റേഡിയേഷന്‍ ഇല്ലാതിരിക്കാന്‍ മൊബൈല്‍ എങ്ങനെ ഉപയോഗിക്കണം; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍

Posted By: Staff

റേഡിയേഷന്‍ ഇല്ലാതിരിക്കാന്‍ മൊബൈല്‍ എങ്ങനെ ഉപയോഗിക്കണം; സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍

ഇന്ന് അതായത് സെപ്തംബര്‍ 1 മുതല്‍ മൊബൈല്‍ റേഡിയേഷന്‍ ബഹിര്‍ഗമനവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വരികയാണ്. ടവറുകളില്‍ നിന്ന് വരുന്ന റേഡിയേഷന്‍ തോത് നിലവിലുള്ളതിന്റെ പത്തില്‍ ഒന്നായി ചുരുക്കണം എന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദ്ദേശം. ഇത് പാലിക്കാതിരുന്നാല്‍ ഒരു ടവറിന് 5 ലക്ഷം രൂപ എന്ന തോതില്‍ പിഴ ഈടാക്കാനും സര്‍ക്കാരിന് സാധിക്കും.

മൊബൈല്‍ ഫോണുകളില്‍ നിന്ന് പുറംതള്ളപ്പെടുന്ന റേഡിയേഷന്‍ തോത് കുറക്കാന്‍ മൊബൈല്‍ കമ്പനികള്‍ക്കും നിര്‍ദ്ദേശമുണ്ട്. എന്നാല്‍ ഇതിന് കമ്പനികള്‍ക്ക് ഒരു വര്‍ഷത്തെ സമയം നല്‍കിയിട്ടുണ്ട്.

മൊബൈല്‍ റേഡിയേഷനില്‍ നിന്ന് എങ്ങനെ രക്ഷനേടാം?

റേഡിയേഷന്‍ ശരീരത്തില്‍ ബാധിക്കാത്ത തരത്തില്‍ മൊബൈല്‍ ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ഇറക്കിയിട്ടുണ്ട്. അതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍:

  • മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നേരിട്ട് ചെവിയില്‍ വെച്ച് സംസാരിക്കുന്നതിന് പകരം സ്പീക്കര്‍ ഫോണ്‍ ഓണ്‍ചെയ്‌തോ ഹെഡ്‌സെറ്റ് ഉപയോഗിക്കുകയോ ചെയ്യുക.
 
  • ഇത് ഫോണും നിങ്ങളുടെ ശരീരവും തമ്മില്‍ അല്പം അകലം വരാന്‍ കാരണമാകും.

  • ലാന്‍ഡ്‌ലൈന്‍ കണക്ഷന്‍ ഉള്ളവരാണെങ്കില്‍ പരമാവധി ഫോണ്‍ സംഭാഷണത്തിന് ലാന്‍ഡ്‌ലൈന്‍ തെരഞ്ഞെടുക്കുക.

  • ഫോണ്‍ കോളുകളുടെ ദൈര്‍ഘ്യം കുറയ്ക്കുക. വോയ്‌സ് കോളിന് പകരം എസ്എംഎസിനെ ആശയവിനിമയത്തിനായി ഉപയോഗിക്കാം.
 
  • ശക്തമായ സിഗ്നലുകളുള്ള സ്ഥലത്തുനിന്ന് കോള്‍ ചെയ്യാന്‍ ശ്രമിക്കണം. റേഡിയോ സിഗ്നല്‍ ദുര്‍ബലമാണെങ്കില്‍ മൊബൈലിന്റെ തരംഗ സംപ്രേഷണ ശേഷി ഉയരും. ശക്തമായ സിഗ്നലുകളുള്ള സ്ഥലത്തുനിന്ന് സംസാരിക്കുക. സഞ്ചരിച്ചുകൊണ്ട് സംസാരിക്കുന്നതും കുറക്കുക. കാരണം ചില സ്ഥലങ്ങളിലെത്തുമ്പോള്‍ സിഗ്നല്‍ കുറയാനിടയുണ്ട്.
 
  • ലോഹത്തിന്റെ ഫ്രയിം ഉള്ള കണ്ണട, നനവുള്ള മുടി, മുഖം എന്നിവയ്ക്ക് സമീപമായി ഫോണ്‍ വെച്ച് സംസാരിക്കരുത്. റേഡിയോ തരംഗങ്ങളുടെ മികച്ച ചാലകങ്ങളാണ് ലോഹവും ജലവും.
 
  • ഫോണ്‍ ഓണ്‍ ചെയ്യുമ്പോള്‍ നെഞ്ചിന് സമീപത്തോ അല്ലെങ്കില്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങള്‍ക്ക് സമീപത്തായോ വെയ്ക്കരുത്. ഫോണ്‍ ഓണ്‍ ആകുന്ന സമയത്ത് കൂടിയ തോതില്‍ തരംഗങ്ങള്‍ സംപ്രേഷണം ചെയ്യുന്നുണ്ട്.
 
  • മെഡിക്കല്‍ ഉപകരണങ്ങള്‍/യന്ത്രങ്ങള്‍ ശരീരത്തിലെവിടെയെങ്കിലും സ്ഥാപിച്ചവരാണെങ്കില്‍ അതിന്റെ 15 സെ.മീ അകലത്തില്‍ വേണം ഫോണ്‍ പിടിക്കാന്‍.

Please Wait while comments are loading...

Social Counting