എടിഎം കാർഡോ പോയി, ഉള്ള പണവുംകൂടി കളയണോ; നഷ്ടപ്പെട്ട എടിഎം കാർഡ് സ്വന്തമായി ബ്ലോക്ക് ചെയ്യാനുള്ള വഴികളിതാ

|

നമ്മുടെ നാട്ടിൽ ബാങ്കിങ് ആവശ്യങ്ങൾക്കായി സാധാരണക്കാർ കൂടുതലായും ആശ്രയിച്ചിരുന്നത് പൊതുമേഖലാ ബാങ്കുകളിൽ മുന്നിലുള്ള എസ്ബിഐ(SBI)യെ ആണ്. എന്നാൽ ഇന്ന് മറ്റ് ബാങ്കുകളിലേക്കും കൂടുതൽ ആളുകൾ മാറുന്നുണ്ട്. അ‌ക്കൗണ്ട് കാലിയാക്കുന്ന വിധത്തിലുള്ള സർവീസ് ചാർജുകളും പിഴയും മൂലം ആളുകൾക്കിടയിൽ ഉണ്ടായിരുന്ന ജനപ്രീതി എസ്ബിഐക്ക് ​​കൈമോശം വന്നു. എങ്കിലും ഇപ്പോഴും എസ്ബിഐയുടെ പവർ ഒട്ടും കുറഞ്ഞിട്ടില്ല. അ‌തിനാൽത്തന്നെ നിരവധി ബാങ്കുകളുള്ള നമ്മുടെ നാട്ടിൽ ഏറ്റവും അ‌ധികം അ‌ക്കൗണ്ട് ഉടമകൾ ഉള്ളത് ഇപ്പോഴും എസ്ബിഐക്ക് തന്നെയാണ്.

 

ഡെബിറ്റ് കാർഡുകൾ

ബാങ്കിങ് എളുപ്പമാക്കാൻ നമ്മെ ഏറെ സഹായിക്കുന്നതാണ് ഡെബിറ്റ് കാർഡുകൾ. ഇന്ന് ഭൂരിഭാഗം അ‌ക്കൗണ്ട് ഉടമകൾക്കും ഡെബിറ്റ് കാർഡ് ഉണ്ടാകും. അ‌ശ്രദ്ധയോ മറവിയോ ഒക്കെ മൂലം ഈ ഡെബിറ്റ് കാർഡുകൾ നമ്മുടെ ​കൈയിൽനിന്ന് കാണാതാകുക എന്നത് എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒന്നാണ്. പഴസ് മോഷണം പരമ്പരാഗതമായി നമ്മുടെ നാട്ടിൽ കണ്ടുവരുന്ന കലാരൂപമാണ്. ഈ പരമ്പരാഗത ​​കൈത്തൊഴിലിന്റെ ഇരയാകുന്ന ഭൂരിഭാഗം പേർക്കും നഷ്ടമാകുന്ന വിലപ്പെട്ട സാധനം അ‌വരുടെ ബാങ്കിങ് കാർഡുകൾ ആയിരിക്കും.

പഴ്സിലെ പണം

സാധാരണ പോക്കറ്റടിക്കാർ ആണെങ്കിൽ പഴ്സിലെ പണം എടുത്തശേഷം ബാക്കി സാധനങ്ങൾ മോഷണം നടന്നതിന്റെ രണ്ടു കിലോമീറ്റർ ചുറ്റളവിൽ എവിടെയെങ്കിലും ഉപേക്ഷിക്കുകയാണ് പതിവ്. ആർക്കെങ്കിലും കിട്ടി പോലീസ് സ്റ്റേഷനിലോ പഴ്സിലെ അ‌ഡ്രസിലോ വിളിച്ചറിയിച്ചാൽ ഒരുപ​ക്ഷേ തിരിച്ചു കിട്ടിയേക്കാം. മോഷണം വിടാം. ഡെബിറ്റ് കാർഡ് ആണ് നമ്മുടെ വിഷയം. മോഷണത്തിലൂടെ മാത്രമല്ല, പണം പിൻവലിച്ചശേഷം തിരിച്ചെടുക്കാൻ മറക്കുന്നത് ഉൾപ്പെടെ പലപല സാഹചര്യങ്ങളിൽ നമ്മുടെ ഡെബിറ്റ് കാർഡുകൾ നഷ്ട​പ്പെടാം.

എന്താ വാട്സാപ്പിൽ ചില കോണ്ടാക്ട്സ് കാണുന്നില്ലേ? ഈ വഴിയേ പോയിനോക്കൂഎന്താ വാട്സാപ്പിൽ ചില കോണ്ടാക്ട്സ് കാണുന്നില്ലേ? ഈ വഴിയേ പോയിനോക്കൂ

നഷ്ടപ്പെട്ടാൽ അ‌ത് ബ്ലോക്ക് ചെയ്യുക
 

ഉടൻ തിരിച്ചുകിട്ടാൻ സാധ്യതയില്ലാത്ത വിധത്തിൽ ഡെബിറ്റ് കാർഡ് നഷ്ടപ്പെട്ടാൽ അ‌ത് ബ്ലോക്ക് ചെയ്യുക എന്നതാണ് സ്വീകരിക്കേണ്ട ആദ്യത്തെ നടപടി. നാട്ടിൽ കൂടുതലും എസ്ബിഐ ഉപഭോക്താക്കൾ ആണെന്ന് നാം പറഞ്ഞു. അ‌തിനാൽത്തന്നെ എസ്ബിഐ ഡെബിറ്റ് കാർഡുകൾ നഷ്ടപ്പെട്ടാൽ ഓൺ​ലൈൻ വഴിയും ഫോൺകോൾ വഴിയും എസ്എംഎസ് വഴിയും ബാങ്കിന്റെ ​സൈറ്റ് വഴിയുമൊക്കെ ബ്ലോക്ക് ചെയ്യാം. അ‌ത് എങ്ങനെയൊക്കെ ആണ് എന്ന് നോക്കാം.

എസ്എംഎസ് വഴി ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ

എസ്എംഎസ് വഴി ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ

നഷ്ടപ്പെട്ട എടിഎം കാർഡ് അ‌ഥവാ ഡെബിറ്റ് കാർഡ് എസ്എംഎസ് വഴി ബ്ലോക്ക് ചെയ്യുന്നതിനായി നിങ്ങളുടെ രജിസ്റ്റേഡ് മൊ​ബൈൽ നമ്പരിൽനിന്നും BLOCK<സ്പേസ്> കാർഡിന്റെ അവസാന നാല് അക്കങ്ങൾ എന്ന ഫോർമാറ്റിൽ 567676 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. തുടർന്ന് എസ്ബിഐ കോൾ സെന്ററിലും വിവരം അ‌റിയിക്കണം.

ബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാബില്ലടച്ചിട്ടില്ല, ഉടൻ ഫ്യൂസ് ഊരും എന്നു കണ്ടാൽ പേടിക്കരുത്, ശുദ്ധ തട്ടിപ്പാണ്; രക്ഷപ്പെടാൻ മാർഗമിതാ

ടോൾ ഫ്രീ സംവിധാനം വഴി കാർഡ് ബ്ലോക്ക് ചെയ്യാൻ

ടോൾ ഫ്രീ സംവിധാനം വഴി കാർഡ് ബ്ലോക്ക് ചെയ്യാൻ

ഠ 1800 1234 or 1800-2100 എന്ന നമ്പർ ഡയൽ ചെയ്യുക
ഠ കാർഡ് ബ്ലോക്ക് ചെയ്യുന്നതിനായി 2 അ‌മർത്തുക.
ഠ തുടർന്ന് കാർഡിന്റെ അ‌വസാനത്തെ അ‌ഞ്ചക്ക നമ്പർ എന്റർ ചെയ്യുക.
ഠ ഇത്രയും കാര്യങ്ങൾ കൃത്യമായി ചെയ്യുന്നതലൂടെ നിങ്ങളുടെ നഷ്ടപ്പെട്ട കാർഡ് ബ്ലോക്ക് ആകും. തുടർന്ന് അ‌ത് ഉറപ്പിക്കുന്നതിനായി ഒരു എസ്എംഎസ് നിങ്ങളുടെ രജിസ്റ്റേഡ് മൊ​ബൈൽ നമ്പറിലേക്ക് എത്തും.

എസ്ബിഐ ഓൺ​ലൈൻ വഴി ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ

എസ്ബിഐ ഓൺ​ലൈൻ വഴി ഡെബിറ്റ് കാർഡ് ബ്ലോക്ക് ചെയ്യാൻ

ഠ www.onlinesbi.com എന്ന വെബ് അ‌ഡ്രസിൽ നിങ്ങളുടെ യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
ഠ ഇ- ​സർവീസ് ടാബിന് താഴെയുള്ള എടിഎം കാർഡ് സർവീസ് സെലക്ട് ചെയ്ത് ബ്ലോക്ക് എടിഎം കാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഠ നിങ്ങൾ ബ്ലോക്ക് ചെയ്യാൻ ആഗ്രഹിക്കുന്ന എടിഎം കാർഡിന്റെ അ‌ക്കൗണ്ട് സെലക്ട് ചെയ്യുക

ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...ഫെയ്സ്ബുക്ക് അ‌ക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് സംശയം ഉണ്ടോ? വേഗം ഇക്കാര്യങ്ങൾ ചെയ്യൂ...

സബ്മിറ്റ് നൽകുക

ഠ ആക്ടീവായും ബ്ലോക്ക് ചെയ്യപ്പെട്ടുമുള്ള കാർഡുകൾ അ‌വിടെ കാണാൻ സാധിക്കും. ആദ്യ നാല് അ‌ക്കവും അ‌വസാന നാല് അ‌ക്കവുമാകും കാണാനാകുക.
ഠ ഇവിടെ നിങ്ങൾക്ക് ബ്ലോക്ക് ചെയ്യേണ്ട കാർഡ് സെലക്ട് ചെയ്ത് ബ്ലോക്ക് ചെയ്യാനായി സബ്മിറ്റ് നൽകുക. അ‌തിനുമുമ്പ് ഡീറ്റെയ്ൽസ് ശരിയാണെന്ന് ഉറപ്പുവരുത്തുക.
ഠ തുടർന്ന് ബ്ലോക്ക് ഉറപ്പിക്കുന്നതിനായി എസ്എംഎസ് ഒടിപിയോ പ്രൊ​ഫൈൽ പാസ്വേഡോ സെലക്ട് ചെയ്യുക

സൂക്ഷിച്ച് വയ്ക്കുക

ഠ തുടർന്നു കാണുന്ന സ്ക്രീനിൽ ഒടിപിയോ പ്രൊ​ഫൈൽ പാസ്വേഡോ ഏതാണോ മുമ്പ് തിരഞ്ഞെടുത്തത് അ‌ത് നൽകുക. അ‌തിനുശേഷം കൺഫേം നൽകുക
ഠ മുകളിൽ നൽകിയിരിക്കുന്ന നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ നിങ്ങളുടെ കാർഡ് ബ്ലോക്ക് ചെയ്യുന്നത് വിജയകരമായി പൂർത്തിയാക്കിയെന്നു കാട്ടി മെസേജ് ലഭിക്കും. അ‌തിൽ കാണുന്ന നമ്പർ തുടർ നടപടികൾക്കായി സൂക്ഷിച്ച് വയ്ക്കുക.

ബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകളിൽ ഒരെണ്ണം മാത്രമായി ക്യാൻസൽ ചെയ്യണോ? അ‌തിനുള്ള വഴി ഇതാബുക്ക് ചെയ്ത ട്രെയിൻ ടിക്കറ്റുകളിൽ ഒരെണ്ണം മാത്രമായി ക്യാൻസൽ ചെയ്യണോ? അ‌തിനുള്ള വഴി ഇതാ

പുതിയ കാർഡ്

നഷ്ടപ്പെട്ട കാർഡിന് പകരമായി പുതിയ കാർഡ് നിങ്ങൾക്ക് ബാങ്കിനോട് ആവശ്യപ്പെടാം. എന്നാൽ ഇതിനായി 100 രൂപ നികുതിയും ചേർത്ത് നൽകേണ്ടിവരും. പുതിയ കാർഡിനുള്ള നിങ്ങളുടെ അ‌പേക്ഷ അ‌ംഗീകരിച്ചു കഴിഞ്ഞാൽ ഏഴ് ദിവസത്തിനകം പുതിയ എടിഎം കാർഡ് ലഭ്യമാകും. എന്നാൽ ചില സന്ദർഭങ്ങളിൽ മാത്രം ഇത് അ‌ൽപ്പം നീണ്ടുപോകാറുമുണ്ട്.

എസ്ബിഐയുടെ വെബ്​സൈറ്റ് വഴി ഡെബിറ്റ് കാർഡിന് അ‌പേക്ഷിക്കാം

എസ്ബിഐയുടെ വെബ്​സൈറ്റ് വഴി ഡെബിറ്റ് കാർഡിന് അ‌പേക്ഷിക്കാം

ഠ എസ്ബിഐയുടെ ഔദ്യോഗിക വെബ്​സൈറ്റ്, അ‌ല്ലെങ്കിൽ sbicard.com. എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഠ റിക്വസ്റ്റ് ഓപ്ഷൻ സെലക്ട് ചെയ്യുക
ഠ റീ ഇഷ്യൂ/റീപ്ലേസ് എന്നതിൽ ​ക്ലിക്ക് ചെയ്യുക
ഠ കാർഡ് നമ്പർ സെലക്ട് ചെയ്തശേഷം സബ്മിറ്റ് നൽകുക

മറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാമറന്നുപോയ ഏത് പാസ്വേഡും ഈസിയായി വീണ്ടെടുക്കാം; അ‌തിനുള്ള 'താക്കോൽ' ഇതാ

Best Mobiles in India

English summary
The first step to take is to block a debit card if it is lost and is unlikely to be recovered soon. If SBI Debit Cards are lost, they can be blocked online, through phone calls, through SMS, and through the bank's website. Later, you can ask the bank for a new card to replace the lost card.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X