ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പിറിലേക്ക് ലിങ്ക് ചെയ്യേണ്ടത് വളരെ അത്യാവശ്യം: എങ്ങനെ ലിങ്ക് ചെയ്യാം?

Written By:

ആധാര്‍ കാര്‍ഡും പാന്‍ കാര്‍ഡും ഇപ്പോള്‍ എല്ലാത്തിനും വേണ്ടി വന്നിരിക്കുകയാണ്. ഇപ്പോള്‍ എല്ലാ മൊബൈല്‍ നമ്പറും ആക്ടിവേറ്റ് ആയിരിക്കാന്‍ ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പറില്‍ ചേര്‍ക്കേണ്ടത് അത്യാവശ്യമാണ്.

എയര്‍ടെല്ലിന്റെ സൗജന്യ അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്ക് നേടാം: വേഗമാകട്ടേ!

ആധാര്‍ കാര്‍ഡ് മൊബൈല്‍ നമ്പര്‍ :ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യം: എങ്ങനെ?

മൊബൈല്‍ നമ്പറിനോട് ആധാര്‍ കാര്‍ഡ് ചേര്‍ക്കാന്‍ പലര്‍ക്കും മെസേജുകളും വന്നിട്ടുണ്ടാകും. എന്നാല്‍ ഇത് എങ്ങനെ ആണെന്ന് ഭൂരിഭാഗം ഉപഭോക്താക്കള്‍ക്കും അറിയില്ല.

എങ്ങനെയാണ് ആധാര്‍ കാര്‍ഡ് നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ചേര്‍ക്കാം എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എന്തൊക്കെ ഡോക്യുമെന്റുകള്‍ വേണം?

 

  • സിം കാര്‍ഡ് ഉടമസ്ഥന്റെ ആധാര്‍ കാര്‍ഡ് കോപ്പി
  • മൊബൈല്‍ സിം കാര്‍ഡ് ഉളള ഫോണ്‍
  • ഈ ഘട്ടങ്ങളില്‍ OTP ലഭിക്കുന്നതാണ്
  • ബയോമെട്രിക് വേരിഫിക്കേഷനു വേണ്ടി ഫിങ്കര്‍പ്രിന്റ്

നോക്കിയ 8 എത്തുന്നു: കിടിലല്‍ സവിശേഷതകള്‍ പ്രഖ്യാപിച്ചു!

സ്റ്റെപ്പ് 1

ആദ്യം നിങ്ങള്‍ക്ക് മുകളില്‍ ലഭിച്ചിട്ടുളള മെസേജ് ലഭിച്ചു എങ്കില്‍ നിങ്ങളുടെ ഏറ്റവും അടുത്തുളള (സിം കാര്‍ഡ് അനുസരിച്ച്) റീട്ടെയില്‍ സ്‌റ്റോറില്‍ പോകുക.

സ്‌റ്റെപ്പ് 2

അവിടെ നിങ്ങളുടെ ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കുക.

സ്റ്റെപ്പ് 3

അടുത്ത ഘട്ടത്തിലെ പരിശോധനയ്ക്കായി അയാള്‍ നിങ്ങള്‍ക്ക് നാല് അക്ക വേരിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്നതാണ്.

സ്‌റ്റെപ്പ് 4

ആ വേരിഫിക്കേഷന്‍ നമ്പര്‍ വീണ്ടും നിങ്ങള്‍ കട ഉടമസ്ഥനു നല്‍കേണ്ടതാണ്.

കുറഞ്ഞ റാമില്‍ എങ്ങനെ പിസി വേഗത്തില്‍ പ്രവര്‍ത്തിപ്പിക്കാം?

സ്‌റ്റെപ്പ് 5

കട ഉടമസ്ഥന്‍ നിങ്ങളോട് ബയോമെട്രിക് വേരിഫിക്കേഷനു വേണ്ടി ഫിങ്കര്‍പ്രിന്റ് ചോദിക്കും.

സ്‌റ്റെപ്പ് 6

അവസാന ഘട്ടത്തെ സ്ഥിരീകരണത്തിനായി 24 മണിക്കൂറിനുളളില്‍ വീണ്ടും ഒരു മെസേജ് ലഭിക്കും.

സ്‌റ്റെപ്പ് 7

വേരിഫിക്കേഷന്‍ പ്രക്രിയ പൂര്‍ത്തിയാകാനായി 'Y' എന്ന ആക്ഷരം ടൈപ്പ് ചെയ്ത് അയക്കേണ്ടതാണ്.

സ്‌റ്റെപ്പ് 8

ഇപ്പോള്‍ നിങ്ങളുടെ സിം കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്കായിരിക്കുന്നു.

നിങ്ങള്‍ ഒരു പുതിയ പിസി വാങ്ങുമ്പോള്‍ എന്തെല്ലാം ചെയ്തിരിക്കണം?

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Airtel And Idea has Already Started Sending Message To Link Your Aadhaar Card With Mobile Number & Most Operators Will follow Same In Near Future Including BSNL, voda , Telenor Etc.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot