Home
How to

ഇടയ്ക്കിടെ വാട്സ്ആപ്പ് മെസേജ് ചെയ്യുന്ന ശീലം ഉണ്ടാ? നിങ്ങളുടെ ജോലി പോകാതെ സൂക്ഷിച്ചോ

അകലെ ഉള്ളവരോട് സംസാരിക്കാം എന്ന ആശയത്തിന്റെ പുറത്താണ് ഫോണുകൾ കണ്ടുപിടിച്ചത്. പിന്നീട് ഇവ ചുരുങ്ങി മൊബൈൽ ഫോണുകളായി. ഇതിൽ സംസാരിക്കുന്നതിന് പുറമെ മറ്റുള്ളവർക്ക് മെസേജ് അയയ്ക്കാം എന്ന പുതിയ ഒരു ഓപ്ഷൻ കൂടി ലഭിച്ചു. പിന്നീട് ഇവ വീണ്ടും പുരോ​ഗമിച്ച് സ്മാർട്ട് ഫോണുകളായപ്പോൾ എന്ത് കാര്യം ചെയ്യണമെങ്കിലും ഫോൺ വേണം എന്നായി.

നിലവിൽ നിരവധി രൂപത്തിൽ സ്മാർട്ട് ഫോണിൽ നിന്ന് മറ്റുള്ളവർക്ക് കോൾ ചെയ്യാവുന്നതാണ്. ഒന്ന് ഡയറക്ട് സിം വഴി കോൾ ചെയ്യാം പിന്നെ നെറ്റ് കോൾ, വാട്സ്ആപ്പ് കോൾ, മെസേഞ്ചർ, ഇൻസ്റ്റ​ഗ്രാം കോൾ എന്നിങ്ങനെ വിവിധ തരത്തിൽ ഉപഭോക്താക്കൾക്ക് പരസ്പരം സംസാരിക്കാൻ സാധിക്കുന്നതാണ്. എങ്കിലും ചിലർക്ക് പ്രിയം മെസേജ് ചെയ്യുന്നതാണ്. ആദ്യ കാലഘട്ടങ്ങളിൽ എസ്എംഎസ് ചെയ്യുന്നതിന് പണം ഈടാക്കുകയും ദിവസം ലിമിറ്റ് വെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ അങ്ങനെയല്ല.

എപ്പോഴും വാട്സ്ആപ്പ് ഉപയോ​ഗിക്കുന്ന ആളാണോ? ജോലി പോകാതെ സൂക്ഷിച്ചോ

നെറ്റ് റീചാർജ് ചെയ്ത് കഴിഞ്ഞാൽ വാട്സ്ആപ്പ് പോലുള്ള ആപ്പുകളിൽ നിന്ന് അൺലിമിറ്റഡ് ആയി സന്ദേശങ്ങൾ അയയ്ക്കാൻ സാധിക്കുന്നതാണ്. സന്ദേശം അയയ്ക്കാൻ വേണ്ടി മാത്രം നിരവധി ആപ്പുകളും പ്ലേസ്റ്റോറിൽ ലഭ്യമാണ്. ​ഗുണങ്ങൾക്ക് പുറമെ നിരവധി ദോഷങ്ങളും ഇത്തരത്തിൽ മെസേജ് അയയ്ക്കുന്നതിലൂടെ ഉണ്ടാകുന്നതാണ്. ഇവ എന്തെല്ലാമാണെന്ന് പരിശോധിക്കാം. ഇന്ത്യയിൽ ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കിടയിൽ സന്ദേശമയയ്‌ക്കൽ ആപ്പുകളുടെ ഉപയോഗത്തിലുള്ള വർദ്ധനവ് ഉൽപ്പാദനക്ഷമത കുറയുന്നതിന് കാരണമാകുന്നു എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

വാട്ട്‌സ്ആപ്പ് ആയാലും, ഫേസ്ബുക്ക് മെസഞ്ചറായാലും മെസേജിംഗ് ആപ്പുകൾ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. ഇവ എളുപ്പവും വേഗതയേറിയതും ആയ ആശയവിനിമയത്തിന് സഹായിക്കുന്നുണ്ട്. എന്നാൽ ആളുകളുടെ പ്രഫഷണൽ ജോലിയ്ക്ക് വരെ തടസമാകുന്ന രീതിയിൽ ആളുകൾക്ക് ഇത്തരത്തിലുള്ള ആപ്പുകളോട് ആസക്തി ഉണ്ട് എന്നാണ് പഠനം സൂചിപ്പിക്കുന്നത്. ജോലി ചെയ്യുന്ന സമയത്ത് വരുന്ന നോട്ടിഫിക്കേഷനുകൾ പരിശോധിക്കാൻ ഫോൺ എടുക്കുന്നവർ മണിക്കൂറുകൾ‌ കഴിഞ്ഞതിന് ശേഷം ആണ് ഫോൺ താഴെ വയ്ക്കുന്നത്.

