നിങ്ങൾക്ക് സ്ഥലമുണ്ടെങ്കിൽ മൊബൈൽ ടവറിനായി വാടകക്ക് കൊടുത്ത് പണമുണ്ടാക്കാം; എങ്ങനെ അപേക്ഷിക്കാം

By Shafik
|

പ്രത്യേകിച്ച് യാതൊരു ചെലവോ പണിയോ ഇല്ലാതെ തന്നെ നല്ലൊരു തുക കയ്യിൽ കിട്ടണമെന്ന് വെറുതെയെങ്കിലും നമ്മൾ ആഗ്രഹിച്ചു പോയിട്ടുണ്ടാവില്ലേ. പണ്ട് ശ്രീനിവാസൻ പറഞ്ഞ പോലെ എത്ര മനോഹരമായ നടക്കാത്ത സ്വപ്നം എന്ന് പറഞ്ഞുകൊണ്ട് എഴുതിത്തള്ളാൻ വരട്ടെ, സ്വന്തമായി കുറച്ചു സ്ഥലമുണ്ടെങ്കിൽ നിങ്ങൾക്ക് ചുമ്മാ കുറച്ചു പണം സ്ഥിരവരുമാനമായി ലഭിക്കാനുള്ള അവസരമുണ്ട്. ഒരു മൊബൈൽ ടവർ നിങ്ങളുടെ സ്ഥലത്ത് സ്ഥാപിക്കാൻ അവസരം കൊടുക്കുക എന്നതാണ് കാര്യം.

സ്ഥലമുണ്ടെങ്കിൽ ടവറിനായി വാടകക്ക് കൊടുത്ത് പണമുണ്ടാക്കാം; എങ്ങനെ

ജിയോ, എയർടെൽ അടക്കമുള്ള പലകമ്പനികളും തങ്ങളുടെ നെറ്റ്‌വർക്ക് പരിധി വികസിപ്പിക്കുന്നതിന്റെ ഭാഗമായി അനവധി പുതിയ മൊബൈൽ ടവറുകളാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. റിലയൻസ് ജിയോ മാത്രം 45000 ടവറുകളാണ് വരുന്ന ആറ് മാസത്തിനുള്ളിൽ ഇന്ത്യയിലാകമാനം സ്ഥാപിക്കാനൊരുങ്ങുന്നത്. ഒപ്പം ഇതിന്റെ ഭാഗമാകാൻ നിങ്ങൾക്കും സാധിക്കും. എങ്ങനെ എന്തൊക്കെ ചെയ്യണം എന്ന് നോക്കാം.

എങ്ങനെ അപേക്ഷിക്കാം?

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷിക്കും മുമ്പ് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ഏതെങ്കിലും ഏജന്റസിനെയോ ലോക്കൽ ഓഫീസുകളെയോ എല്ലാം ഈ ആവശ്യത്തിനായി സമീപിച്ച് തട്ടിപ്പിൽ കുടുങ്ങാതിരിക്കുക എന്നതാണ് അത്. മൊബൈൽ ടവർ കെട്ടാൻ സ്ഥലം കൊടുത്ത് പണമുണ്ടാക്കാം എന്ന വാഗ്ദാനവുമായി നിങ്ങളെ ഇത്തരം തട്ടിപ്പുകാർ സമീപിക്കും. എന്നിട്ട് ഒരു രജിസ്ട്രേഷൻ ഫീസ് ആദ്യം നിങ്ങൾ അടയ്ക്കണം, എന്നാൽ മാത്രമേ നിങ്ങളുടെ അപേക്ഷ സ്വീകരിക്കുകയുള്ളൂ എന്നെല്ലാം വാഗ്ദാനം നൽകി പണം അപഹരിക്കുന്ന തട്ടിപ്പുകാർ നാട്ടിൽ സുലഭമാണ്.

ഈ കുഞ്ഞുഫോൺ ആരെയും ഒന്ന് കൊതിപ്പിക്കും; വിലയോ വെറും 2890 രൂപ മാത്രവുംഈ കുഞ്ഞുഫോൺ ആരെയും ഒന്ന് കൊതിപ്പിക്കും; വിലയോ വെറും 2890 രൂപ മാത്രവും

ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അതിനാൽ ആദ്യം അപേക്ഷിക്കുന്നത് യഥാർത്ഥത്തിലുള്ള സ്ഥാപനങ്ങളിൽ തന്നെയാണെന്ന് ഉറപ്പുവരുത്തുക. നിങ്ങൾ അപേക്ഷിച്ച സ്ഥലത്ത് ടവർ വെക്കാനുള്ള യോഗ്യത ഉണ്ട് എങ്കിൽ നിങ്ങൾ യാതൊന്നും തന്നെ പണമായി നൽകേണ്ടതില്ല എന്ന കാര്യം മനസ്സിൽ വെക്കുക.

