നിങ്ങൾ കാത്തിരുന്ന ആ അപ്‌ഡേറ്റ് എത്തി! പോർട്രൈറ്റ് മോഡ് ഇനി എല്ലാ ഷവോമി ഫോണിലും!

By Shafik
|

ഷവോമിയുടെ MIUI 10 അപ്‌ഡേറ്റ് പ്രഖ്യാപിച്ച സമയത്ത് കമ്പനി വാഗ്ദാനം ചെയ്ത ഒന്നായിരുന്നു MIUI 10 അപ്‌ഡേറ്റ് ലഭിക്കാൻ പോകുന്ന എല്ലാ ഫോണുകൾക്കുമുള്ള പോർട്രൈറ്റ് മോഡ് ക്യാമറ അപ്‌ഡേറ്റ്. ഏതായാലും പറഞ്ഞ വാക്ക് ഷവോമി പാലിച്ചിരിക്കുകയാണ് പുതിയ MIUI 10 അപ്‌ഡേറ്റിലൂടെ.

അപ്‌ഡേറ്റ് MIUI 10 8.7.26 അപ്‌ഡേറ്റിൽ

അപ്‌ഡേറ്റ് MIUI 10 8.7.26 അപ്‌ഡേറ്റിൽ

MIUI 10 ഗ്ലോബൽ ബീറ്റാ വേർഷന്റെ ഏറ്റവും പുതിയ MIUI 10 8.7.26 അപ്‌ഡേറ്റിൽ എത്തിയ 100 എംബിയോളമുള്ള വീക്കിലി അപ്‌ഡേറ്റിൽ ആണ് മുൻക്യാമറയിലൂടെ പശ്ചാത്തലം ബ്ലർ ആക്കി എടുക്കാവുന്ന പോർട്രൈറ്റ് മോഡ് എത്തിയിരിക്കുന്നത്. ഗ്ലോബൽ ബീറ്റാ വേർഷൻ ഉപയോഗിക്കുന്ന എല്ലാവർക്കും ഈ അപ്‌ഡേറ്റ് ലഭ്യമായിട്ടുണ്ട്.

അപ്‌ഡേറ്റ് ലഭിക്കുമോ എന്നറിയാൻ

അപ്‌ഡേറ്റ് ലഭിക്കുമോ എന്നറിയാൻ

ഇനിയും അപ്‌ഡേറ്റ് ലഭിക്കാത്തവർ ഫോൺ സെറ്റിങ്സിൽ എബൗട്ട് ഫോണിൽ സിസ്റ്റം അപ്‌ഡേറ്റ് വിഭാഗത്തിൽ പരിശോധിച്ചാൽ 100 എംബിക്ക് അടുത്തുവരുന്ന അപ്‌ഡേറ്റ് കാണാം. ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത് കഴിഞ്ഞാൽ ക്യാമറ ആപ്പ് എടുത്ത് അതിൽ ഫോട്ടോ ഓപ്ഷനിൽ സെൽഫി ഓപ്ഷൻ തിരഞ്ഞെടുത്താൽ മുകളിൽ രണ്ടാമതായി കാണുന്ന ഓപ്ഷൻ ക്ലിക്ക് ചെയ്‌താൽ മതി. പോർട്രൈറ്റ് മോഡിൽ മനോഹരങ്ങളായ ചിത്രങ്ങൾ എടുക്കാൻ സാധിക്കും.

നിങ്ങളുടെ ഷവോമി ഫോണിൽ എങ്ങനെ MIUI 10 ഇൻസ്റ്റാൾ ചെയ്യാം?
 

നിങ്ങളുടെ ഷവോമി ഫോണിൽ എങ്ങനെ MIUI 10 ഇൻസ്റ്റാൾ ചെയ്യാം?

ഷവോമിയുടെ ഏറ്റവും പുതിയ റോം അപ്‌ഡേറ്റായ MIUI 10 എങ്ങനെ നിങ്ങളുടെ ഷവോമി ഫോണിൽ ഇൻസ്റ്റാൾ ചെയ്യാം എന്നതിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോവുന്നത്. കഴിഞ്ഞ ദിവസം ഞാൻ എന്റെ റെഡ്മി നോട്ട് 5 ഫോണിൽ വിജയകരമായി MIUI 10 ഗ്ലോബൽ ബീറ്റാ റോം ഇൻസ്റ്റാൾ ചെയ്യുകയുണ്ടായി. നിലവിൽ ബീറ്റാ ആണെങ്കിലും പ്രശ്നങ്ങളൊന്നും തന്നെയില്ലാതെ അപ്‌ഡേറ്റ് ചെയ്യാൻ പറ്റുകയുണ്ടായി.

ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ആദ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഏറ്റവും പുതിയ ഒരുപിടി സവിശേഷതകൾ MIUI 10ൽ നിങ്ങൾക്കായി കാത്തിരിപ്പുണ്ട്. അതിൽ ഏറ്റവും എടുത്തുപറയേണ്ടത് അടിമുടി മാറിയ ഡിസൈൻ ആണ്. റീസെന്റ് സ്ക്രീനും നോട്ടിഫിക്കേഷൻ പാനലും എല്ലാം തന്നെ പുത്തൻ ഡിസൈനിൽ കൂടുതൽ സുന്ദരമായിരുന്നു. ഒപ്പം മൊത്തത്തിൽ വേഗതയും ഒന്ന് കൂടിയതായി അനുഭവപ്പെടുകയും ചെയ്തു. ഏതായാലും എങ്ങനെയാണ് MIUI 10 ഇൻസ്റ്റാൾ ചെയ്യേണ്ടത് എന്ന് നോക്കാം. ഇതിന് മുമ്പ് ശ്രദ്ധിക്കേണ്ട ഒരു കാര്യം നിലവിൽ ഈ അപ്‌ഡേറ്റ് ചെയ്ത് miui 10 വേര്ഷനിലേക്ക് മാറിയാൽ പിന്നീട് റോൾബാക്ക് ചെയ്ത് പിറകിലെ വേര്ഷനിലേക്ക് പോകാനുള്ള സൗകര്യം ഇല്ല എന്നതാണ്. അതിനാൽ തന്നെ ഇത് മനസ്സിൽ വെക്കുക.

സ്റ്റെപ്പ് 1: ബാക്കപ്പ് ചെയ്യുക

സ്റ്റെപ്പ് 1: ബാക്കപ്പ് ചെയ്യുക

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം നിങ്ങളുടെ ഫോൺ മെമ്മറിയിലുള്ള ആവശ്യമുള്ള ഫയലുകൾ, ആപ്പ് ഡാറ്റ എന്നിവയെല്ലാം മെമ്മറി കാർഡിലേക്കോ അല്ലെങ്കിൽ ഓൺലൈനായോ ബാക്കപ്പ് ചെയ്തുവെക്കുക എന്നതാണ്. കാരണം അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഫോണിലുള്ള ഡാറ്റകൾ എല്ലാം തന്നെ പോകും.

സ്റ്റെപ്പ് 2: സാധാരണ രീതി

സ്റ്റെപ്പ് 2: സാധാരണ രീതി

സാധാരണ രീതിയിൽ ഷവോമി ഫോൺ അപ്‌ഡേറ്റ് ചെയ്യാനായി സെറ്റിങ്സിൽ About phone ൽ System update ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്. അവിടെ Check for updates കൊടുത്താൽ അപ്‌ഡേറ്റ് ഉണ്ടെങ്കിൽ കാണിക്കും. പക്ഷെ ഇവിടെ ബീറ്റാ വേർഷൻ ആയതിനാൽ നിങ്ങൾ ബീറ്റാ വേർഷനായ പഴയ പതിപ്പാണ് ഉപയോഗിക്കുന്നത് എങ്കിൽ മാത്രമേ അവിടെ അപ്‌ഡേറ്റ് റോം ഫയൽ കാണിക്കുകയുള്ളൂ. 99 ശതമാനം ആളുകളും ബീറ്റാ വേർഷൻ അല്ല നിലവിൽ ഉപയോഗിക്കുന്നത് എന്നതിനാൽ ഇവിടെ അപ്‌ഡേറ്റുകൾ ഒന്നുമില്ല എന്നാണ് കാണിക്കുക. അപ്പോൾ എന്ത് ചെയ്യണം എന്ന് ചുവടെ അറിയാം.

സ്റ്റെപ്പ് 3: റോം ഫയൽ ഡൗൺലോഡ് ചെയ്യുക

സ്റ്റെപ്പ് 3: റോം ഫയൽ ഡൗൺലോഡ് ചെയ്യുക

ഇതൊരു ബീറ്റാ വേർഷൻ ആണ് എന്നതിനാൽ സ്റ്റേബിൾ ആയിട്ടുമുള MIUI 7 / MIUI 8 / MIUI 9 എന്നീ വേർഷനുകൾ ഉപയോഗിക്കുന്നവർക്ക് നേരിട്ട് ഫോൺ അപ്‌ഡേറ്ററിൽ കിട്ടില്ല എന്ന് പറഞ്ഞല്ലോ. അതിനാൽ നിങ്ങൾ തന്നെ നിങ്ങളുടെ ഫോണിന്റെ റോം വേർഷൻ miui വെബ്സൈറ്റിൽ കയറി ഡൗണ്ലോഡ് ചെയ്യണം. ഒന്നര ജിബിയോളമാണ് ഫയൽ സൈസ് വരുന്നത്. നിങ്ങളുടെ ഫോൺ പിന്തുണയ്ക്കുന്നുണ്ടോ എന്നറിയാനായും ശേഷം MIUI 10 ഡൗൺലോഡ് ചെയ്യാനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 4

സ്റ്റെപ്പ് 4

ഫയൽ ഡൗൺലോഡ് ചെയ്ത ശേഷം ഫോൺ മെമ്മറിയിൽ downloaded_rom എന്ന ഫോള്ഡറിലേക്ക് അതിനെ മാറ്റുക.

സ്റ്റെപ്പ് 5

സ്റ്റെപ്പ് 5

ശേഷം നേരത്തെ പോയ ഫോൺ സെറ്റിങ്‌സിലുള്ള About phone ൽ System update ക്ലിക്ക് ചെയ്യുക. ശേഷം മുകളിലുള്ള മൂന്ന് ഡോട്ട് ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 6

സ്റ്റെപ്പ് 6

അതിൽ ഒരു മെനു വരും. അവിടെ Choose update package ക്ലിക്ക് ചെയ്യുക.

സ്റ്റെപ്പ് 7

സ്റ്റെപ്പ് 7

ശേഷം ഫയൽ മാനേജറിലേക്ക് നിങ്ങൾ എത്തും. അവിടെ ഫോൺ മെമ്മറിയിൽ downloaded_rom എന്ന ഫോൾഡറിൽ നിങ്ങൾ ഡൗൺലോഡ് ചെയ്തുവെച്ച ഫയൽ തിരഞ്ഞെടുത്ത് ഒക്കെ കൊടുക്കുക.

സ്റ്റെപ്പ് 8

സ്റ്റെപ്പ് 8

ഇൻസ്റ്റാൾ ചെയ്യും മുമ്പ് നിലവിൽ ഫോണിലുള്ള ഫയലുകൾ മൊത്തം ഡിലീറ്റ് ചെയ്യട്ടെ എന്ന് ചോദിക്കും. സമ്മതം കൊടുത്ത ശേഷം MIUI 10 അപ്ഡേറ്റ് ആരംഭിക്കും.

സ്റ്റെപ്പ് 9

സ്റ്റെപ്പ് 9

അപ്‌ഡേറ്റ് തുടങ്ങിയാൽ ഫോൺ ഓഫ് ആകും. ഫോണിൽ ആവശ്യത്തിന് ചാർജ്ജ് ഉണ്ടായിരിക്കണം എന്നത് ആദ്യമേ ഓർമയിൽ വെക്കുമല്ലോ. ചുരുങ്ങിയത് ഒരു 50 ശതമാനം എങ്കിലും സൂക്ഷിക്കുക. അങ്ങനെ അപ്‌ഡേറ്റ് പോർണ്ണമായാൽ നിങ്ങളുടെ ഫോൺ ഓൺ ആകും. പുതിയ MIUI 10 ഓറിയോ ഗ്ലോബൽ ബീറ്റാ റോമുമായി.

