മൊബൈല്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

Posted By: Arathy

ഇന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തവരായി ആരും തന്നെയുണ്ടാവില്ല. പലതിനും വിഷമിക്കുന്ന ജനങ്ങള്‍ക്ക് ഇന്ന് മൊബൈല്‍ വാങ്ങാന്‍ ബുദ്ധിമുട്ടില്ല. ചുരുക്കം പറയുകയാണെങ്കില്‍ ഇന്നു മൊബൈല്‍ ആശ്രയിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല . ഇത് മൊബൈല്‍ മാര്‍ക്കറ്റില്‍ വന്‍ ലാഭമാണ് ഉണ്ടാക്കിക്കൊടുത്തിരിക്കുന്നത്. അതു മാത്രമല്ല ഇന്ന് മൊബൈല്‍ മാര്‍ക്കറ്റിംഗ് ട്രെന്റ്‌റ് എന്നാല്‍ ഒരു മൊബൈല്‍ ഫോണുക്കള്‍ പോലെ പലതരം ഫോണുകള്‍ വിപണിയില്‍ ഇറക്കുക ,ജനങ്ങള്‍ക്കനുസരിച്ച് വിലകളില്‍ മാറ്റങ്ങള്‍ വരുത്തുക ഇങ്ങനെ പല രീതിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തി മൊബൈല്‍ വിപണി ലാഭംക്കൊയ്യുന്നു.

മൊബൈല്‍ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

2008 ആഗോളതലത്തില്‍ ഉപഭോക്താക്കളുടെ എണ്ണം 13% ആയി കുടിയിരിക്കുന്നു . ആഫ്രിക്കയും ലാറ്റിന്‍ അമേരിക്കയുമാണ് മൊബൈല്‍ മാര്‍ക്കറ്റ് തലത്തില്‍ വികസനത്തിന് വഴി ഒരുക്കുന്നത് കണക്കുകള്‍ പ്രകാരം ഈ വര്‍ഷാവസാനത്തോടെ മൊബൈല്‍ ഉപയോഗം ജനങ്ങളുടെ വര്‍ദ്ധനവിനേക്കാള്‍ കുടുതലാവുമെന്നാണ് കണക്ക്. ജനുവരി മാര്‍ച്ച് കാലയളവില്‍ 42.58 കോടി ഫോണുളാണ് ലോകത്ത് വിറ്റഴിച്ചത്. ഇന്റര്‍നാഷണള്‍ ടെലികോംമ്‌സ് പ്രവചന പ്രകാരം 2014 ലോടുക്കുടി 7 മില്യണ്‍ കഴിയുമെന്നാണ്.കാരണം ഇന് പലരും ഒന്നില്‍ കുടുതല്‍ മൊബൈല്‍ ഉപയോഗിക്കുന്നവരാണ് .ബി ബി സി യുടെ കണക്ക് പ്രകാരം 6.8 മില്യണ്‍ വരുന്ന ജനങ്ങളെക്കാള്‍ 7.1 മില്യണ്‍ മൊബൈല്‍ ഉപയോഗം ഉണ്ടെന്നാണ് .

ഇന്ന് പല കാര്യത്തിനും മൊബൈല്‍ ആശ്രയിക്കുന്നവരാണ് എല്ലാവരും. 15 മുതല്‍ 25 വയസുള്ളവരാണ് കുടുതലും സ്മാര്‍ട് ഫോണുക്കള്‍ ഉപയോഗിച്ചുവരുന്നത് ഇതിനോടകം 21 കോടി സ്മാര്‍ട് ഫോണുകളാണ് ലോകത്ത് വിറ്റഴിച്ചത് . വീഡിയോ ,ഗെയിം ,ഇന്റര്‍ നെറ്റ്,വോട്ടിങ്ങ് ,എന്നിങ്ങനെ 2.5 മണിക്കുറോള്ളം സ്മാര്‍ട്ട് ഫോണുക്കള്‍ ഒരു ദിവസം ഉപഭോഗ്ത്താക്കള്‍ ഉപയോക്കുന്നു . ഇനിയും ജനങ്ങളെ മൊബൈല്‍ മാര്‍ക്കറ്റിലേക്ക് കൂടുത്തല്‍ അടുപ്പിക്കുവാന്‍ വേണ്ടി പല മാര്‍ഗങ്ങള്‍ മൊബൈല്‍ മാര്‍ക്കറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ് .ഇങ്ങനെ പോയാല്‍ വരും കാലങ്ങളില്‍ മൊബൈല്‍ലോകത്തെ അടക്കിവാഴുമായിരിക്കാം.

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot