Home
How to

'Mi Football Carnival 2018', റെഡ്മീ ഫോണുകള്‍ എങ്ങനെ സൗജന്യമായി വാങ്ങാം?

By Gizbot Bureau

2018ലെ ഫിഫ ലോകകപ്പ് മികച്ച രീതിയില്‍ നടന്നു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനോടൊപ്പം ഷവോമി പ്രേമികള്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്ത കൂടി എത്തിയിരിക്കുന്നു. അതായത് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിച്ച് സമ്മാനങ്ങള്‍ നേടാന്‍ ഷവോമി അവസരം ഒരുക്കുകയാണ്. 'Xiaomi Mi Football 2018' എന്ന പേരിലാണ് ഈ മത്സരം നടത്തുന്നത്.

'Mi Football Carnival 2018', റെഡ്മീ ഫോണുകള്‍ എങ്ങനെ സൗജന്യമായി വാങ്ങാം

ഇതില്‍ അടുത്ത ഫിഫ മത്സരത്തില്‍ ആരാണ് വിജയി എന്ന് മുന്‍കൂട്ടി ജനങ്ങളോട് പറയാന്‍ അവര്‍ ആവശ്യപ്പെടും. അത് ശരിയായ ഉത്തരം ആണെങ്കില്‍ ഷവോമി റെഡ്മി, റെഡ്മി നോട്ട് 5, മീ ബാന്‍ഡ് 2, 1000എംഎഎച്ച് മീ പവര്‍ ബാങ്ക് 2i എന്നിവ സൗജന്യമായി നല്‍കും.

ജൂണ്‍ 8 മുതല്‍ ജൂലൈ 20 വരെയാണ് ഷവോമി മീ ഫുഡ്‌ബോള്‍ കാര്‍ണിവല്‍ 2018 നടക്കുന്നത്. ഫിഫ വേള്‍ഡ് കപ്പ് 2018 അവസാനിക്കുന്നത് ജൂലൈ 2018നാണ്. കൂടാതെ ഇതില്‍ നറുക്കെടുപ്പും നടക്കുന്നതാണ്.

റെഡ്മി നോട്ട് 5 പ്രോ സൗജന്യമായി നേടുന്നതിന് എങ്ങനെ ഗെയിം കളിക്കാം?

കളിയില്‍ പങ്കെടുക്കാനായി ആദ്യം ഈ ലിങ്കിലേക്ക് പോകുക,മീ ബ്രൗസറില്‍ മാത്രമേ ഈ ലിങ്ക് പ്രവര്‍ത്തിക്കുകയുളളൂ. അതായത് മീ ഫുഡ്‌ബോള്‍ കാര്‍ണിവല്‍ 2018ല്‍ പങ്കെടുക്കുന്നതിന് ഷവോമി ഫോണ്‍ ഉണ്ടായിരിക്കണം എന്നര്‍ത്ഥം.

ആ പേജില്‍ എത്തിക്കഴിഞ്ഞാല്‍ ഫിഫ വേള്‍ഡ് കപ്പ് മത്സരങ്ങളുടെ വിശദാംശങ്ങള്‍ കാണാം. വരാനിരിക്കുന്ന മത്സരങ്ങളുടെ ഫലങ്ങള്‍ നിങ്ങള്‍ പ്രവചിക്കേണ്ടി വരും. നിങ്ങള്‍ക്ക് അവിടെ മൂന്ന് ഓപ്ഷനുകള്‍ കാണാം. Win (W), loss (L), draw (D). ഇതില്‍ നിന്നും നിങ്ങള്‍ക്ക് ഒന്നു തിരഞ്ഞെടുക്കാം. ഇതില്‍ നിങ്ങളുടെ ഉത്തരം ശരിയാണെങ്കില്‍ ഷവോമി ഉത്പന്നങ്ങള്‍ സൗജന്യമായി നേടാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: മത്സരങ്ങള്‍ ആരംഭിക്കുന്നതിനു മുന്‍പ് തന്നെ നിങ്ങളുടെ പ്രവചനങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്. ഒരിക്കല്‍ നിങ്ങള്‍ സമര്‍പ്പിച്ച ഉത്തരം മാറ്റാന്‍ സാധിക്കില്ല. ഒരു പ്രവചനം നടത്താന്‍ നിങ്ങള്‍ 19 നാണയങ്ങള്‍ ചിലവഴിക്കണം. പ്രതിദിനം ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ നിങ്ങള്‍ക്കിത് നേടാനാകും. അത് മത്സര പേജില്‍ ദൃശ്യമാകുകയും ചെയ്യും. നിങ്ങളുടെ പ്രവചനം ശരിയാണെങ്കില്‍ റിവാര്‍ഡ് കോയിനുകള്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ഓട്ടോമാറ്റിക്കായി എത്തുകയും ചെയ്യും.

ലക്കി ഡ്രോയുടെ അടിസ്ഥാനത്തില്‍ വിജയിയെ തിരഞ്ഞെടുക്കും

ലക്കി ഡ്രോയുടെ അടിസ്ഥാനത്തിലും ഷവോമി വിജയികളെ തിരഞ്ഞെടുക്കും. അതില്‍ അഞ്ച് സമ്മാന സ്ലോട്ടുകളാണുളളത്. ആദ്യത്തെ രണ്ട് സ്ലോട്ടുകള്‍ ആദ്യം ലഭ്യമാകുമ്പോള്‍ മൂന്നാമത്തെ സ്ലോട്ട് അണ്‍ലോക്ക് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് മൂന്നു ദിവസത്തിനുളളില്‍ രണ്ട് റൗണ്ട് കളിക്കേണ്ടി വരും. അഞ്ച് ഏഴ് ദിവസം കളിക്കുമ്പോള്‍ നാലമത്തേയും അഞ്ചാമത്തേയും സ്ലോട്ടുകള്‍ അണ്‍ലോക്ക് ചെയ്യാം.

നിങ്ങള്‍ എത്ര സ്ലോട്ടുകള്‍ അണ്‍ലോക്ക് ചെയ്യുന്നുവോ കൂടുതല്‍ മികച്ച സമ്മാനങ്ങള്‍ നേടാന്‍ സാധ്യത ഏറെയാണ്. നിങ്ങള്‍ ചിലവഴിക്കുന്ന നാണയത്തിന്റെ മൂല്യത്തെ ആശ്രയിച്ചിരിക്കും സമ്മാനങ്ങള്‍ ലഭിക്കുന്നത്.

വിജയികളെ പ്രഖ്യാപിക്കുന്നത്!

ജൂണ്‍ 18, ജൂണ്‍ 25, ജൂലൈ 2, ജൂലൈ 9, ജൂലൈ 16, ജൂലൈ 20 എന്നീ തീയതികളില്‍ വിജയികളുടെ പേരുകള്‍ പ്രഖ്യാപിക്കും.

സമ്മാനങ്ങള്‍ എങ്ങനെ ക്ലെയിം ചെയ്യാം?

. നിങ്ങളെ ഒരു വിജയിയായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ ഉചിതമായ പേജില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും അതു പോലെ ആവശ്യമായ വിവരങ്ങള്‍ സമര്‍പ്പിക്കുകയും വേണം.

. നിങ്ങളുടെ മീ അക്കൗണ്ട് സൈന്‍ ഇന്‍ ചെയ്ത് പേര്, മൊബൈല്‍ നമ്പര്‍, OTP, ഇമെയില്‍ അഡ്രസ് എന്നിവ ഉള്‍പ്പെടുന്ന നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെടും.

. ഗിഫ്റ്റ് പേജില്‍ കാണുന്ന 'Claim' എന്ന ഓപ്ഷനില്‍ ടാപ്പ് ചെയ്യക.

. നിങ്ങള്‍ നല്‍കിയ ഇമെയില്‍ വഴിയോ മൊബൈല്‍ നമ്പര്‍ വഴിയോ ഷവോമി നിങ്ങളെ ബന്ധപ്പെടുന്നതായിരിക്കും.

. ജൂലൈ 20നു മുന്‍പ് എല്ലാ വിജയികളും നിങ്ങളുടെ മൊബൈല്‍ നമ്പര്‍/ അഡ്രസ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്.

. എല്ലാ സമ്മാന കൂപ്പണുകളും നിങ്ങളുടെ മീ അക്കൗണ്ടില്‍ അയക്കും. അവ ലഭിച്ച് 30 ദിവസം വരെ മാത്രമേ വാലിഡിറ്റി ഉണ്ടായിരിക്കുകയുളളൂ. മത്സരങ്ങള്‍ അവസാനിച്ച് 15 ദിവസത്തിനുളളില്‍ കൂപ്പണുകളും നിങ്ങള്‍ക്കു ലഭിക്കും.

Best Mobiles in India

English summary
Mi Football Carnival 2018, How To Play And Win Redmi Note 5 Pro, Mi Band 2, Redmi Note 5 and more
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X