വരുന്ന മെനുവിൽ നിന്നും ഓൺലൈൻ പാൻ സർവീസസ് ഓപ്ഷൻ യൂസർ സെലക്റ്റ് ചെയ്യണം.
 • അപ്ലൈ ഫോ‍ർ പാൻ
  • അടുത്തതായി അപ്ലൈ ഫോ‍ർ പാൻ ഓൺലൈൻ ഓപ്ഷനിൽ ടാപ്പ് ചെയ്യണം.
  • ഓപ്പൺ ആകുന്ന പേജിൽ റീപ്രിന്റ് ഓഫ് പാൻ കാ‍ർഡ് കാ‍പ്ഷൻ സെലക്റ്റ് ചെയ്യുക.
  • സൗകര്യത്തെക്കുറിച്ചുള്ള വിശദീകരണം കാണാൻ കഴിയും. ഇതിനുള്ളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ടാപ്പ് ചെയ്യുക.
  • തുട‍ർന്ന് പാൻ കാ‍ർഡ് റീ പ്രിന്റ് ചെയ്യാൻ വേണ്ടിയുള്ള ആപ്ലിക്കേഷൻ പേ‍‍ജിലേക്ക് നിങ്ങൾ റീഡയറക്ട് ചെയ്യപ്പ‌ടും.
  • Android: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾAndroid: ഗൂഗിൾ അക്കൌണ്ടും ഡാറ്റ ബാക്കപ്പും; അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ

   ആധാ‍ർ നമ്പ‍ർ
   • പുതിയ പേജിൽ ആവശ്യമായ വിവരങ്ങൾ നൽകണം. പാൻ നമ്പ‍ർ, ആധാ‍ർ നമ്പ‍ർ, ജനന തീയതി എന്നിവയെല്ലാം എൻ്റ‍ർ ചെയ്യണം.
   • ഇൻഫർമേഷൻ ഡിക്ലറേഷൻ ബോക്സുകൾ ടിക്ക് ചെയ്യണം.
   • തു‌ട‍ർന്ന് ക്യാപ്ചയും എന്റ‍ർ ചെയ്ത ശേഷം സബ്മിറ്റ് ബട്ടണിൽ പ്രസ് ചെയ്യുക.
   • വിവരങ്ങൾ ഒരു വ‌ട്ടം കൂടി പരിശോധിച്ചുറപ്പിച്ച ശേഷം ഒടിപി ലഭിക്കാനുള്ള മാ‍​ർ​ഗം സെലക്റ്റ് ചെയ്യണം.
   • ഒട‌ിപി
    • നിങ്ങൾക്ക് ലഭിച്ച ഒട‌ിപി എന്റ‍ർ ചെയ്ത ശേഷം വാലിഡേറ്റ് ഓപ്ഷനിൽ ടാപ്പ് ചെയ്യുക.
    • പേയ്മെന്റ് മോഡ് സെലക്റ്റ് ചെയ്യുക. ( രാജ്യത്തിനകത്ത് ലഭിക്കണമെങ്കിൽ 50 രൂപയും പുറത്താണെങ്കിൽ 959 രൂപയും ചിലവ് വരും.
    • പേയ്മെന്റ് പൂ‍ർത്തിയാക്കിയാൽ അക്നോളഡ്ജ്മെന്റ് നമ്പ‍‍ർ ലഭിക്കും. പാൻ കാർഡ് ലഭ്യമാകുന്നത് വരെയുള്ള എല്ലാ കമ്മ്യൂണിക്കേഷനുകൾക്കും ഈ നമ്പ‍‍ർ അനിവാര്യമാണ്.

Most Read Articles
Best Mobiles in India

English summary
All Indian citizens and minors with taxable financial transactions must complete PAN card registration in the country. What's more, even foreign nationals need a PAN card in India. Having a PAN card is essential not only for those with taxable income but also for various other services.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X