UPI Apps: ഫോൺ നഷ്ടമായോ? ഗൂഗിൾപേയും ഫോൺപേയും പേടിഎമ്മും ബ്ലോക്ക് ചെയ്യാൻ മറക്കണ്ട

|

ഇന്ന് യുപിഐ ആപ്പുകൾ ഉപയോഗിച്ച് ട്രാൻസാക്ഷനുകൾ നടത്താത്തവരുടെ എണ്ണം വളരെ കുറവാണ്. ലിക്വിഡ് ക്യാഷ് ഉപയോഗിച്ച് നടത്തുന്നതിൽ കൂടുതൽ പണമിപാടുകൾ യുപിഐ ആപ്പുകൾ വഴി നാം ചെയ്യാറുണ്ട്. ദിവസവും സാധനങ്ങൾ വാങ്ങാനും യാത്ര ചെയ്യാനും പെട്രോൾ അടിക്കാനും അങ്ങനെ എന്തെല്ലാം കാര്യങ്ങൾക്കാണ് നാം യുപിഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നത് (UPI Apps).

പ്രാഥമിക പേയ്മെന്റ് മെതേഡ്

പ്രാഥമിക പേയ്മെന്റ് മെതേഡ് ആയി യുപിഐ ആപ്പുകൾ ഉപയോഗിക്കുന്നവർ എപ്പോഴും അറിഞ്ഞിരിക്കേണ്ട കാര്യമാണ്, ഫോൺ നഷ്ടപ്പെട്ടാൽ എന്ത് ചെയ്യുമെന്നത്. യുപിഐ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവരുടെ ഡിവൈസിൽ അവരുടെ സ്വകാര്യ വിവരങ്ങൾ ഉണ്ടെന്ന കാര്യവും എല്ലാവരും ഓർത്തിരിക്കണം. സ്മാർട്ട്ഫോണുകൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യുമ്പോൾ ഈ വിവരങ്ങളിലേക്കും യുപിഐ പ്ലാറ്റ്ഫോമുകളിലേക്കും മറ്റൊരാൾ ആക്സസ് നേടാനുള്ള സാധ്യതയുണ്ടാകുന്നു.

Google Pay: എത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാംGoogle Pay: എത്ര മാത്രം സുരക്ഷിതമാണ് ഗൂഗിൾ പേയിലെ ട്രാൻസാക്ഷനുകൾ? അറിയേണ്ടതെല്ലാം

ഡിവൈസുകൾ

ഡിവൈസുകൾ മോഷ്ടിക്കപ്പെടുകയാണെങ്കിൽ കാര്യങ്ങൾ ഗുരുതരമാണ്. ഫോണിന്റെ സുരക്ഷ ക്രമീകരണങ്ങൾ മറി കടക്കാൻ മോഷ്ടാക്കൾക്കും തട്ടിപ്പുകാർക്കും നിസാര സമയം മതിയെന്ന് ആലോചിക്കണം. ഒടിപി അടക്കമുള്ള ബാങ്കിങ് സുരക്ഷ ശക്തമാക്കുന്ന ഫീച്ചറുകളും മറ്റും നിങ്ങളുടെ ഫോണിലെ സിം കാർഡ് ബേസ് ചെയ്താണ് വരുന്നതെന്നും അറിയാമല്ലോ.

ഫെൻഡ് മൈ ഡിവൈസ്

ഫെൻഡ് മൈ ഡിവൈസ് പോലെയുള്ള ഫീച്ചറുകൾ ആക്റ്റിവേറ്റ് ആക്കിയിട്ടുള്ള യൂസേഴ്സിന് കുറച്ച് കൂടി സുരക്ഷിതത്വം ലഭിക്കുന്നു. ദൂരെയിരുന്ന് തന്നെ ഡിവൈസ് ലോക്ക് ചെയ്യുന്നതും ഡാറ്റ വൈപ്പ് ചെയ്യുന്നത് പോലെയുള്ള സൌകര്യങ്ങൾ ഇവയ്ക്കൊപ്പം ലഭ്യമാണ്. ഇത്തരം ഫീച്ചറുകൾ യൂസ് ചെയ്യാത്തവരും ഫോണിൽ ലോക്ക് ഫീച്ചറുകൾ സെറ്റ് ചെയ്യാത്തവരും കൂടുതൽ അപകടത്തിലാണ്. ഇവരുടെ യുപിഐ ആപ്പുകൾ മറ്റുള്ളർ പെട്ടെന്ന് ആക്സസ് ചെയ്യാൻ സാധ്യതയുണ്ട്.

സ്മാർട്ട്ഫോണിലെ ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതിസ്മാർട്ട്ഫോണിലെ ബാറ്ററിയുടെ ആയുസ് വർധിപ്പിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഫോൺ

നഷ്ടമായ അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ട ഫോൺ ഉപയോഗിച്ച് മറ്റാരെങ്കിലും നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലെ പണം മോഷ്ടിക്കുന്നത് തടയാൻ ഈ ആപ്പുകൾ താത്കാലികമായി ബ്ലോക്ക് ചെയ്യുന്നതാണ് നല്ലത്. ഗൂഗിൾ പേ, ഫോൺപേ, പേടിഎം എന്നീ ആപ്പുകളെല്ലാം ഇങ്ങനെ ബ്ലോക്ക് ചെയ്യാൻ സാധിക്കും. നഷ്ടമായ സ്മാർട്ട്ഫോണിലെ യുപിഐ ആപ്പുകൾ ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

പേടിഎം

പേടിഎം

നഷ്ടമായ സ്മാർട്ട്ഫോണിലെ പേടിഎം ആപ്പ് ബ്ലോക്ക് ചെയ്യുന്നത് എങ്ങനെയെന്ന് അറിയാം. ഇതിവായി ആദ്യം പേടിഎം പേയ്മെന്റ് ബാങ്ക് ഹെൽപ്പ്ലൈനുമായി ബന്ധപ്പെടണം. 01204456456 എന്ന നമ്പറിൽ വിളിച്ചാൽ പേടിഎം ഹെൽപ്പ്ലൈനുമായി ബന്ധപ്പെടാൻ സാധിക്കും. കൂടുതൽ കാര്യങ്ങൾ അറിയാൻ തുട‍ർന്ന് വായിക്കുക.

WhatsApp: ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പംWhatsApp: ഇനി ടൈപ്പും ചെയ്യേണ്ട; വാട്സ്ആപ്പ് മെസേജ് അയയ്ക്കാൻ വളരെയെളുപ്പം

പേടിഎം പേയ്മെന്റ്

പേടിഎം പേയ്മെന്റ്

  • പേടിഎം പേയ്മെന്റ് ബാങ്ക് ഹെൽപ്പ്ലൈനിലേക്ക് വിളിച്ചിട്ട് ലോസ്റ്റ് ഫോൺ ഓപ്ഷൻ സെലക്റ്റ് ചെയ്യുക
  • തുടർന്ന് "എനറർ എ ഡിഫറന്റ് നമ്പർ" ഓപ്ഷൻ സെലക്റ്റ് ചെയ്യുക
  • ശേഷം നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ നമ്പർ ടൈപ്പ് ചെയ്ത് കൊടുക്കുക
  • തുടർന്ന് വരുന്ന ഓപ്ഷനിൽ സെലക്റ്റ് ടു ലോഗ് ഔട്ട് ഓഫ് എവരി ഡിവൈസ് സംവിധാനവും എനേബിൾ ചെയ്യണം
  • ഹെൽപ് ഓപ്ഷൻ
    • പേടിഎം വെബ്സൈറ്റിൽ പോയി 24x7 ഹെൽപ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
    • തുടർന്ന് റിപ്പോർട്ട് എ ഫ്രോഡ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക
    • ശേഷം ഏതെങ്കിലും ഒരു ക്യാറ്റഗറി സെലക്റ്റ് ചെയ്യുക
    • ഒരു പ്രശ്നം സെലക്റ്റ് ചെയ്തതിന് ശേഷം, പേജിന്റെ ചുവടെ ലഭ്യമായ 'മെസേജ് അസ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക
    • Washing Machine: വാഷിങ് മെഷീൻ വാങ്ങുകയാണോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണംWashing Machine: വാഷിങ് മെഷീൻ വാങ്ങുകയാണോ? നിങ്ങൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

      അക്കൗണ്ട്

      നിങ്ങളാണ് അക്കൗണ്ട് ഉടമസ്ഥനെന്ന് കാണിക്കാനുള്ള ഒരു തെളിവ് നൽകേണ്ടി വരും. പേടിഎം അക്കൌണ്ട് ഇടപാടുകൾ ഉള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് സ്റ്റേറ്റ്‌മെന്റ്, പേടിഎം അക്കൗണ്ട് ഇടപാടിന് ലഭിച്ച കൺഫർമേഷൻ മെയിൽ, പേടിഎം അക്കൌണ്ട് ട്രാൻസാക്ഷനുമായി ബന്ധപ്പെട്ട എസ്എംഎസ്, ഫോൺ നമ്പർ ഓണർഷിപ്പ് ഡോക്യുമെന്റ്, ഫോൺ നഷ്ടപ്പെട്ടതായുള്ള പോലീസ് റിപ്പോർട്ട് എന്നിവയൊക്കെ ഇത്തരം തെളിവായി പരിഗണിക്കും.

      • ഈ സ്റ്റെപ്പുകൾ പൂർത്തീകരിച്ച് കഴിഞ്ഞാൽ പേടിഎം നിങ്ങളുടെ അക്കൌണ്ട് താത്കാലികമായി ബ്ലോക്ക് ചെയ്യുകയും ചെയ്യും.
      • ഗൂഗിൾ പേ

        ഗൂഗിൾ പേ

        ഇത്തരം സാഹചര്യത്തിൽ ഗൂഗിൾ പേയിലും ആദ്യം കസ്റ്റമർ കെയറുമായി ബന്ധപ്പെടണം. ഇതിനായി 18004190157 എന്ന നമ്പരിലാണ് ഗൂഗിൾ പേ യൂസേഴ്സ് ബന്ധപ്പെടേണ്ടത്. നിങ്ങളുടെ ഗൂഗിൾ പേ അക്കൗണ്ട് ബ്ലോക്ക് ചെയ്യുന്നതിന് ഒരു കസ്റ്റമർ കെയർ റെപ്രസെന്ററ്റീവ് നിങ്ങളെ സഹായിക്കാൻ ഉണ്ടാകും. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

        Gmail: ജിമെയിൽ ഉപയോഗം അടിപൊളിയാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾGmail: ജിമെയിൽ ഉപയോഗം അടിപൊളിയാക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

        ആൻഡ്രോയിഡ്

        ആൻഡ്രോയിഡ് ഡിവൈസിൽ വിദൂരത്തിരുന്ന് തന്നെ നിങ്ങളുടെ ഡാറ്റ മായ്ക്കാൻ കഴിയും. ഫൈൻഡ് മൈ ഡിവൈസ് ഫീച്ചറിന് അനുബന്ധമായി ഈ സൌകര്യങ്ങൾ ലഭിക്കും. ഡാറ്റ വൈപ്പ് ചെയ്താൽ മറ്റൊരാൾ നിങ്ങളുടെ ഫോണിൽ നിന്നും ഗൂഗിൾ പേ ആപ്പിലേക്കും ഗൂഗിൾ അക്കൌണ്ടിലേക്കും ആക്സസ് നേടുന്നത് തടയാനും കഴിയും. ഐഒഎസ് യൂസേഴ്സിനും ഇത് പോലെ തന്നെ റിമോട്ട് ഡാറ്റ വൈപ്പിങ് ചെയ്യാൻ കഴിയും.

        ഫോൺപേ

        ഫോൺപേ

        ഫോൺപേ ഉപയോക്താക്കൾക്ക് 08068727374 അല്ലെങ്കിൽ 02268727374 എന്നീ നമ്പരുകളിൽ ബന്ധപ്പെടാൻ കഴിയും.

        • ഫോൺപേ അക്കൌണ്ടിലെ പ്രശ്നനം റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെടുമ്പോൾ നഷ്ടമായ ഡിവൈസിൽ ഫോൺപേയിൽ ലോഗിൻ ചെയ്തിരിക്കുന്ന ഫോൺ നമ്പർ നൽകുക
        • വെരിഫൈ ചെയ്യാൻ ആയി നിങ്ങളുടെ നമ്പറിലേക്ക് ഒരു ഒടിപി അയയ്ക്കും
        • എനിക്ക് ഒടിപി ലഭിച്ചിട്ടില്ല എന്ന എൻട്രി സെലക്റ്റ് ചെയ്യുക
        • തുടർന്ന് സിം കാർഡ് അല്ലെങ്കിൽ ഡിവൈസ് നഷ്ടമായത് റിപ്പോർട്ട് ചെയ്യാൻ ഉള്ള ഓപ്ഷൻ സെലക്റ്റ് ചെയ്യുക
        • വിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾവിമാനയാത്ര സാധാരണക്കാർക്കും; കുറഞ്ഞ നിരക്കിൽ ടിക്കറ്റെടുക്കാനുള്ള വഴികൾ

          പേയ്മെന്റ് ഡീറ്റയിൽസ്

          തുടർന്ന് ഫോൺപേ റെപ്രസെന്ററ്റേറ്റീവുമായി നിങ്ങൾക്ക് സംസാരിക്കാൻ സാധിക്കും. ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, ലാസ്റ്റ് പേയ്മെന്റ് ഡീറ്റയിൽസ്, ട്രാൻസാക്ഷൻ വാല്യൂ എന്നീ വിവരങ്ങൾ ഒക്കെ നൽകേണ്ടി വരും. തുടർന്ന് നിങ്ങളുടെ ഫോൺപേ അക്കൌണ്ട് ബ്ലോക്ക് ചെയ്യാൻ ഈ ഫോൺപേ പ്രതിനിധി സഹായിക്കും.

Best Mobiles in India

English summary
One thing that users who use UPI apps as a payment method should always know is what to do if they lose their phone. Everyone should also remember that users of the UPI platform have their personal information on their devices. When smartphones are lost, there is a possibility of someone else gaining access to UPI platforms as well.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X