Home
How to

പണി മേടിച്ച് കൂട്ടല്ലേ ..! ഫോൺ വിൽക്കുന്നതിന് മുന്നേ ഈ കാര്യങ്ങൾ ചെയ്യൂ..

നിങ്ങൾ ഒരു പുതിയ ഫോൺ വാങ്ങാൻ ഒരുങ്ങുകയാണെങ്കിൽ നിങ്ങളുടെ പഴയ ഫോൺ വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങൾ ചെയ്യേണ്ടതായി ഉണ്ട്. നിങ്ങളുടെ പഴയ ഫോണിൽ വിലയേറിയ പല ഫയലുകളും ഫോട്ടോകളും മറ്റും ഉണ്ടായേക്കാം. അതിനാൽ നിങ്ങൾ ആദ്യം തന്നെ എല്ലാ ഫയലുകളും ബാക്കപ്പ് ചെയ്യുകയോ കൈമാറുകയോ ചെയ്തു എന്ന് ഉറപ്പാക്കിയ ശേഷം മാത്രം ഇനി പറയുന്ന കാര്യങ്ങൾ ചെയ്യുക.

ഫാക്‌ടറി റീസെറ്റ് ആണ് നിങ്ങൾ ചെയ്യേണ്ട ഏറ്റവും പ്രധാനപെട്ട കാര്യം. ഇത് എല്ലാവിധ ഡാറ്റകളും നീക്കം ചെയ്യുകയും നിങ്ങൾ ഫോൺ മേടിച്ച സമയത്ത് ബോക്‌സിൽ നിന്ന് പുറത്തെടുത്തപ്പോൾ ഉണ്ടായിരുന്ന അവസ്ഥയിലേക്ക് ഫോൺ തിരികെ റിഫ്രഷ് ആകുകയും ചെയ്യും. നിങ്ങളുടെ പഴയ ഐഫോൺ അല്ലെങ്കിൽ ആൻഡ്രോയിഡ് ഫോൺ വിൽക്കാനായി വിവിധ മാർഗങ്ങളുണ്ട്. എന്നാൽ നിങ്ങൾ ആദ്യം ഫോണിലുള്ള ഡാറ്റ സുരക്ഷിതമായി ഡിലീറ്റ് ആക്കേണ്ടതുണ്ട്.

പണി മേടിച്ച് കൂട്ടല്ലേ! ഫോൺ വിൽക്കുന്നതിന് മുന്നേ ഈ കാര്യങ്ങൾ ചെയ്യൂ

നിങ്ങളുടെ ഐഫോൺ എങ്ങനെ ഫാക്ടറി റീസെറ്റ് ചെയ്യാം? നിങ്ങൾ ഫാക്ടറി റീസെറ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഐഫോൺ ബാക്കപ്പ് ചെയ്യുക. വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളിൽ ബാക്കപ്പ് ഫംഗ്‌ഷൻ ഉപയോഗിക്കാനും Google Authenticator പോലുള്ള ആപ്പുകളിൽ നിന്ന് കോഡുകൾ മറ്റെവിടേക്കെങ്കിലും മാറ്റുവാനും സൂക്ഷിച്ച് വെക്കുവാനും ഓർക്കുക.

അടുത്തതായി, നിങ്ങൾക്ക് ആപ്പിൾ വാച്ച് ഉണ്ടെങ്കിൽ അത് അൺപെയർ ചെയ്യുന്നത് നല്ലതാണ്. മൈ വാച്ച് ടാബിലേക്ക് പോയി നിങ്ങളുടെ iPhoneലെ വാച്ച് ആപ്പിൽ അൺപെയർ ചെയ്യാനാകും. അൺപെയർ ആപ്പിൾ വാച്ചിൽ ടാപ്പ് ചെയ്യുന്നതിന് മുമ്പ് എല്ലാ വാച്ചുകളും ടാപ്പ് ചെയ്‌ത് നിങ്ങൾക്ക് അൺപെയർ ചെയ്യേണ്ട വാച്ചിൻറെ അടുത്തുള്ള info ബട്ടൺ സെലക്ട് ചെയ്യുക.

നിങ്ങൾ ഐഫോണിൽ നിന്ന് ആൻഡ്രോയിഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നുവെങ്കിൽ, സന്ദേശങ്ങൾ നഷ്‌ടപ്പെടാതിരിക്കാൻ, Settings > Messages ടാപ്പ് ചെയ്ത് iMessage ഓഫ് ചെയ്യുക. അത് ചെയ്ത് കഴിഞ്ഞാൽ, നിങ്ങളുടെ iPhoneൽ നിന്ന് സിം കാർഡ് മാറ്റുക. ഫൈൻഡ് മൈ ഐഫോൺ ഓഫാക്കി നിങ്ങളുടെ ആപ്പിൾ ഐഡിയിൽ നിന്ന് ലോഗ് ഔട്ട് ചെയ്യുന്നതും നല്ലതാണ്.

പണി മേടിച്ച് കൂട്ടല്ലേ! ഫോൺ വിൽക്കുന്നതിന് മുന്നേ ഈ കാര്യങ്ങൾ ചെയ്യൂ

എന്നാൽ ആപ്പിൾ ഇപ്പോൾ ഫാക്‌ടറി റീസെറ്റ് എന്ന പ്രോസസ്സിൽ ഈ ആപ്പിൾ ഐഡി ലോഗ് ഔട്ട് പ്രോസസും ഉൾപെടുത്തിയിട്ടുണ്ട്. അതിനാൽ iOS 15നോ അതിലും ഉയർന്ന മോഡലോ ഉള്ളവർക്ക് ലോഗ് ഔട്ട് പ്രോസസ്സ് ഒഴിവാക്കാവുന്നതാണ്. എങ്ങനെയാണ് ആപ്പിൾ ഐഡി ലോഗ് ഔട്ട് ചെയ്യേണ്ടത് എന്ന് അറിയണ്ടേ?

നിങ്ങൾ iOS 14 അല്ലെങ്കിൽ അതിന് മുമ്പുള്ള മോഡലുകൾ ആണ് ഉപയോഗിക്കുന്നത് എങ്കിൽ സെറ്റിങ്സിൽ പോയി നിങ്ങളുടെ പേരിൽ ടാപ്പ് ചെയ്യുക. തുടർന്ന് Find My ടാപ്പ് ചെയ്‌ത് Find My iPhone ഓഫാക്കുക. ശേഷം മുകളിൽ ഇടതുവശത്തുള്ള ആപ്പിൾ ഐഡി ടാപ്പ് ചെയ്യുക.തിരികെ പോയി സൈൻ ഔട്ട് ടാപ്പ് ചെയ്യുന്നതിന് താഴേക്ക് സ്ക്രോൾ ചെയ്യുക. നിങ്ങളുടെ പാസ്‌വേഡ് നൽകി വീണ്ടും സൈൻ ഔട്ട് ടാപ്പ് ചെയ്യണം.

ഇനി iPhone റീസെറ്റ് ചെയ്യാവുന്നതാണ്. അതിനായി Settings ടാപ്പ് ചെയ്ത് General എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക. Transfer or Reset iPhone എന്ന ഓപ്‌ഷനിൽ Erase All Content and Settings എന്ന ഓപ്‌ഷൻ ടാപ്പ് ചെയ്യുക. അപ്പോൾ കൺഫേം ആണോ എന്ന് നിങ്ങളോട് ചോദിക്കും. കൺഫേം ക്ലിക്ക് ചെയ്യുക. ഈ പ്രോസസ്സ് പൂർത്തിയാക്കാൻ കുറച്ച് സമയം എടുത്തേക്കാം.

നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ എങ്ങനെ ഫാക്ടറി റീസെറ്റ് ചെയ്യാം എന്ന് നോക്കിയാലോ? നിങ്ങളുടെ ആൻഡ്രോയിഡ് ഫോൺ ബാക്കപ്പ് ചെയ്യാൻ ശ്രദ്ധിക്കുക. തുടർന്ന് മൈക്രോ എസ്ഡി കാർഡുകളും നിങ്ങളുടെ സിം കാർഡും ഫോണിൽ നിന്ന് റിമൂവ് ചെയ്യുക. വാട്ട്സ്ആപ്പ് പോലുള്ള ആപ്പുകളിൽ ബാക്കപ്പ് ഫംഗ്‌ഷൻ ഉപയോഗിക്കാനും Google Authenticator പോലുള്ള ആപ്പുകളിൽ നിന്ന് കോഡുകൾ മറ്റെവിടേക്കെങ്കിലും മാറ്റുവാനും സൂക്ഷിച്ച് വെക്കുവാനും ഓർക്കുക.

ആൻഡ്രോയിഡിന് ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷൻ (FRP) എന്ന ആൻ്റി-തെഫ്റ്റ് ഫീച്ചർ ഉണ്ട്. അതിനർത്ഥം നിങ്ങൾ ഒരു ആൻഡ്രോയിഡ് ഫോൺ ഡാറ്റ കളഞ്ഞതിന് ശേഷവും, അത് വീണ്ടെടുക്കാൻ നിങ്ങൾക്ക് അവസാന ഗൂഗിൾ അക്കൗണ്ട് ലോഗിൻ ചെയ്യേണ്ടതായി ഉണ്ട്. നിങ്ങളുടെ ഫോൺ ഡാറ്റ കളയുവാൻ റിക്കവറി മെനു ഉപയോഗിക്കുകയാണെങ്കിൽ മാത്രമേ ഈ ഫീച്ചർ നടപ്പിലാകൂ.

എന്നിരുന്നാലും FRP എങ്ങനെ പ്രവർത്തനരഹിതമാക്കാം എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഡിലീറ്റ് ആക്കുക. വ്യത്യസ്ത ആൻഡ്രോയിഡ് നിർമ്മാതാക്കൾക്ക് വ്യത്യസ്തമായ മെനുകൾ ആണ് ഉള്ളത്. അതിനാൽ നിങ്ങളുടെ ഓപ്ഷനുകൾ വ്യത്യാസപ്പെടാം. ഗൂഗിൾ പിക്സലിൽ, Settings എന്ന ഓപ്‌ഷനിൽ പോയി Passwords and accounts ഓപ്പൺ ആക്കി ഓരോ അക്കൗണ്ടും ടാപ്പ് ചെയ്ത് Remove Account ക്ലിക്ക് ചെയ്യുക.

സാംസങ് ഗാലക്സിയിൽ Settingsലേ Accounts and backup തിരഞ്ഞെടുക്കുക. തുടർന്ന് Manage accountsൽ പോയി ഓരോ അക്കൗണ്ടും ടാപ്പ് ചെയ്ത് Remove Account ക്ലിക്ക് ചെയ്യുക. ഇനി ആൻഡ്രോയിഡ് ഫോൺ റീസെറ്റ് ചെയ്യാനാകും. ഗൂഗിൾ പിക്സലിൽ, Settings > System > Reset options > Erase all data (factory reset) > Erase all data (നിങ്ങളുടെ പിൻ അടിക്കേണ്ടതുണ്ട്) > Erase all data again.

സാംസങ് ഗാലക്സിയിൽ Settings > General Management > Reset> Factory Data Reset. താഴേക്ക് സ്ക്രോൾ ചെയ്‌ത് റീസെറ്റ് ടാപ്പ്ചെ യ്യുക. Delete all ക്ലിക്ക് ചെയ്യുക. മറ്റ് ആൻഡ്രോയ്ഡ് ഫോണുകൾക്ക് മുകളിൽ വിശദീകരിച്ചതിന് സമാനമായ ഓപ്‌ഷനുകൾ ഉണ്ടായിരിക്കും. നിങ്ങൾക്ക് അവ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, കമ്പനി വെബ്സൈറ്റിൽ പോയാൽ വേണ്ട ഗൈഡ് ലഭിക്കുന്നതാണ്. ഈ പ്രോസസ്സ് ഫോണിലെ ഡാറ്റയുടെ സുരക്ഷക്ക് അനിവാര്യമാണ്. അതിനാൽ ഫാക്‌ടറി റീസെറ്റ് പ്രോസസ്സ് ഒഴിവാക്കാതിരിക്കുക.

ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.

More from GizBot

Best Mobiles in India

English summary
Factory reset is the most important thing you should do. This will remove all data and refresh the phone back to the state it was in when you took the phone out of the box.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X