അപ്‌ഡേറ്റ് ചെയ്യും മുമ്പ് ചില കാര്യങ്ങൾ നിങ്ങളുടെ ഓർമ്മയിലേക്ക്

അപ്‌ഡേറ്റ് ചെയ്യും മുമ്പ് ചില കാര്യങ്ങൾ നിങ്ങളുടെ ഓർമ്മയിലേക്ക്

ഇപ്പോൾ വിവരിച്ച രീതിയിലാണ് ഞാൻ MIUI 10 എന്റെ റെഡ്മി നോട്ട് 5ൽ ഇൻസ്റ്റാൾ ചെയ്യുകയുണ്ടായത്. എന്നാൽ ഇവിടെ ചില കുഴപ്പങ്ങളുണ്ട്. കമ്പനിയും ചില ഫോറങ്ങളും പറയുന്നത് MIUI 10 ഗ്ലോബൽ ബീറ്റാ റോം ഇൻസ്റ്റാൾ ചെയ്യണം എങ്കിൽ നിങ്ങളുടെ ഫോണിൽ ആദ്യമേ ഉള്ള റോം ബീറ്റാ വേർഷൻ ആയിരിക്കണം, അല്ലാത്ത പക്ഷം നിങ്ങൾ ഫോൺ ബൂട്ട്ലോഡർ അൺലോക്ക് ചെയ്ത് ഫാസ്റ്ബൂട്ട് വഴി മാത്രമേ ഇത് ഇൻസ്റ്റാൾ ചെയ്യാൻ പറ്റുകയുള്ളു എന്നാണ്.

വിജയകരമായില്ലെങ്കിൽ

വിജയകരമായില്ലെങ്കിൽ

എന്നാൽ അങ്ങനെ ബൂട്ട്ലോഡർ അൺലോക്ക് ചെയ്യേണ്ട ആവശ്യം ഇവിടെ വന്നില്ല. ആദ്യം അപ്‌ഡേറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും എറർ പ്രത്യേകിച്ച് ആൻഡ്രോയ്ഡ് വേർഷൻ വേറെയാണ് എന്ന രീതിയിൽ വന്ന് വെരിഫൈ ചെയ്യാൻ പറ്റുന്നില്ല എന്ന എറർ കാണിക്കുകയാണെങ്കിൽ ആൻഡ്രോയ്ഡ് 7ൽ ഉള്ള ബീറ്റാ വേർഷൻ ആദ്യം ഇതേപോലെ ഡൗൺലോഡ് ചെയ്ത് അപ്‌ഡേറ്റ് ചെയ്യുക. ശേഷം സെറ്റിങ്സിൽ അപ്ഡേറ്റ്സിൽ തന്നെ ഏറ്റവും പുതിയ വേർഷൻ കാണിക്കും. അത് ഡൗൺലോഡ് ചെയ്ത് അപ്ഡേറ്റ് ചെയ്താ ഏറ്റവും പുതിയ ഓറിയോ MIUI 10 വേർഷൻ നിങ്ങൾക്ക് ലഭിക്കും. ഇന്നലെവരെയുള്ള അപ്‌ഡേറ്റ് പ്രകാരം ഏറ്റവും പുതിയ MIUI 10 വേർഷൻ 8.7.19 ആണ്.

സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക

സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക

ഈ പറഞ്ഞ കാര്യങ്ങളെല്ലാം സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രം ചെയ്യുക. എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിലേക്കുള്ള പ്രാഥമിക നിർദേശങ്ങൾ മാത്രമാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഈ രീതിയിൽ ചെയ്യുക വഴിയോ അതല്ലെങ്കിൽ മറ്റെന്തെങ്കിലും തെറ്റായ രീതിയിൽ ചെയ്യുക വഴിയോ നിങ്ങളുടെ ഫോണിന് ഉണ്ടാകുന്ന ഏതൊരു പ്രശ്നത്തിനും ഗിസ്‌ബോട്ട് യാതൊരു വിധേനയും ഉത്തരവാദിയായിരിക്കില്ല.

പിന്തുണയ്ക്കുന്ന ഫോണുകൾ

പിന്തുണയ്ക്കുന്ന ഫോണുകൾ

Xiaomi Redmi 4X
Xiaomi Mi 5s
Xiaomi Mi Max
Xiaomi Mi Max Prime
Xiaomi Mi 5s Plus
Xiaomi Redmi 4A
Xiaomi Redmi 5A
Xiaomi Redmi Note 4 Qualcomm/Redmi Note 4X
Xiaomi Mi Max 2
Xiaomi Redmi Note 5A/Redmi Y1 Lite
Xiaomi Redmi Note 5A Prime/Redmi Y1
Xiaomi Redmi 5
Xiaomi Redmi 5 Plus
Xiaomi Mi 6
Xiaomi Mi Mix 2
Xiaomi Redmi S2/Redmi Y2
Xiaomi Redmi Note 5 Pro/Redmi Note 5
Xiaomi Mi Mix 2S
Xiaomi Mi 5
Xiaomi Mi Note 2
Xiaomi Mi Mix

Best Mobiles in India

English summary
MIUI 10 Latest Update Brings Portrait Mode to All Supported Devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X