എപ്പോഴും വാട്സ്ആപ്പ് ഉപയോ​ഗിക്കുന്ന ആളാണോ? ജോലി പോകാതെ സൂക്ഷിച്ചോ

ഇന്ത്യയിലെ ജോലി ചെയ്യുന്ന പ്രൊഫഷണലുകളിൽ പകുതിയിലധികം പേരും ഓരോ മിനിറ്റിലും ഫോണിൽ തങ്ങളുടെ സ്വകാര്യ സന്ദേശങ്ങൾ പരിശോധിക്കുന്നതായി ഒരു സർവേ വെളിപ്പെടുത്തുന്നു. ഇത് പലപ്പോഴും അവരുടെ ജോലികളിൽ നിന്ന് ശ്രദ്ധ നഷ്ടപ്പെടുന്നതിലേക്കും വിലപ്പെട്ട സമയം പാഴാക്കുന്നതിലേക്കും നയിക്കുന്നു. തൽഫലമായി, ഉൽപാദനക്ഷമത തടസ്സപ്പെടുകയും ജോലിയുടെ പ്രകടനം കുറയുകയും ചെയ്യുന്നു. ചാറ്റുകൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യുന്നത് ജോലിസ്ഥലത്തെ സമ്മർദ്ദത്തിന്റെ തോത് വർദ്ധിക്കുന്നതിലേക്കും നയിച്ചേക്കാം.

വ്യക്തിപരവും തൊഴിൽപരവുമായ പ്രവർത്തനങ്ങൾക്കിടയിൽ ഇത്തരത്തിൽ ഫോണുകളുടെ ഉപയോ​ഗം പല തരത്തിലും നമ്മളെ ദോഷകരമായി ബാധിക്കും എന്ന് മനസിലാക്കേണ്ടതുണ്ട്. മെസേജിം​ഗ് ആപ്പുകളുടെ നോട്ടിഫിക്കേഷൻ ഓഫ് ആക്കിയിടുക, വ്യക്തിഗത സന്ദേശങ്ങൾ പരിശോധിക്കാൻ പ്രത്യേക സമയം ഷെഡ്യൂൾ ചെയ്യുക എന്നീ കാര്യങ്ങൾ ചെയ്യുന്നത് ചിലപ്പോൾ മെസേജുകളുടെ അമിതാസക്തി കുറയ്ക്കാൻ നിങ്ങളെ സാഹായിച്ചേക്കാം. പല കോർപ്പറേറ്റ് ഓഫീസുകളിലും ജോലി സമയത്ത് മൊബൈൽ വാങ്ങിവെയ്ക്കുന്ന പതിവും ഉണ്ട്.

ചുരുക്കിപ്പറഞ്ഞാൽ, ഇത്തരം മെസേജിം​ഗ് ആപ്പുകൾ തൽക്ഷണ ആശയവിനിമയത്തിനുള്ള ഒരു മികച്ച ഉപകരണമായി വർത്തിക്കുമെങ്കിലും അവയുടെ അമിത ഉപയോഗം ഉൽപ്പാദനക്ഷമത നഷ്‌ടപ്പെടുന്നതിനും ജോലിസ്ഥലങ്ങളിൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും ഇടയാക്കും. ഇന്ത്യയിലെ ജോലി ചെയ്യുന്ന പ്രൊഫഷണലുകളും ഉടമകളും ഈ പ്രശ്നം അംഗീകരിക്കുകയും ഈ ആസക്തി പരിഹരിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരാളുടെ പ്രവർത്തനം ആ സ്ഥാപനത്തെ മുഴുവൻ ആയിട്ടായിരിക്കും ബാധിക്കുന്നത്.

ഒരു പക്ഷെ നിങ്ങളും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് എപ്പോഴും മെസേജ് അയയ്ക്കുന്നവർ ആയിരിക്കും എന്നിരുന്നാലും ഇതിന് ഒരു സമയം തിരഞ്ഞെടുക്കുക. ഒരിക്കലും നിങ്ങളുടെ ജോലി സമയത്തോ തിരക്കുള്ള സമയത്തോ ഇത് അനുവദിക്കാതെ ഇരിക്കുക. നമ്മൾ അറിയാതെ തന്നെ ഇത്തരം ആപ്പുകൾക്ക് അടിമപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. ഭാവിയിൽ ഇത് നമ്മുക്ക് വളരെ ദോഷം ചെയ്തേക്കാം.

More from GizBot

Best Mobiles in India

English summary
Currently, there are several ways to call others from a smartphone. One can call through a direct SIM, and then customers can talk to each other in various ways, like via net call, WhatsApp call, Messenger call, or Instagram call. But some people love texting. In the early days, SMS was charged with a daily limit.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X