അപേക്ഷിക്കാനായി ഈ ലിങ്കുകൾ ഉപയോഗിക്കുക

അപേക്ഷിക്കാനായി ഈ ലിങ്കുകൾ ഉപയോഗിക്കുക

http://www.industowers.com/landowners.php http://www.bharti-infratel.com/cps-portal/web/landowners_propose.html http://www.atctower.in/en/site-owners/existing-site-owners/index.html

എങ്ങനെ സമീപിക്കണം
 

എങ്ങനെ സമീപിക്കണം

ടവർ സ്ഥാപിക്കാനായി ഏറ്റവും നല്ല മാർഗ്ഗം നിങ്ങൾ നേരിട്ട് തന്നെ കമ്പനിയെ സമീപിക്കുക എന്നതാണ്. Indus Tower, Bharti Infratel, Viom Ritl, American Tower Corporation എന്നിങ്ങനെ നിരവധി സൈറ്റുകൾ ലഭ്യവുമാണ്. ഒപ്പം ഇന്ത്യ ഗവർമെന്റിന്റെ വെബ്സൈറ്റിൽ കയറുന്നതും നന്നാകും. അവിടെ നിങ്ങളുടെ സ്ഥലവുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവെക്കാൻ സൗകര്യമുണ്ട്. അതിലൂടെ നിങ്ങളുടെ സ്ഥലത്ത് മൊബൈൽ കമ്പനിയെ പരിശോധനക്ക് ക്ഷണിക്കുകയും ചെയ്യാം.

ഭൂമി പരന്നതാണെന്ന് തെളിയിക്കാൻ റോക്കറ്റിൽ കയറിവിട്ടതാ; അവസാനം ഇങ്ങനെയായിഭൂമി പരന്നതാണെന്ന് തെളിയിക്കാൻ റോക്കറ്റിൽ കയറിവിട്ടതാ; അവസാനം ഇങ്ങനെയായി

കമ്പനിയുടെ നെറ്റ്വർക്ക് ഫ്രീക്വൻസി ലഭ്യമാകുന്ന സ്ഥലമാണെങ്കിൽ മാത്രമേ നിങ്ങളുടെ സ്ഥലത്തിന് പരിഗണന ഉണ്ടാവുകയുള്ളൂ എന്ന കാര്യവും മനസ്സിൽ വെക്കുക. നിങ്ങൾ അപേക്ഷ നൽകിയാൽ കമ്പനി തന്നെ ആ കാര്യം പരിശോധിച്ച് നിങ്ങളെ അറിയിക്കും. അങ്ങനെ നിങ്ങളുടെ സ്ഥലം കമ്പനിക്ക് ബോധിച്ചെങ്കിൽ MoU ഫോറം അടക്കം ചില പേപ്പറുകളിൽ ഒപ്പിട്ട് നൽകേണ്ടി വരും. അതിന് ശേഷം നിങ്ങളുടെ സ്ഥലത്ത് ടവർ സ്ഥാപിക്കാനുള്ള നടപടികൾ കമ്പനി തുടങ്ങിക്കൊള്ളും.

ഏതു തരം സ്ഥലങ്ങൾക്കാണ് പരിഗണന കിട്ടുക

ഏതു തരം സ്ഥലങ്ങൾക്കാണ് പരിഗണന കിട്ടുക

കാടിനോട് സമാനമായ സ്ഥലങ്ങൾ. ഇത്തരം സ്ഥലങ്ങൾക്കാണ് ആദ്യ പരിഗണന ലഭിക്കുക.

ആളുകൾ അധികം താമസിക്കാത്ത, അല്ലെങ്കിൽ തീരെയില്ലാത്ത സ്ഥലങ്ങൾ.

ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലമാണ് പക്ഷെ അവിടെ ഒരു ടവർ വരുക എന്നത് അനിവാര്യമാണ് എങ്കിൽ അത്തരം സ്ഥലങ്ങൾ.

ആശുപത്രികൾ, സ്കൂളുകൾ, ഫ്ലാറ്റുകൾ എന്നിവയ്‌ക്കെല്ലാം 100 മീറ്റർ ചുറ്റളവിലുള്ള സ്ഥലങ്ങൾ ആവാതിരിക്കുക.

എത്രവരെ നിങ്ങൾക്ക് സമ്പാദിക്കാനാവും?

എത്രവരെ നിങ്ങൾക്ക് സമ്പാദിക്കാനാവും?

ഇങ്ങനെ എല്ലാം ഭംഗിയായി കഴിഞ്ഞാൽ നിങ്ങൾക്ക് സമ്പാദിച്ച് തുടങ്ങാം. എത്രത്തോള കിട്ടും എന്നത് സ്ഥലത്തിന്റെ മാർക്കറ്റ് വില, സ്ഥലം സ്ഥിതി ചെയ്യുന്ന ഭാഗം, സ്ഥലത്തിന്റെ ഉയരം എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തിയായിരിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുകയും കുറയുകയും ചെയ്യാം. സാധാരണ ഗതിയിൽ 8000 മുതൽ ഒരു ലക്ഷം വരെയായിരിക്കും ലഭിക്കുന്ന വാടക. വലിയ സിറ്റികളിൽ ഇത് പിന്നെയും കൂടും.

എന്തുകൊണ്ടാണ് കീബോർഡ് ABCD ഓർഡറിൽ ആവാതിരുന്നത് എന്നറിയാമോ..?എന്തുകൊണ്ടാണ് കീബോർഡ് ABCD ഓർഡറിൽ ആവാതിരുന്നത് എന്നറിയാമോ..?

Best Mobiles in India

Read more about:
English summary
Here's how you make money sitting home. This article will help you to get the idea of how to apply for installing a mobile tower in your property.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X